"ഡെൽറ്റാ റോക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

404 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
{{prettyurl|Delta rocket}}
{{Infobox Aircraft
|name=Delta Family
|image=image:Delta EELV family.png
|caption=The Delta rocket family.
|type=[[Expendable launch system]] with various applications
|manufacturer=Douglas Aircraft Company<br>McDonnell Douglas <br> Boeing
|designer=
|first flight=
|introduced=1960
|status=active
|primary user=
|produced=
|number built=
|unit cost=
|variants with their own articles=
}}
 
[[ബഹിരാകാശ വാഹനം|ബഹിരാകാശ വാഹന]] വിക്ഷേപണത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് 1960 മുതല്‍ നിര്‍മിച്ച് ഉപയോഗിച്ചുവരുന്ന റോക്കറ്റ് പരമ്പരയാണ് '''ഡെല്‍റ്റ'''. അമേരിക്കന്‍ ബഹിരാകാശ പദ്ധതിയിലെ പല കൃത്രിമ ഉപഗ്രഹങ്ങളേയും ഭ്രമണപഥത്തിലെത്തിക്കാന്‍ ഈ പരമ്പരയില്‍പ്പെട്ട റോക്കറ്റുകളെയാണ് പ്രയോജനപ്പെടുത്തിയത്. യു.എസ്സിലെ [[ഡഗ്ളസ് എയര്‍ക്രാഫ്റ്റ് കമ്പനി|ഡഗ്ളസ് എയര്‍ക്രാഫ്റ്റ് കമ്പനിയും]] [[നാസ|നാസയും]] ചേര്‍ന്ന് [[1956]] ഏപ്രിലില്‍ ഇതിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചു. ആദ്യമായി തയ്യാറാക്കപ്പെട്ടത് 28.6 മീ. നീളവും 51,840 കി.ഗ്രാം വിക്ഷേപണ ഭാരവും (launch weight) ഉള്ള 'മൂന്നു ഘട്ട' (three stage) ഇനമായിരുന്നു. 220 കി.ഗ്രാം ഭാരമുള്ള പേലോഡിനെ (payload) 480 കി.മീ. ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കാന്‍ അവയ്ക്ക് അനായാസം സാധിച്ചിരുന്നു. [[1960]] [[മേയ് 13]]-ലെ ആദ്യത്തെ വിക്ഷേപണം പരാജയപ്പെട്ടുവെങ്കിലും തുടര്‍ന്നുള്ള എല്ലാ ഡെല്‍റ്റാ റോക്കറ്റുകള്‍ക്കും ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു. [[ടിറോസ് (കൃത്രിമോപഗ്രഹം)|ടിറോസ്]] വിഭാഗത്തില്‍പ്പെട്ട കാലാവസ്ഥാ ഉപഗ്രഹങ്ങള്‍, [[ടെല്‍സ്റ്റാര്‍ (കൃത്രിമോപഗ്രഹം)|ടെല്‍സ്റ്റാര്‍]], [[റിലേ (കൃത്രിമോപഗ്രഹം)|റിലേ]], [[സിന്‍കോം (കൃത്രിമോപഗ്രഹം)|സിന്‍കോം]] തുടങ്ങിയ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍, [[എക്കൊ ഉപഗ്രഹം]], [[എക്സ്പ്ളോറര്‍]] എന്നിവയെല്ലാം വിക്ഷേപിക്കാന്‍ ആദ്യകാല ഡെല്‍റ്റാ റോക്കറ്റുകള്‍ പ്രയോജനപ്പെട്ടിരുന്നു. ഒന്നാം ഘട്ടത്തിന് കൂടുതല്‍ ശേഷി നല്കി പരിഷ്കരിക്കപ്പെട്ട ഡെല്‍റ്റാ റോക്കറ്റിന് 450 കി.ഗ്രാം ഭാരമുള്ള പേലോഡിനെ 800 കി.മീ. ഉയരമുള്ള ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയുമായിരുന്നു; 1964 ആഗ. 19-ന്, വില്‍കോം 3 വാര്‍ത്താ വിനിമയ ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിലെത്തിക്കുവാന്‍, ഈ രീതിയില്‍ പരിഷ്കരിച്ച റോക്കറ്റിനു കഴിഞ്ഞു.
 
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/213850" എന്ന താളിൽനിന്ന് ശേഖരിച്ചത്