"വൈദ്യുതോൽപ്പാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
 
അപാരമ്പര്യസ്രോതസ്സുകളില്‍, സൗരോര്‍ജ്ജം, നേരിട്ട് നേര്‍ധാരാവൈദ്യുതിയാക്കാന്‍ (Direct Current Electricity) കഴിയും. ഇതിന് സൗരപ്പ്രകാശവൈദ്യുതഫലകങ്ങള്‍ (Solar PhotoVoltaic Panels) ഉപയോഗിക്കുന്നു. തിരമാലകളില്‍നിന്ന് ‍, നേരിട്ടോ അവചലിപ്പിക്കുന്ന ഒരു വായുയൂപം (Air Column) കൊണ്ടോ കറങ്ങുന്ന ഇലച്ചക്ക്രത്തോടു ഘടിപ്പിച്ച ജനിത്രമാണു വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്. കാറ്റാടിയോടു (Wind Mill) ഘടിപ്പിച്ച ജനിത്രം കറക്കിയാണ് കാറ്റില്‍നിന്നു വൈദ്യുതിയെടുക്കുന്നത്. ജൈവപിണ്ഡങ്ങള്‍ നേരിട്ടു കത്തിച്ചോ അല്ലങ്കില്‍ അവയില്‍നിന്നുണ്ടാവുന്ന വാതകങ്ങള്‍ കത്തിച്ചോ, നീരാവിയുണ്ടാക്കിയാണ് വൈദ്യുതിഉല്പ്പദിപ്പിക്കുന്നത്. ഭൗമ-സമുദ്ര താപങ്ങള്‍ ഉപയോഗിച്ചും നീരാവിയുണ്ടാക്കാന്‍ കഴിയും.
 
ലഭ്യതയുടെ അടിസ്ഥാനത്തില്‍, ഊര്‍ജ്ജസ്രോതസ്സുകളെ, നവീകരണക്ഷമമെന്നും (Renewable), ക്ഷരമെന്നും(Depletable/Non-Renewable) വകതിരിക്കാറുണ്ട്. ജലപ്പ്രവാഹസ്റോതസ്സുകള്‍, സൗരോര്‍ജം, ഭൗമതാപം, കാറ്റ്, തിരമാലകള്‍, സമുദ്രതാപം‍, മുതലായവ നവീകരണക്ഷമമായ, വറ്റിപ്പോകാത്ത, ഉറവകളാണ്; എന്നാല്‍, ഖനിജ ഇന്ധനങ്ങളായ കല്‍ക്കരി, ഖനിജഎണ്ണകള്‍ (Petroleum), പ്രകൃതിവാതകങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്തോറും വറ്റിപ്പോകുന്ന, ക്ഷരസ്രോതസ്സുകളാണ്.
 
''സൂര്യനാണ്, ഭൂമിയഉടെ പ്രധാന ഊര്‍ജ്ജ ദാതാവ്. മഴ കൊണ്ടുണ്ടാവുന്ന നദീജല പ്രവാഹം, കാറ്റ്, തിരമാലകള്‍, സമുദ്രതാപം‍, മുതലായപ്രഭാവങ്ങള്‍ സൂര്യതാപം കൊണ്ടുണ്ടാവുന്നവയാണ്. കല്‍ക്കരി, ഖനിജഎണ്ണകള്‍ (Petroleum), പ്രകൃതിവാതകങ്ങള്‍ തുടങ്ങിയവ ചരിത്രാതീതകാലത്തുണ്ടായിരുന്ന സസ്യങ്ങളുടെ / ജീവികളുടെ മൃതാവശിഷ്ടങ്ങള്‍ക്ക് രുപഭേദം വന്നുണ്ടായവയാണ്. അവയുടെയും മുഖ്യ ഊര്‍ജ്ജസ്രോതസ്സ് സൂര്യന്‍ തന്നെ ആയിരുന്നു. സസ്യങ്ങള്‍, സുര്യകിരണങ്ങള്‍ ഉപയോഗിച്ച്, പ്രഭാകലനം (Photosynthesis) ചെയത്, സൗരോര്‍ജ്ജം ആഹാരരൂപത്തില്‍ ശേഖരിച്ചു. സസ്യങ്ങള്‍ തിന്നു സൂക്ഷജീവികളും, അവയെത്തിന്ന് ചെറുജീവികളും, ജീവിച്ചു. അതുകൊണ്ട്, ജൈവ-ഖനിജ ഇന്ധനങ്ങള്‍, രാസബദ്ധമായ (Chemically Stored) സൗരോര്‍ജമായി പരിഗണിക്കാവുന്നതാണ്.
''
 
== വൈദ്യുതോല്പാദനം, ലോകത്തില്‍ ==
"https://ml.wikipedia.org/wiki/വൈദ്യുതോൽപ്പാദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്