"ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
കാലഗതിയിൽ ക്ഷേത്രവും ഗ്രാമവും ക്ഷയിക്കുകയും ശേഷിച്ച ധർമ ശാസ്താ വിഗ്രഹവും ശ്രീകോവിലും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോവുകയും ചെയ്തു.

ഇപ്പോൾ വളരെ പ്രശസ്തിയോടെ അറിയപ്പെടുന്ന തകഴിയിൽ ശ്രീധർമ ശാസ്താവ് ഈ വിഗ്രഹമായിരുന്നു.

പരശുരാമ കൽപിതങ്ങളായ 64 ഗ്രാമങ്ങളിൽ ആറന്മുള, ചെങ്ങന്നൂർ,കവിയൂർ,തിരുവല്ല ഗ്രാമങ്ങളുടെ വളർച്ചയും മഹാക്ഷേത്രങ്ങളുടെ ആവിർഭാവവും മറ്റു കാരണങ്ങൾകൊണ്ടും ഓതറ പ്രദേശം പിന്തള്ളപ്പെട്ടു.

108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ പാലക്കാട് ആലത്തൂർ പുതുക്കുളങ്ങരദേവി ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്ത് പറപ്പാറ്റയുടെ ശല്യവും മറ്റു ദുരിതങ്ങളാലും ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകൾ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻറെ നേതൃത്വത്തിൽ പെരിയാർ കടന്നു തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു.

ഇവർ ഓതറയിൽ കുടിയേറി തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങര അമ്മയെ പഴയകവിൽ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു ഉപസിച്ചു പോന്നു.

ഉഗ്രരൂപിണിയായ ഒരു യക്ഷി ജനജീവിതം ദുസ്സഹമാക്കി. ഈ യക്ഷിയേ ബന്ധിക്കുകയും പഴയകവിൽ നിന്നും ക്ഷേത്രം പമ്പാനദിക്കരയിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

ഗോത്രസംസ്കാരവും പമ്പാനദിയും അപൂർവ പച്ചമരുന്നും (വാതരോഗത്തിന് പ്രസിദ്ധമായ തകഴി വല്യെണ്ണയ്ക്ക് വേണ്ട പച്ചമരുന്നുകൾ)ഓതറയെ സമ്പുഷ്ടമാക്കി.

ആറന്മുളയും പമ്പാനദിയും .ഗോത്രസംസ്കാരവുംചേർന്ന് വൈഷ്ണവ-ശാക്തേയ ഭക്തിയിൽ അധിഷ്ഠിതമായ ഒരു സംസ്കാരം വളർന്നു വന്നു.

ആപൽബന്ധവയായ ദേവി ദർശനം നൽകി അനുഗ്രഹിച്ചിട്ടുള്ള ധാരാളം ഉപസകർ ഉണ്ടായിട്ടുണ്ട് ക്ഷേത്രത്തിലെ തന്ത്രം താഴമൺ മഠത്തിലെക്കാണ്.

വിഗ്രഹപ്രതിഷ്ഠ ദ്വന്ദഭാവത്തിലാണ് മുല്ലപ്പന്തൽ ശ്രീകോവിലും ,തൃപ്പാദശിലയും ശ്രീകോവിലിനുള്ളിലെ സാളഗ്രാമ പ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്.

നാലബലതിനുള്ളിൽ ഉപദേവന്മാരായ് ബ്രഹ്മരക്ഷസ്സ്‌,ക്ഷയിയമ്മ,മഹാഗണപതി,ധർമ്മശാസ്താവ്,മഹാദേവൻ എന്നിവരും പുറത്ത് യക്ഷിയബലവും ഉണ്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള കായ്ക്കാത്ത ഇലഞ്ഞിയും ഇലഞ്ഞിത്തറയിലെ വട്ടെഴുത്തും ഇവിടുത്തെ പ്രത്യേകതയാണ്.

കദംബവന സമാനമായ കാവ്‌ പശ്ചാത്തലത്തിൽ ഉള്ളത് ഒരു സവിശേഷതയാണ്.

വിനായക ചതുർത്ഥിക്ക് മഹാഗണപതിഹോമവും ആനയുട്ടും നവരാത്രി കാലങ്ങളിൽ പത്തുദിവസം രംഗവേദിയിൽ പ്രത്യേക പൂജകളും മണ്ഡലം ചിറപ്പ് ആഘോഷവും ലക്ഷാർച്ചന പുനപ്രതിഷ്ഠ ദിനാഘോഷം ധനുമാസ സംക്രമം മുതൽ തുടർച്ചയായി അഞ്ചു സംക്രമം എഴുന്നള്ളത്തും കളമെഴുത്തും പാട്ടും വിഷു ദർശനം പടയണി സപ്താഹം വേലൻപാട്ട് ഇവ ഇവിടുത്തെ അനുഷ്ടനങ്ങളാണ്.

'''മീന മാസത്തിലെ തിരുവാതിര നാളാണ് സർവ്വ കലകളും ഒന്നിക്കുന്ന തിരുവുത്സവം''' കാളകെട്ട്, ഘോഷയാത്ര, കരക ഘോഷയാത്ര, പഞ്ചവാദ്യം, കൊടികളുടെ അകമ്പടിയോടെയുള്ള കാഴ്ച ശ്രീബലി എഴുന്നള്ളത്തും സേവ, കേളി,വേലകളി, വണിയക്കോലം തുടങ്ങി വിവിധ പരിപാടികളോടെ ആർഭാടത്തോടെ കൊണ്ടാടുന്നു.

ഓതറ മമ്പറ്റയില്ലത്തുകാർ ഊരന്മക്കരയുള്ള ഈ ക്ഷേത്രത്തിലെ ദേവിയെ ധാരാളം ആളുകൾ ധർമദൈവമായി കരുതിപ്പോരുന്നു.

ദേവി പ്രീതിക്കായി അഭിഷേകം,ചിലവും വിളക്കും,ദിവസപൂജ,ചുറ്റുവിളക്ക് പുഷ്പാഞ്ജലി,ഭഗവതിസേവ,പായസം വഴിപാടുകൾ നടത്തുന്നു.

"https://ml.wikipedia.org/wiki/ഓതറ_പുതുക്കുളങ്ങര_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്