"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
അവിടെവച്ചു തന്റെ അഞ്ചു പൂർവ്വസ്നേഹിതന്മാരെ കണ്ടു. ഒന്നാമതായി അവരോടു ധർമ്മത്തെപ്പറ്റി പ്രസംഗിച്ചു. ബുദ്ധമതത്തിൽ ചേർന്നവരുടെ എണ്ണം വേഗത്തിൽ വർദ്ധിയ്ക്കുകയും, അവരിൽ അറുപതു പേരെ തന്റെ മതത്തെ പ്രസംഗിയ്ക്കുവാനായി പല ദിക്കിലേയ്ക്കും അയയ്ക്കുകയും ചെയ്തു. തന്റെ ജീവകാലത്തു തന്നെ ബുദ്ധൻ, ധനവാന്മാർ, ദരിദ്രന്മാർ, വിദ്വാന്മാർ, മൂഢന്മാർ, ജൈനർ, ആജീവകർ, ബ്രാഹ്മണർ, ചണ്ഡാളർ, ഗൃഹസ്ഥന്മാർ, സന്യാസിമാർ, പ്രഭുക്കന്മാർ, കൃഷിക്കാർ മുതലായ പലേതരക്കാരായ അനവധി പുരുഷന്മാരെയും സ്ത്രീകളെയും തന്റെ മതത്തിൽ ചേർത്തു. ഈ കൂട്ടത്തിൽ തന്റെ അച്ഛനും, മകനും, ഭാര്യയും, മാതൃസഹോദരിയും ചേർന്നു. തന്റെ ദായാദനായ ആനന്ദനും, മൗദ്ഗലായനനും, ശാരീപുത്രനും തന്റെ ശിഷ്യന്മാരിൽ യോഗ്യന്മാരുടെ കൂട്ടത്തിലായിരുന്നു.{{സൂചിക|൨}}
 
=== മരണംനിർവാണം ===
തന്റെ മതം പ്രസംഗിച്ചും, ജനങ്ങളെ അതിൽ ചേർത്തുകൊണ്ടും എൺപതു വയസ്സുവരെ ഈ മഹാനായ ഗുരു ജീവിച്ചിരുന്നു. തന്റെ ഒടുവിലത്തെ പ്രസംഗയാത്രയിൽ അദ്ദേഹം പാവ എന്ന നഗരത്തിൽ ചെല്ലുകയും, അവിടെ ചണ്ഡൻ എന്നു പേരായ ഒരു ലോഹപ്പണിക്കാരന്റെ ഗൃഹത്തിൽ നിന്ന് ഭക്ഷണം കഴിയ്ക്കുകയും ചെയ്തു. ആ ഭക്ഷണം അദ്ദേഹത്തിനു സുഖക്കേടുണ്ടാക്കി. എങ്കിലും അദ്ദേഹം കിഴക്കെ നേപാളിലെ കുശീനഗരം എന്ന സ്ഥലത്തേയ്ക്കു തന്റെ യാത്ര തുടർന്നു. അവിടെവച്ചു് അസുഖം മൂർഛിച്ച് ബി.സി.ഇ.483-ലോ അതിനു ഏതാണ്ട് അടുത്തോ മരണമടഞ്ഞു.{{സൂചിക|൩}}
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2131797" എന്ന താളിൽനിന്ന് ശേഖരിച്ചത്