"ജി.എം. ബനാത്ത്‌വാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)
ഡോ.ആയിഷ ബനാത്ത്‌ വാലയാണ്‌ ഭാര്യ. ഈ ദമ്പതികള്‍ക്ക് മക്കളില്ല. <ref name="mathrubhumi"/>
==ആദ്യകാല രാഷ്ട്രീയ ജീവിതം==
1961ല്‍ മുസ്‌ലീം ലീഗിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. പിന്നീട് 1967-ല്‍ മുംബൈ കോര്‍പ്പറേഷനില്‍ കൌണ്‍സിലറായികൗണ്‍സിലറായി ബനാത്ത്‌വാല തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1972 ലും ഈ ജയം ആവര്‍ത്തിച്ചു. പിന്നെ മഹാരാഷ്ട്ര സര്‍ക്കാറില്‍ എംഎല്‍എ ആയി. മുംബൈ സിറ്റി ലീഗിന്റെയും മഹാരാഷ്ട്ര സംസ്ഥാന ലീഗിന്റെയും ജനറല്‍ സെക്രട്ടറിയായി. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് അഖിലേന്ത്യാ പ്രസിഡന്റായപ്പോള്‍ ബനാത്ത്‌വാല അഖിലേന്ത്യാ സെക്രട്ടറിയായി. [[ഇബ്രാഹിം സുലൈമാന്‍ സേട്ട്]] മുസ്ലീംലീഗ് വിട്ടപ്പോള്‍ ബനാത്ത് വാല അഖിലേന്ത്യാ പ്രസിഡന്റായി.<ref name="manorama"/> 1994 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ് ആയിരുന്നു ബനാത്ത്‌വാല.
 
==ലോകസഭയില്‍==
പൊന്നാനി മണ്ഡലത്തെ ഏഴു തവണ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്‌. 1977 ലാണ്‌ പൊന്നാനിയില്‍ നിന്ന്‌ ബനാത്ത്‌വാല ആദ്യം മത്സരിക്കുന്നത്‌. തുടര്‍ന്ന് 1980, 1984,1989, 1996, 1998, 1999 വര്‍ഷങ്ങളില്‍ ലോകസഭയിലേക്ക് പൊന്നാനി മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<ref name="manorama"/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/213155" എന്ന താളിൽനിന്ന് ശേഖരിച്ചത്