"ബാമിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ബാമിയാനിലെ ബുദ്ധപ്രതിമകൾ: സെക്ഷൻ ഹെഡിങ്ങിൽ ലിങ്ക് വേണ്ട എന്നല്ലേ?
വരി 139:
1221-ൽ [[ചെങ്കിസ് ഖാൻ]] ബാമിയാൻ ആക്രമിച്ചു നശിപ്പിച്ചു. ബാമിയാനിൽ വച്ച് ചെങ്കിൻസ് ഖാന്റെ ഒരു പൗത്രൻ കൊല്ലപ്പെട്ടു. ഇതിന്റെ പ്രതികാരമായി, താഴ്വരയിലെ എല്ലാ ജീവജന്തുക്കളേയും മംഗോളിയർ കൊന്നൊടുക്കി. ബാമിയാനിലെ മലമടക്കുകൾക്ക് തെക്കുള്ള ശഹർ ഇ ഘോൽഘോലയിലെ കോട്ട ഇന്നും ഈ നാശനഷ്ടത്തിന്റെ മുറിപ്പാടുകൾ പേറുന്നുണ്ട്<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=205|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== [[ബാമിയാനിലെ ബുദ്ധപ്രതിമകൾ]] ==
{{Main|ബാമിയാനിലെ ബുദ്ധപ്രതിമകൾ}}
ബാമിയൻ താഴ്വരയുടേ വടക്കു ഭാഗത്തുള്ള ചെരിവിലെ പാറകളിൽ ഗുഹകൾ നിർമ്മിച്ച് നിരവധി വിഹാരങ്ങളും ശില്പങ്ങളും, ഇവിടെ ജീവിച്ചിരുന്ന ബുദ്ധമതവിശ്വാസികൾ നിർമ്മിച്ചിട്ടുണ്ട്. [[ഗാന്ധാരകല|ഗാന്ധാരകലയുടെ]] ഉത്തമോദാഹരണമായിരുന്ന ബുദ്ധന്റെ രണ്ടൂ കൂറ്റൻ പ്രതിമകളാണ് ഇവയിൽ ഏറ്റവും പ്രധാനമായിരുന്നത്<ref name=afghans9/>. ഒരു ചെങ്കുത്തിന്റെ വശത്ത് നില്ക്കുന്ന രൂപത്തിലാണ് ഈ പ്രാചീനബുദ്ധശില്പങ്ങൾ നിലനിന്നിരുന്നത്. ഗ്രിക്ക്, ബുദ്ധശില്പങ്ങളുടെ മിശ്രണമായിരുന്നു ഇത്. 2001 മാർച്ചിൽ [[ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ|താലിബാൻ ഭരണകൂടത്തിന്റെ]] ഉത്തരവു പ്രകാരം ഈ രണ്ടു പ്രതിമകളും നശിപ്പിക്കപ്പെട്ടു<ref>http://www.commondreams.org/headlines01/0301-04.htm</ref>. പ്രതിമകളിൽ കിഴക്കുവശത്തുള്ളത് 55 മീറ്റർ ഉയരമുള്ളതായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായിരുന്നിരിക്കണം ഇത്. ഈ പ്രതിമ നിന്നിടത്തു നിന്ന് ഏതാണ്ട് 1500 മീറ്റർ പടിഞ്ഞാറു മാറിയാണ് 38 മീറ്റർ ഉയരമുണ്ടായിരുന്ന രണ്ടാമത്തെ പ്രതിമ നിലനിന്നിരുന്നത്<ref name=afghans9/>.
"https://ml.wikipedia.org/wiki/ബാമിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്