"സംസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40:
 
== ചരിത്രം ==
[[ഇബ്രാഹിം|ഇബ്രാഹിം നബി]] ഭാര്യ [[ഹാജറ|ഹാജറയെയും]], മകൻ [[ഇസ്മാഈൽ|ഇസ്മായിലിനേയും]] മക്കയിലെ [[മരുഭൂമി|മരുഭൂമിയിൽ]] വിട്ട് [[അല്ലാഹു|അല്ലാഹുവിൽ]] അർപ്പിച്ചു മതപ്രബോധനത്തിനായി അന്യനാട്ടിലേക്ക് പോയി. ഹാജറയും മകൻ ഇസ്മാഈലും മക്കയിലെ മരുഭൂയിലൂടെ വെള്ളം കിട്ടാതെ ദാഹിച്ചു തളർന്ന് നടക്കുകയായിരുന്നു. വിജനമായ മരുഭൂമിയിൽ ഒരിറ്റുവെള്ളം പോലുമില്ലാതെ കുഞ്ഞിനെയും കൊണ്ട് തനിച്ചായി ഹാജറ‌. ദാഹം കൊണ്ട് അവശനായ ഇസ്‌മാഈൽ വെള്ളത്തിനായി കരച്ചിലായി. ഈ വിഷാദാവസ്ഥയിൽ അടുത്തെവിടെയെങ്കിലും വെള്ളമുണ്ടോ എന്നന്വേഷിക്കുവാനായി കുഞ്ഞിനെ [[കഅബ]] സ്ഥിതിചെയ്യുന്നതിനടുത്തായി കിടത്തിയിട്ട്‌ തൊട്ടടുത്തുള്ള സഫ കുന്നിലേക്ക്‌ അവർ പുറപ്പെട്ടു. മലഞ്ചെരുവിൽ ആരെങ്കിലുമുണ്ടോ എന്ന്‌ നോക്കി. നിരാശയായിരുന്നു ഫലം. ഉടൻ തന്നെ സഫ കുന്നിൽ നിന്നും നിന്ന്‌ താഴ്‌വരയിലേക്കിറങ്ങി മർവാ കുന്നിലേക്ക്‌ നടന്നു. മർവയിലെത്തി നാലുപാടും നോക്കിയിട്ടും ആരെയും കണ്ടില്ല. നിരാശയായ ഹാജറ ദാഹജലത്തിന് വേണ്ടി വീണ്ടും സഫ-മർവ കുന്നുകളിലേക്ക്‌ അങ്ങോട്ടുമിങ്ങോട്ടും ഏഴുതവണ ഓടി. നിരാശയായി തിരിച്ചെത്തിയ ഹാജറ ബീവി കണ്ടത് മകൻ കാലിട്ടടിച്ച് കരയുന്ന സ്ഥലത്ത് വലിയൊരു ശുദ്ധ ജല ഉറവ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതാണ്. നീരുറവയുടെ ശക്തി നിലക്കാതെ വന്നപ്പോൾ ഹാജറ സംസം (അടങ്ങുക) എന്ന് അട്ടഹസിച്ചു. അതോടെ വെള്ളതിന്റെ ശക്തി നിയന്ത്രണത്തിലായി. {{fact}} ഈ നീരുറവയാണു സംസം കിണറായി മാറിയത് എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു.
 
ഇന്നും ലോകത്തിന്റെ നാനാഭാഗത്തു നിന്നും വരുന്ന ഹാജിമാരും, കുടിക്കുന്നതും കാനുകളിൽ നിറച്ച് കൊണ്ടുപോകുന്നതും, മക്ക, മദീന പള്ളികളിൽ ഉപയോഗിക്കുന്നതും സംസം ജലമാണ്. എന്നിട്ടും ഈ കിണർ ഒരിക്കൽ പോലും വറ്റിയിട്ടില്ല. ക്രിസ്തുവിന്ന് രണ്ടായിരം വർഷം മുമ്പാണിതിന്റെ തുടക്കമെന്നാണ് ചരിത്ര രേഖകൾ വിശദമാക്കുന്നത്. ത്വവാഫിനു ശേഷം സംസം [[വെള്ളം]] കുടിക്കുന്നത് നബിചര്യയാണ്. [[ഹജ്ജ്]] കർമ്മത്തിനു വരുന്നവർ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഇതേ കിണറിനെയാണ്. പലരും ഇതിലെ വെള്ളം ശേഖരിച്ച് സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാറുണ്ടെങ്കിലും, ഈ കിണറിനെ ആരാധിക്കുന്ന പതിവില്ല. ചൂടാക്കുമ്പോൾ സംസം വെള്ളത്തിന് നിറവ്യത്യാസം വരാറുണ്ട്. സംസം വെള്ളത്തെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്<ref name= >{{cite web | url = http://www.saudigazette.com.sa/index.cfm?method=home.regcon&contentid=2009051838294 | title =സംസം വെള്ളത്തെക്കുറിച്ച് ഗവേഷണങ്ങൾ | accessdate = | publisher = സൗദി ഗസറ്റ്}}</ref>.
"https://ml.wikipedia.org/wiki/സംസം" എന്ന താളിൽനിന്ന് ശേഖരിച്ചത്