"ടി.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
== രാഷ്ട്രീയ വളർച്ച ==
[[CPI (M)|സി.പി.ഐ. എമ്മിന്റെ]] വിദ്യാർത്ഥിസംഘടനയായ [[എസ്.എഫ്.ഐ.]] (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) പ്രവർത്തകനായാണ് ഇദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. [[അടിയന്തരാവസ്ഥ കേരളത്തിൽ|അടിയന്തരാവസ്ഥക്കാലത്ത്]] മടപ്പള്ളി ഹൈസ്കൂൾ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി. പതിനെട്ടാമത്തെ വയസ്സിൽ നെല്ലച്ചേരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി [[സി.പി.ഐ. (എം)]] സജീവപ്രവർത്തകനായി തുടക്കം കുറിച്ചു. പിന്നീട് എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി, കേന്ദ്രസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. [[ഡി.വൈ.എഫ്.ഐ.|ഡി.വൈ.എഫ്.ഐയുടെ]] കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്<ref name="malayalam"/><ref name=mat1/>.സി.പി.ഐ.(എം) ന്റെ ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായിരുന്നു<ref name=mat1/>. പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് [[വി.എസ്. അച്യുതാനന്ദൻ|വി. എസ്. അച്ചുതാനന്ദന്റെ]] അടിയുറച്ച അനുഗാമിയായിരുന്നു ചന്ദ്രശേഖരൻ<ref name="malayalam"/>. ദേശീയതലത്തിലെ പ്രതിനിധി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.{{തെളിവ്}}
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2129842" എന്ന താളിൽനിന്ന് ശേഖരിച്ചത്