"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q797848 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 92:
ബാബർ ആദ്യമായി ചെയ്തത് [[കന്ദഹാർ]] പിടിച്ചെടുക്കുകയായിരുന്നു, പക്ഷേ ഇതിനായി പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ചെലവായി. മൂന്നുവർഷമെടുത്തു കാന്ദഹാറും അതിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളും കരസ്ഥമാക്കാൻ.
1522-ൽ ബാബർ അർഘൂനുകളെ അന്തിമമായി തോൽപ്പിച്ച് കന്ദഹാർ നിയന്ത്രണത്തിലാക്കി{{Ref_label|ഖ|ഖ|none}}.
ഈ വിജയത്തിന്റെ ഓർമ്മക്ക്, പുരാതന കന്ദഹാറിന്റെ പടിഞ്ഞാറു നിന്നും വേർതിരിക്കുന്ന ഖായ്തുൽ മലനിരയിൽ (Qaytul ridge) ഒരു ശിലാലിഖിതം രേഖപ്പെടുത്തി. '''[[ചെഹെൽ ജീന]]''' എന്നാണ് ഈ ചരിത്രസ്മാരകം ഇന്ന് അറിയപ്പെടുന്നത് (ചിൽജീന/ചിഹിൽജീന - Chilzina എന്നും ഈ മല അറിയപ്പെടുന്നു). നാൽപ്പത് പടികൾ എന്നാണ് ചെഹെൽ ജീന എന്ന പേരിനർത്ഥം. ബാബറുടെ പൌത്രൻ [[അക്ബർ|അക്ബറും]] ഈ ലിഖിതത്തിൽ വാചകങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. മുൻപ് [[അശോകൻ|അശോകന്റെ]] കൽപ്പനയിൽ സ്ഥാപിക്കപ്പെട്ട ഗ്രീക്ക് അരമായ ശിലാശാസനത്തിന് അടുത്താണ് ചെഹെൽ ജീനയും നിലകൊള്ളുന്നത്<ref name=afghans14/>.
 
കന്ദഹാറിനു ശേഷം, ഒളിഞ്ഞും തെളിഞ്ഞുമായി ചെറിയ ചെറിയ ആക്രമണങ്ങൾ ബാബർ, ഇന്ത്യക്കു നേരേ അഴിച്ചുവിട്ടു. ദൂരം കൂടുതൽ വേണ്ടിവന്നതിനാൽ ഇവയ്ക്കെല്ലാം ശക്തി കുറവായിരുന്നു. [[ഹസാറാ]] അസ്ഥാനമാക്കിയിരുന്ന ആര്യൻ വംശജരായിരുന്ന [[ഖക്കർ|ഖക്കറുകളെ]] തോല്പിച്ച് ഫർവാല കീഴടക്കിയതു മുതൽ ഇന്ത്യയിലേയ്ക്കുള്ള പ്രവേശനം കൂടുതൽ സുസാദ്ധ്യമാവുകയായിരുന്നു. ഇതിനിടയിൽ [[ഓട്ടൊമൻ]] രാജാവായ [[സുൽത്താൻ സലിം ഒന്നാമൻ]] [[സഫവി സാമ്രാജ്യം|സഫവികളെ]] പരാജയപ്പെടുത്തിയിരുന്നു. അവർ യുദ്ധത്തിൽ അവതരിപ്പിച്ച തോക്കാണ് ഷാ ഇസ്മായിലിന്റെ പട്ടാളത്തെ കീഴ്പ്പെടുത്തിയത്. ബാബർ അധികം വൈകാതെ ഇത്തരം തോക്കുകൾ ഉപയോഗപ്പെടുത്താൻ ആരംഭിച്ചു.
"https://ml.wikipedia.org/wiki/ബാബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്