"കുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
യേശുവോ യേശുവിന്റെ സച്ചരിതരായ അനുയായിവൃന്ദമോ പഠിപ്പിക്കാത്ത കുരിശ്‌ ആദർശം ക്രിസ്‌തുമാർഗത്തിന്‌ തീർത്തും അന്യമാണെന്നും പ്രവാചകരിൽ നിന്നും മതഗ്രന്ഥത്തിൽ നിന്നും വിദൂരമാകുമ്പോൾ പൗരോഹിത്യം സമാന്യ ജനതയെ ഏല്‌പിക്കുന്ന അധിക ഭാണ്ഡങ്ങളാണിവയൊക്കെയെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. ``ക്രിസ്‌തുവിന്റെ ക്രൂശീകരണ സ്‌മരണയായും മരണത്തിനും പിശാചിനുമെതിരായുള്ള വിജയമായും കുരിശ്‌ ക്രിസ്‌തുമതത്തിന്റെ പ്രധാന പ്രതീ കമായി (principle symbol) കടന്നുവന്നത്‌ എ ഡി 4-ാം നൂറ്റാണ്ടിലാണ്‌. (Long man illustrated Encyclopedia of world History - 19th London P- 214)
 
കുരിശ്‌ ആദരവുള്ള വസ്‌തുവായി കരുതുന്നതും ശരീരത്തിലണിയുന്നതും വീടുകളിലും ആരാധനാലയങ്ങളിലും ചാർത്തുന്നതും ഒരുതരം വിഗ്രഹാരാധനയുടെ ഭാഗമാണെന്ന്‌ ഒരു വിഭാഗം നൂതന ക്രൈസ്‌തവ പക്ഷം തന്നെ അഭിപ്രായപ്പെടുന്നുണ്ട്‌. വണക്കവും ആരാധനയുമെല്ലാം ഏകനായ സത്യദൈവത്തിന്‌ മാത്രമേ സമർപ്പിക്കാവൂ എന്ന വേദഗ്രന്ഥങ്ങളുടെ അഭിപ്രായത്തോട്‌ യോജിക്കുന്ന ബൈബിൾ, ഏകദൈവാരാധനയിൽ നിന്ന്‌ മനുഷ്യനെ വ്യതിചലിപ്പിക്കുന്ന വിഗ്രഹ-വസ്‌തു ആരാധനയിലേക്കു വഴിതെളിക്കുന്ന യാതൊരു സമീപനവുമായും പൊരുത്തപ്പെടുകയില്ല തന്നെ.
 
==കുരിശു വരക്കുന്നതിനെപ്പറ്റി ആദിമ സഭാപിതാക്കന്മാർ==
 
ആദിമ സഭാപിതാക്കന്മാർ കുരിശുവരച്ചിരുന്നു. അതവർക്ക് വലിയ കോട്ടയും പരിചയും ആയിരുന്നു എന്ന് അതിപുരാതന രേഖകൾ സൂചിപ്പിക്കുന്നു.
 
“യാത്ര തുടങ്ങുമ്പോഴും പുറത്തേക്കു ഇറങ്ങുമ്പോഴും അകത്തേക്ക് കയറുമ്പോഴും വസ്ത്രങ്ങൾ ധരിക്കുമ്പോഴും ചെരുപ്പ് ധരിക്കുമ്പോഴും കുളിക്കുന്നതിനു മുൻപും ഇരിക്കുമ്പോഴും വിളക്കുകൾ തെളിക്കുമ്പോഴും എല്ലാറ്റിനും മുൻപ് ഞങ്ങൾ കുരിശു വരയ്ക്കുന്നു” (തെർത്തുല്യൻ , The Chaplet, AD 160-240 )
“നിങ്ങൾ കുരിശിന്റെ ശക്തിയെ കാണും എന്ന് പറഞ്ഞ് അദ്ദേഹം പീഡിതരുടെമേൽ കുരിശു വരച്ചു. അക്ഷണം അവർ എഴുന്നേറ്റു നിൽക്കുകയും നല്ല മനസ്സോടെ ദൈവത്തെ സ്തുതിക്കുകയും ചെയ്തു” (അത്താനാസിയോസ്, Life of St Anthony, AD 296-373)
 
“സ്വയം കുരിശുവരച്ചശേഷം ധൈര്യമായി പോകുക….” (അത്താനാസിയോസ്, Life of St Anthony, AD 296-373)
 
“നിങ്ങൾ ഒരു പരിഹാസിയുടെ വാക്കുകൾ കേട്ടാൽ, നിങ്ങൾ അത് ആഗ്രഹിക്കുന്നില്ലെങ്കിൽ, സ്വയം കുരിശുവരച്ചശേഷം ഒരു മാനെന്ന പോലെ അവനിൽ നിന്ന് അതിവേഗം ഓടി രക്ഷപെടുക. ” (മോർ അഫ്രേം, On Admonition and Repentance, AD 306-373)
 
“മകനേ, ജീവനുള്ള കുരിശിന്റെ അടയാളത്താൽ നിന്റെ എല്ലാ പ്രവർത്തനങ്ങളെയും മുദ്രവക്കുക. കുരിശുവരയ്ക്കാതെ വീടിന്റെ വാതിലിൽ നിന്ന് പുറത്തേക്കു നീ കടക്കരുത്. ഭക്ഷിക്കുമ്പോൾ ആകട്ടെ കുടിക്കുമ്പോൾ ആകട്ടെ, ഉറക്കത്തിൽ ആകട്ടെ നടക്കുമ്പോൾ ആകട്ടെ, വീട്ടിൽ ആകട്ടെ വഴിയിൽ ആകട്ടെ, വിനോദ കാലത്താകട്ടെ, ഈ അടയാളത്തെ അവഗണിക്കരുത്. എന്തുകൊണ്ടെന്നാൽ ഇതുപോലുള്ള ഒരു സംരക്ഷണം വേറെ ഇല്ല. ഇത് നിനക്ക് ഒരു കോട്ടയും പരിചയും ആയിരിക്കും. നന്നായി ആചരിക്കാൻ ഇത് നിന്റെ മക്കളെ പഠിപ്പിക്കുകയും ചെയ്യുക.” (മോർ അഫ്രേം, On Admonition and Repentance, AD 306-373)
 
ക്രൂശിക്കപ്പെട്ടവനെ ഏറ്റുപറയാൻ നാം ലജ്ജിക്കരുത്. നെറ്റിമേലും എല്ലാറ്റിൻമേലും; അതായത് ഭക്ഷിക്കുന്ന ആഹാരത്തിൻമേലും കുടിക്കുന്ന പാനപാത്രത്തിൻമേലും അകത്തേക്ക് കയറുമ്പോഴും പുറത്തേക്കു പോകുമ്പോഴും ഉറങ്ങുന്നതിനു മുൻപും കിടക്കുന്നതിനു മുൻപും എഴുന്നേറ്റ ശേഷവും യാത്രയിൽ ആയിരിക്കുമ്പോഴും വിശ്രമിക്കുമ്പോഴും ധൈര്യത്തോടെ നമ്മുടെ വിരലുകൾ കൊണ്ട് നാം കുരിശുവരയ്ക്കണം. (യെരുശലെമിലെ സിറിൾ, Catechetical Lecture, AD 315-386)
 
അതുകൊണ്ട് കർത്താവിന്റെ കുരിശിനെക്കുരിച്ചു നാം ലജ്ജിക്കരുത്. ചിലർ അത് രഹസ്യമായി ചെയ്യുന്നു. എന്നാൽ നീ പരസ്യമായി നിന്റെ നെറ്റിയിൽ കുരിശുവരയ്ക്കുക. അതുകൊണ്ട് പിശാചുക്കൾ ആ രാജമുദ്ര കണ്ടിട്ട് നിന്നിൽ നിന്ന് ഭയന്ന് ഓടിക്കൊള്ളും. ഭക്ഷിക്കുമ്പോഴും കുടിക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും സംസാരിക്കുമ്പോഴും നടക്കുമ്പോഴും ഓരോ വാക്കിലും ഓരോ പ്രവർത്തനത്തിലും കുരിശുവരയ്ക്കുക. (യെരുശലെമിലെ സിറിൾ, Catechetical Lecture, AD 315-386)
 
ഈ സമയത്ത്, വിശ്വാസപ്രമാണം അവസാനിപ്പിക്കുമ്പോൾ ഞങ്ങൾ നെറ്റിമേൽ കുരിശുവരയ്ക്കുന്നു. (തൈറാന്നിയസ്, Apology book 1 par 5 , AD 340-410)
 
നിങ്ങളുടെ ഹൃദയ വാതിലുകളെ അടച്ചു നെറ്റിമേൽ പതിവായി കുരിശിനാൽ മുദ്രവയ്ക്കുക. (ജെറോം, Letter 130, AD 347-420)
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/കുരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്