"തർക്കശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: വിശ്വസനീയമായ നിഗമനങ്ങളിലെത്തിച്ചേരാന്‍ ഉപകരിക്കുന്ന ശാസ്ത...
 
(ചെ.)No edit summary
വരി 3:
നിഗമനാത്മകം (deduction), ആഗമനാത്മകം (induction) എന്നിങ്ങനെ രണ്ടുതരത്തിലുള്ള ന്യായവാദങ്ങള്‍ ഈ ശാസ്ത്രത്തില്‍ അംഗീകൃതമായിട്ടുണ്ട്. ആധാരവാക്യങ്ങള്‍കൊണ്ട് (premises) ഒരു നിശ്ചിത നിഗമനത്തെ അനിവാര്യമാക്കുന്ന രീതിയിലുള്ള ന്യായമാണ് നിഗമനാത്മകം. നിഗമനത്തിന് അപൂര്‍ണമോ ഭാഗികമോ ആയ തെളിവുകള്‍ മതിയാകുന്ന രീതിയിലുള്ള ന്യായവാദമാണ് ആഗമനാത്മകം.
 
 
== ഭാരതീയ തര്‍ക്കശാസ്ത്രം ==
ഭാവനാമയമായ വേദാന്തചിന്തയുടേയും യോഗാനുഭൂതിയുടേയും തലത്തില്‍ നിന്ന് ഭാരതീയ തത്ത്വചിന്ത ബൌദ്ധികമേഖലയിലേക്കു കടക്കുന്നതാണ് തര്‍ക്കശാസ്ത്രത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. യുക്തിയുക്തമായ അനുമാനങ്ങള്‍ ഇതില്‍ ദര്‍ശിക്കാന്‍ കഴിയും. ന്യായവൈശേഷികങ്ങള്‍ പദാര്‍ഥവിജ്ഞാനീയത്തിലാണ് ഊന്നല്‍ കൊടുക്കുന്നത്. പ്രമാണവിചാര ശാസ്ത്രം എന്ന നിലയില്‍ തര്‍ക്കശാസ്ത്രത്തിന് സര്‍വാദരണീയമായ ഒരു സ്ഥാനമാണുള്ളത്. പ്രാചീന ഭാരതത്തില്‍ ശാസ്ത്ര സദസ്സുകളില്‍ താര്‍ക്കികന്മാര്‍ക്കായിരുന്നു മുന്‍പന്തിയില്‍ സ്ഥാനം.
 
"https://ml.wikipedia.org/wiki/തർക്കശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്