"പക്ഷിപ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
== കേരളത്തിൽ ==
2014 നവംബറിൽ കേരളത്തിലെ ഒന്നിലധികം ജില്ലകളിൽ പക്ഷിപനി പടർന്നുപിടിച്ചിരുന്നു. ഇടുക്കി പാലക്കാട് തൃശ്ശൂര് തുടങ്ങി നിരവധി ജില്ലകളില് ഇത് ഭീതി പരത്തി.
===പക്ഷികളിൽ നിന്ന് മനുഷ്യരെ മാരകമായി ബാധിക്കുന്നതായി കണ്ടെത്തിയ ആദ്യ വൈറസാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5 എൻ1.===
പന്നിപ്പനി, ഏഷ്യൻ ഫഌ തുടങ്ങിയ പകർച്ചവ്യാധികൾക്ക് കാരണമായ വൈറസിന്റെ വകഭേദമാണിത്. 1997ൽ ഹോങ്കോംഗിലാണ് ഇതേ വൈറസ് പടർന്നുപിടിച്ചത്. അന്നാണ് ഈ വൈറസ് വകഭേദം മനുഷ്യനെ ബാധിക്കുന്നതായി ആദ്യം സ്ഥിരീകരിച്ചത്. 2003, 2004 വർഷങ്ങളിൽ ഏഷ്യക്കു പുറമെ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും ഇതേ വൈറസ് പടർന്നുപിടിച്ചു. പക്ഷിപ്പനി ചെറുക്കാൻ വിവിധ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് കോഴികളെയും താറാവുകളെയുമാണ് പോയ വർഷങ്ങളിൽ കൊന്നൊടുക്കിയത്. മനുഷ്യശരീരത്തിന് ഈ രോഗാണുവിനെ പ്രതിരോധിക്കാൻ ശേഷി കുറവാണ്. നിരീക്ഷണവും പ്രതിരോധവും ശക്തമാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗം ബാധിച്ച പക്ഷികളുമായി അടുത്തിടപഴകുന്നവർക്ക് രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ രോഗബാധയുണ്ടാകാം. പതിനേഴ് ദിവസം വരെ രോഗം നീളാം. കടുത്ത പനി, ചുമ, തൊണ്ടവേദന, വയറിളക്കം, മൂക്കിൽ നിന്നുള്ള രക്തസ്രാവം എന്നിവയാണ് രോഗലക്ഷണങ്ങൾ.
© #SirajDaily ● Read more ►<ref>[ http://www.sirajlive.com/2014/11/27/148319.html]</ref>
===പക്ഷിപ്പനി നിയന്ത്രണ വിധേയമായി===
കുട്ടനാട് മേഖലയിൽ പടർന്നുപിടിച്ച പക്ഷിപ്പനി നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്നും കേന്ദ്ര സംഘം. പക്ഷിപ്പനി മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. ഇതുവരെ മനുഷ്യരിലേക്ക് പകർന്നിട്ടുമില്ല. അതിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ദ്ധ സംഘം അറിയിച്ചു. താറാവുകൾ ചത്ത ജലാശയങ്ങളിൽ കുളിക്കുകയോ മറ്റോ ചെയ്യുന്നതുകൊണ്ട് രോഗബാധയുണ്ടാകില്ല. രോഗബാധിത പ്രദേശങ്ങളിലെ താറാവുകളടക്കമുള്ള പക്ഷികളുമായി ഇടപഴകുന്നവർ കൈകാലുകൾ അപ്പപ്പോൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും വിദഗ്ദ്ധ സംഘം നിർദേശിച്ചു.
© #SirajDaily ● Read more ►<ref>[ http://www.sirajlive.com/2014/12/03/149486.html]</ref>
 
== അവലംബങ്ങൾ ==
{{Reflist}}
"https://ml.wikipedia.org/wiki/പക്ഷിപ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്