"ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117:
 
== ഖുർ‌ആനിൽ ഹജ്ജിനെക്കുറിച്ച് പരാമർശമുള്ള വാക്യങ്ങൾ ==
{{ഇസ്ലാം ഉദ്ധരണി|
{{ഇസ്ലാം ഉദ്ധരണി|*ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ( കഅ്ബയുടെ ) അടിത്തറ കെട്ടി ഉയർത്തിക്കൊണ്ടിരുന്ന സന്ദർഭവും ( അനുസ്മരിക്കുക. ) ( അവർ ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു (ഖുർ‌ആൻ 2:127)
 
 
*തീർച്ചയായും മനുഷ്യർക്ക്‌ വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം മക്കയിൽ ഉള്ളതത്രെ. ( അത്‌ ) അനുഗൃഹീതമായും ലോകർക്ക്‌ മാർഗദർശകമായും (നിലകൊള്ളുന്നു.) (ഖുർ‌ആൻ 3:96)
 
 
*അതിൽ വ്യക്തമായ ദൃഷ്ടാന്തങ്ങൾ- ( വിശിഷ്യാ ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്‌. ആർ അവിടെ പ്രവേശിക്കുന്നുവോ അവൻ നിർഭയനായിരിക്കുന്നതാണ്‌. ആ മന്ദിരത്തിൽ എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർ അതിലേക്ക്‌ ഹജ്ജ്‌ തീർത്ഥാടനം നടത്തൽ അവർക്ക്‌ അല്ലാഹുവോടുള്ള ബാദ്ധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.(ഖുർ‌ആൻ 3:97)
 
*ഇബ്രാഹീമിന്‌ ആ ഭവനത്തിന്റെ ( കഅ്ബയുടെ ) സ്ഥാനം നാം സൗകര്യപ്പെടുത്തികൊടുത്ത സന്ദർഭം ( ശ്രദ്ധേയമത്രെ. ) യാതൊരു വസ്തുവെയും എന്നോട്‌ നീ പങ്കുചേർക്കരുത്‌ എന്നും, ത്വവാഫ്‌ ( പ്രദക്ഷിണം ) ചെയ്യുന്നവർക്ക്‌ വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാർത്ഥിക്കുന്നവർക്ക്‌ വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും ( നാം അദ്ദേഹത്തോട്‌ നിർദേശിച്ചു. ) (ഖുർ‌ആൻ 22:26)
 
*( നാം അദ്ദേഹത്തോട്‌ പറഞ്ഞു: ) ജനങ്ങൾക്കിടയിൽ നീ തീർത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവർ നിന്റെയടുത്ത്‌ വന്നു കൊള്ളും. (ഖുർ‌ആൻ 22:27)
 
*അവർക്ക്‌ പ്രയോജനകരമായ രംഗങ്ങളിൽ അവർ സന്നിഹിതരാകുവാനും, അല്ലാഹു അവർക്ക്‌ നൽകിയിട്ടുള്ള നാൽകാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളിൽ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയിൽ നിന്ന്‌ നിങ്ങൾ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. (ഖുർ‌ആൻ 22:28)
 
*പിന്നെ അവർ തങ്ങളുടെ അഴുക്ക്‌ നീക്കികളയുകയും, തങ്ങളുടെ നേർച്ചകൾ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ. (ഖുർ‌ആൻ 22:29)
 
*അത്‌ ( നിങ്ങൾ ഗ്രഹിക്കുക. ) അല്ലാഹു പവിത്രത നൽകിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്‌ തന്റെ രക്ഷിതാവിന്റെ അടുക്കൽ അവന്ന്‌ ഗുണകരമായിരിക്കും. നിങ്ങൾക്ക്‌ ഓതികേൾപിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികൾ നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാൽ വിഗ്രഹങ്ങളാകുന്ന മാലിന്യത്തിൽ നിന്നും നിങ്ങൾ അകന്ന്‌ നിൽക്കുക. വ്യാജവാക്കിൽ നിന്നും നിങ്ങൾ അകന്ന്‌ നിൽക്കുക. (ഖുർ‌ആൻ 22:30)|[[വിശുദ്ധ ഖുർ‌ആൻ]]}}
 
"https://ml.wikipedia.org/wiki/ഹജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്