"എൻ.എൽ. ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| occupation = നിശ്ചലഛായാഗ്രാഹകൻ, ചലച്ചിത്ര നടൻ
}}
മലയാള സിനിമകളിലെ നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര അഭിനേതാവുമാണ് '''നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻ'''<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=18139235&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@ പ്രശസ്ത നടൻ എൻ. എൽ. ബാലകൃഷ്ണൻ അന്തരിച്ചു]</ref> എന്ന '''എൻ.എൽ. ബാലകൃഷ്ണൻ''' (ജ: 1943; മ: 2014 ഡിസംബർ 25). ദീർഘകാലം ഫിലിംമാഗസിനിൽ ഫോട്ടോഗ്രാഫറായിരുന്നു.<ref name="MCC">[http://www.malayalachalachithram.com/movieslist.php?a=6138 എൻ.എൽ. ബാലകൃഷ്ണൻ അഭിനയിച്ച മലയാളം സിനിമകളുടെ പട്ടിക]</ref>കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്‌ഠ കലാകാരന്മാർക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
==ജീവിതരേഖ==
1943ൽ തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്താണ്‌ എൻ.എൽ. ബാലകൃഷ്‌ണൻ ജനിച്ചത്‌. 1965ൽ ദി മഹാരാജാസ്‌ സ്‌ക്കൂൾ ഓഫ്‌ ആർട്‌സിൽ (ഇന്നത്തെ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌) ഡ്രോയിംഗ്‌ & പെയിന്റിംഗ്‌ ഡിപ്ലോമ കരസ്ഥമാക്കി. തിരുവനന്തപുരത്തുള്ള മെട്രോ സ്റ്റുഡിയോ, ശിവൻസ്‌ സ്റ്റുഡിയോ, രൂപലേഖാ സ്റ്റുഡിയോ, കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളിൽ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു. ബോയിസ്‌ ഔൺ ഓഫ്‌ കേരള എന്ന അനാഥാലയത്തിൽ റവ. ഫാദർ ബ്രാഹാൻസയുടെ കീഴിൽ കുട്ടികൾക്ക്‌ ഫോട്ടോഗ്രാഫിയും, പെയിന്റിംഗും പരിശീലിപ്പിച്ചു. 1968 മുതൽ 1979 വരെ 11 വർഷക്കാലം കേരള കൗമുദി ദിനപത്രത്തിന്റെ തിരുവനന്തപുരം ഓഫീസിൽ സ്റ്റാഫ്‌ ഫോട്ടോഗ്രാഫറായും ജോലി ചെയ്‌തു. [[ജി. അരവിന്ദൻ]], [[അടൂർ ഗോപാലകൃഷ്‌ണൻ]] ഉൾപ്പെടെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ നിശ്ചലഛായാഗ്രാഹകനായി ജോലി ചെയ്‌തു. 1986ൽ ശില്‌പി [[രാജീവ്‌ അഞ്ചൽ]] സംവിധാനം ചെയ്‌ത അമ്മാനം കിളി എന്ന കുട്ടികളുടെ സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 162 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌.<ref>{{cite web|title=എൻ.എൽ. ബാലകൃഷ്‌ണൻ|url=http://www.lalithkala.org/content/%E0%B4%B8%E0%B5%81%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A3%E0%B5%8D%E0%B4%A3-%E0%B4%9C%E0%B5%82%E0%B4%AC%E0%B4%BF%E0%B4%B2%E0%B4%BF-%E0%B4%86%E0%B4%98%E0%B5%8B%E0%B4%B7%E0%B4%B8%E0%B4%AE%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82-%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B7%E0%B5%8D%E2%80%8C%E0%B4%A0-%E0%B4%95%E0%B4%B2%E0%B4%BE%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B4%BE%E0%B4%B0%E0%B4%B8%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82|publisher=www.lalithkala.org|accessdate=21 മാർച്ച് 2014}}</ref> 2014 ഡിസംബർ 25നു ഇദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/എൻ.എൽ._ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്