"ചിത്തിര തിരുനാൾ ബാലരാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
===ക്ഷേത്രപ്രവേശന വിളംബരം===
 
ശ്രീ ചിത്തിര തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ടതും വിപ്ലവകരവുമായ നേട്ടം [[1936]]-ലെ [[ക്ഷേത്രപ്രവേശന വിളംബരം|ക്ഷേത്രപ്രവേശന വിളംബരമാണ്]]. ദളിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഈ വിളംബരം ശ്രീ ചിത്തിര തിരുനാളിന്റെ യശസ്സ് ഇന്ത്യയൊട്ടാകെ പരത്തി. 1932-ൽ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കുന്നതിന് അന്നത്തെ ദിവാനായ [[വി.എസ്. സുബ്രഹ്മണ്യ അയ്യർ]] അധ്യക്ഷനായുള്ള എട്ടംഗ സമിതിയെ മഹാരാജാവു നിയോഗിച്ചിരുന്നു. സമിതി രണ്ടുവർഷത്തിനുശേഷം സമർപ്പിച്ച റിപ്പോർട്ടിൽ പക്ഷേ ക്ഷേത്രപ്രവേശനത്തിനനുകൂലമായ പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. അവർണ്ണരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കാൻ സവർണ്ണർക്ക് പരമ്പരാഗതമായുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന കോടതിയുത്തരവുകളായിരുന്നു സമിതി പ്രധാനമായും ആശ്രയിച്ചത്. ക്ഷേത്രപ്രവേശനം എന്ന കാതലായ വിഷയം മാറ്റിവച്ച് തീണ്ടൽ അവസാനിപ്പിക്കാനുള്ള ചില നടപടികൾ സമിതി ശുപാർശചെയ്തു. സർക്കാർ ഖജനാവിൽ നിന്നു പണം ചെലവഴിച്ചു നിർമ്മിച്ച റോഡുകളും പൊതുകുളങ്ങളും എല്ലാവിഭാഗം ജനങ്ങൾക്കുമായി തുറന്നുകൊടുക്കണമെന്നായിരുന്നു സമിതിയുടെ ശുപാർശ. ഇതു 1936 മേയ് മാസത്തിൽ നടപ്പിലാക്കി. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് ക്ഷേത്രപ്രവേശനത്തിനെ വളരെ ശക്തമായി എതിർക്കുന്നതായിരുന്നു. എന്നാൽ ശ്രീ ചിത്തിര തിരുനാൾ ഈ റിപ്പോർട്ട് അവഗണിച്ച് ക്ഷേത്രപ്രവേശനവുമായി മുന്നോട്ടുപോയി. "മഹാരാജാവിന്റെ ഉറച്ച തീരുമാനം ഒന്ന് കൊണ്ട് മാത്രമാണ് 1930കളിൽ തന്നെ തിരുവിതാംകുറിൽ ക്ഷേത്രപ്രവേശനം സാധ്യമായെതെന്നും അല്ലാതെ പലരും പറയുന്നത് പോലെ പ്രക്ഷോഭങ്ങളുടെ ഭലമായിട്ടല്ല എന്നത് മഹാരാജാവിന്റെ തീരുമാനത്തിന്റെ മഹത്വം കുറിക്കുന്നു" എന്ന് അന്നത്തെ ദീവാൻ സർ സിപി രാമസ്വാമി അയ്യർ 1936 ൽ പറയുകയുണ്ടായി. യാഥാസ്ഥികരിൽ നിന്ന് ഉണ്ടാകാമായിരുന്ന എതിർപ്പിനെ നേരിടാൻ ഉള്ള ചുമതല സർ സിപിക്കായിരുന്നു; അദ്ദേഹം ഇതിനുവേണ്ടി എല്ലാവിധ മുൻകരുതലുകളും എടിത്തിരുന്നു എന്ന് ചരിത്രകാരന്മാർ ചുണ്ടികാട്ടുന്നു. 'ശോധ്ഗംഗ' എന്ന വെബ്സൈറ്റ് ഉദാഹരണ സഹിതം സമർഥിക്കുന്നതു, ക്ഷേത്രപ്രവേശന വിളംബരത്തോട് ശ്രീ ചിത്തിര തിരുനാളിന് പുർണ്ണ യോജിപ്പായിരിന്നു എന്നാണ്. <ref>{{cite web|last=ശോധ്ഗംഗ|first=.നെറ്റ്|title=ടെമ്പിൾ എന്ട്രി ഫ്രിടെം ഇൻ കേരള|url=http://shodhganga.inflibnet.ac.in:8080/jspui/bitstream/10603/317/12/12_chapter%206.pdf|publisher=Mahatma Gandhi University Kottayam|accessdate=14 ജൂൺ 2014}}</ref> 1992 ൽ അന്നത്തെ ഉപരാഷ്ട്രപതി [[കെ. ആർ. നാരായണൻ]] തന്റെ പ്രസ്നാഗത്തിൽ ശ്രീ ചിത്തിര തിരുനാളിന് ക്ഷേത്ര പ്രവേശനം നടത്തുന്നതിനോട് അനുകൂല നിലപാടായിരിന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. <ref>{{cite web|last=K. R. Narayanan|first=His Excellency|title='INCARNATION OF MODESTY'- First Sree Chithira Thirunal Memorial Speech delivered at Kanakakunnu Palace, Trivandrum on 25-10-1992|url=http://www.tmcgulf.com/Lectures.2.html|accessdate=14 June 2014}}</ref>
 
 
"https://ml.wikipedia.org/wiki/ചിത്തിര_തിരുനാൾ_ബാലരാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്