"ഡി. ശ്രീമാൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|D. Sreeman Nampoothiri}} {{Infobox person | name = ഡി. ശ്രീമാൻ നമ്പൂതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:29, 21 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള കവിയും ആയുർവേദ പണ്ഡിതനുമാണ് ഡി. ശ്രീമാൻ നമ്പൂതിരി (ജനനം : 29 നവംബർ 1921). ബാലസാഹിത്യം, നോവൽ, കവിത, നാട്ടറിവുകൾ, ആയുർവേദ പഠനങ്ങൾ, ജ്യോതിഷ പഠനം തുടങ്ങിയ മേഖലകളിൽ 60 ലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

ഡി. ശ്രീമാൻ നമ്പൂതിരി
ജനനം(1921-11-29)നവംബർ 29, 1921
മൂവാറ്റുപുഴ, എറണാകുളം, കേരളം
തൊഴിൽകവി, അദ്ധ്യാപകൻ, ആയുർവേദ പണ്ഡിതൻ
കുട്ടികൾദാമോദരൻ നമ്പൂതിരി

ജീവിതരേഖ

മൂവാറ്റുപുഴയിൽ പെരിങ്ങഴ ഗ്രാമത്തിലെ കൊട്ടുക്കൽ മനയിൽ ജനിച്ചു. അദ്ധ്യാപകനും പത്ര പ്രവർത്തകനുമായിരുന്നു. ദീനബന്ധു, മലയാള ഹരിജൻ, ദേശബന്ധു എന്നീ പത്രങ്ങളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ഒല്ലൂർ വലിയ മൂസിന്റെ പക്കൽ നിന്ന് വൈദ്യം പഠിച്ച ഇദ്ദേഹം അവിടെ സംസ്‌കൃത ഗുരുവുമായിരുന്നു.'ചികിത്സാ മഞ്ജരി' വ്യാഖ്യാനമെഴുതി.

കൃതികൾ

  • കവിഹൃദയം
  • പൂജാപുഷ്പങ്ങൾ
  • ശ്രീമാൻ നമ്പൂതിരിയുടെ കവിതകൾ (കവിതാസമാഹാരം)
  • ഗ്രാമീണ കുസുമം
  • സാവിത്രി (ഖണ്ഡകാവ്യം)
  • ഗുരുവായുപുരേശസ്തവും
  • ശ്രീമാൻ നമ്പൂതിരിയുടെ മുകതകങ്ങൾ
  • തിരഞ്ഞെടുത്ത നാടോടിക്കഥകൾ
  • ജാതക കഥകൾ (കഥകൾ)
  • ചികിത്സാ മഞ്ജരി വ്യാഖ്യാനം
  • യോഗാമൃതം വ്യാഖ്യാനം (വൈദ്യം)
  • ചെക്കോവിൻെറ കഥകൾ
  • ആലീസ് കണ്ട അത്ഭുത ലോകം (വിവ.)
  • ഉപനിഷത്‌ സർവസ്വം-സമ്പൂർണ്ണ മൂലവും പരിഭാഷയും
  • സന്മാർഗ കഥകൾ
  • തത്ത്വകഥകൾ
  • പുരാണ കഥകൾ
  • പുരാണത്രയം

പുരസ്കാരങ്ങൾ

  • സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (2014)[1]

അവലംബം

  1. http://www.mathrubhumi.com/books/article/news/3121/
"https://ml.wikipedia.org/w/index.php?title=ഡി._ശ്രീമാൻ_നമ്പൂതിരി&oldid=2119641" എന്ന താളിൽനിന്ന് ശേഖരിച്ചത്