"നെസ്തോറിയൻ വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==യേശുവിന്റെ പ്രകൃതികൾ==
യേശുവിന് ദൈവികവും മാനുഷികവുമായി രണ്ടു പ്രകൃതികളുണ്ടെന്നു വാദിക്കുന്ന പ്രകൃതിദ്വയവാദത്തിന്റെ (dyophysitism) വികസിതരൂപമാണ് നെസ്തോറിയൻ സിദ്ധാന്തം. അതിനോടു പ്രതികരിച്ച് പിന്നീടു രൂപപ്പെട്ടു വന്ന ഏകപ്രകൃതിവാദം (monophysitism), യേശുവിൽ ദൈവപ്രകൃതിമാത്രമേയുള്ളെന്നോ, ഏകപ്രകൃതിയിൽ യേശു ദൈവവും മനുഷ്യനും ആയിരിക്കുന്നെന്നൊ വാദിക്കുന്നു. പരസ്പരം ഇഴുകിച്ചേരാത്ത രണ്ടു പ്രകൃതികൾ [[യേശു|യേശുവിലുണ്ടെന്നു]] നെസ്തോറിയന്മാർ വാദിക്കുമ്പോൾ, ദൈവപ്രകൃതി മാത്രമുള്ളതിനാലോ മനുഷ്യപ്രകൃതി ദൈവപ്രകൃതിയിൽ ലയിച്ചിരിക്കുകയാലോ [[യേശു]] ഒരു പ്രകൃതി മാത്രമുള്ളവനാണെന്ന് ഏകപ്രകൃതിവാദികൾ കരുതുന്നു. നെസ്തോറീയ ക്രിസ്തുശാസ്ത്രത്തിന്റെ ഹ്രസ്വമായ ഒരു നിർവചനം ഇങ്ങനെയാണ്: "തന്നിൽ ജീവിക്കുന്ന ദൈവപുത്രനുമായി ഏകീഭവിക്കാതെ ഒന്നായിരിക്കുന്ന യേശുകിസ്തുവിൽ ഒരുസത്തയും ഒരുപ്രകൃതിയും മാത്രമേയുള്ളു; അതു മാനുഷികമാണ്"<ref>Martin Lembke, lecture in the course "Meetings with the World's Religions", Centre for Theology and Religious Studies, Lund University, Spring Term 2010.</ref> കൽക്കദോനിയയിലെ സൂനഹദോസ്, നെസ്തോറിയൻ വാദത്തേയും ഏകപ്രകൃതിവാദത്തേയും ഒന്നുപോലെ അപലപിച്ചു. ആധുനിക പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ യേശുവിന്റെ മനുഷ്യപ്രകൃതി ദൈവപ്രകൃതിയിൽ ലയിച്ചിരിക്കുന്നുവെന്ന നിലയ്ക്കുള്ള ഏകപ്രകൃതിവാദം പിന്തുടരുന്നു.
 
==ചരിത്രം==
"https://ml.wikipedia.org/wiki/നെസ്തോറിയൻ_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്