"തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 20:
==ക്ഷേത്ര രൂപകല്പന==
പ്രധാന പ്രതിഷ്ഠ ശ്രീരാമസ്വാമി ആണ്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് പ്രതിഷ്ഠ. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹത്തിന് ആറടിപൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. നിൽക്കുന്ന രൂപത്തിൽ ശംഖും ചക്രവും ഗദയും താമരയും ധരിച്ചിരുക്കുന്ന ഈ പ്രതിഷ്ഠയെ തിരുവങ്ങാട്ട് പെരുമാളെന്നും വിളിക്കുന്നു. ഖരവധത്തിനുശേഷം രൗദ്രഭാവമടങ്ങാത്ത ശ്രീരാമനാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിന് ചുറ്റും അൽപ്പം താഴ്ന്നുനിൽക്കുന്ന മുഖമണ്ഡപത്തിന്റെ ഇടതുഭാഗത്തായിട്ടാണ് ശ്രീരാമദാസനായ ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
മണ്ഡപത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു ചെറിയ മരം കൊണ്ടുള്ള കൂട്ടിൽ ഭഗവതിയുടെ പ്രതിഷ്ഠയും ഉണ്ട് .ഭഗവതിയുടെ സഞ്ചാരം ജനങ്ങൾക്ക് ഭയാജനകമായതിനാൽ മന്ത്രശക്തി കൊണ്ട് ഭഗവതിയെ കൂട്ടിലാക്കി
കൂടാതെ വടക്കേടമെന്നും കിഴക്കേടമെന്നും പേരുള്ള രണ്ട് ശിവക്ഷേത്രങ്ങളുമുണ്ട്. വടക്കേടമാണ് ആദ്യമുണ്ടായത്. ഇവിടത്തെ ശിവന്റെ രൗദ്രതമൂലം സമീപവാസികൾക്ക് ബുദ്ധിമുട്ടുകളുണ്ടായപ്പോഴാണ് കിഴക്കേടം ക്ഷേത്രം അതിന് അഭിമുഖമായി പണിതത്. വടക്കേടം ക്ഷേത്രം കിഴക്കോട്ടും കിഴക്കേടം ക്ഷേത്രം പടിഞ്ഞാട്ടും ദർശനമായിരിക്കുന്നു.
|