"തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (117.201.138.223 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...)
 
==ക്ഷേത്ര രൂപകല്പന==
പ്രധാന പ്രതിഷ്ഠ ശ്രീരാമസ്വാമി ആണ്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് പ്രതിഷ്ഠ. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹത്തിന് ആറടിപൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. നിൽക്കുന്ന രൂപത്തിൽ ശംഖും ചക്രവും ഗദയും താമരയും ധരിച്ചിരുക്കുന്ന ഈ പ്രതിഷ്ഠയെ തിരുവങ്ങാട്ട് പെരുമാളെന്നും വിളിക്കുന്നു. ഖരവധത്തിനുശേഷം രൗദ്രഭാവമടങ്ങാത്ത ശ്രീരാമനാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തിലെ ഗർഭ ഗൃഹത്തിന്ഗർഭഗൃഹത്തിന് ചുറ്റും അൽപ്പം താഴ്ന്നു നിൽക്കുന്ന മുഖ മണ്ഡപത്തിന്റെതാഴ്ന്നുനിൽക്കുന്ന ഇടതുമുഖമണ്ഡപത്തിന്റെ ഭാഗത്തായിട്ടാണ്ഇടതുഭാഗത്തായിട്ടാണ് ശ്രീശ്രീരാമദാസനായ ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തെക്ക് ഭാഗത്തുള്ള ഇടനാഴിയിൽ ആണ് ദക്ഷിണാമൂർത്തി (ശിവന്റെ ഒരു രൂപഭേദം) പ്രതിഷ്ഠ .അതിനു തൊട്ടടുത്തായി ഗണപതി പ്രതിഷ്ഠയും കാണാം. നമസ്കാരമണ്ഡപത്തിനും തിടപ്പള്ളിക്കും ഇടയിൽ പടിഞ്ഞാറ് മുഖമായി സുബ്രഹ്മണ്യ പ്രതിഷ്ഠയും ഉണ്ട്.
 
മണ്ഡപത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത്‌വടക്കുകിഴക്കുഭാഗത്ത്‌ ഒരു ചെറിയ മരം കൊണ്ടുള്ള കൂട്ടിൽ ഭഗവതിയുടെ പ്രതിഷ്ഠയും ഉണ്ട് .ഭഗവതിയുടെ സഞ്ചാരം ജനങ്ങൾക്ക്‌ ഭയാജനകമായതിനാൽ മന്ത്രശക്തി കൊണ്ട് ഭഗവതിയെ കൂട്ടിലാക്കി ദിക് ബന്ധം ചെയ്തു ചങ്ങല തളച്ചു എന്നാണു ഐതിഹ്യം. വാദ്യക്കാരനായ മാരാർ ബീജാക്ഷരങ്ങളുള്ള പാണികൊട്ടി താൻ ദേവിയെ വരുത്താം എന്നും ശാന്തിക്കാരൻ നമ്പൂതിരി തത്സമയം താൻ നിവേദ്യം അർപ്പിക്കും എന്നും തർക്കിച്ചുകൊണ്ട് പാണി കൊട്ടിയപ്പോൾ ഈ ദേവിയുടെ സാന്നിദ്യം ഉണ്ടായെന്നും നിവേദ്യം ഒരുക്കാൻ കഴുകിയ അരി ഉടനെ ദേവിക്ക് നിവേദിച്ചു എന്നും പറയുന്നു. ഇപ്പോഴും ആ നിവെദ്യതിലെന്നപോലെ വേവിക്കാത്ത അരിയാണ് ദേവിക്ക് നിവേദിക്കുന്നത് .മുഖ്യമായ വഴിപാടു ദേവിക്ക് അരിയാണ്. "അരിത്ലാവൽ" എന്നാണ് ഇതറിയപ്പെടുന്നത്. അയ്യപ്പൻ, നാഗദേവതകൾ, ബ്രഹ്മരക്ഷസ്സ്, ഗുരുവായൂരപ്പൻ (മഹാവിഷ്ണു/ശ്രീകൃഷ്ണൻ), ക്ഷേത്രം തന്ത്രിയുടെ ചില തേവാരമൂർത്തികൾ എന്നിവരാണ് മറ്റ് ഉപപ്രതിഷ്ഠകൾ.
 
കൂടാതെ വടക്കേടമെന്നും കിഴക്കേടമെന്നും പേരുള്ള രണ്ട് ശിവക്ഷേത്രങ്ങളുമുണ്ട്. വടക്കേടമാണ് ആദ്യമുണ്ടായത്. ഇവിടത്തെ ശിവന്റെ രൗദ്രതമൂലം സമീപവാസികൾക്ക് ബുദ്ധിമുട്ടുകളുണ്ടായപ്പോഴാണ് കിഴക്കേടം ക്ഷേത്രം അതിന് അഭിമുഖമായി പണിതത്. വടക്കേടം ക്ഷേത്രം കിഴക്കോട്ടും കിഴക്കേടം ക്ഷേത്രം പടിഞ്ഞാട്ടും ദർശനമായിരിക്കുന്നു.
 
ക്ഷേത്രത്തിലെ വാർഷികോത്സവം എല്ലാ [[മേടം|മേടമാസവും]] [[വിഷു]] ദിവസമാണ് നടക്കുന്നത്. (ഏപ്രിൽ-മെയ് മാസങ്ങളിൽ). ഉത്സവം ഒരു ആഴ്ച നീണ്ടു നിൽക്കും.
 
==ചിത്രങ്ങൾ==
<gallery>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2117275" എന്ന താളിൽനിന്ന് ശേഖരിച്ചത്