"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96:
[[തനക്ക്]] എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എബ്രായബൈബിളാണ് യഹുദമതത്തിലെ പ്രാമാണികമായ വിശുദ്ധഗ്രന്ഥം. യഹൂദസ്വത്വത്തിന്റെ നിർവചനത്തേയും നിലനില്പിനേയും അത്ഭുതകരമായി സ്വാധീനിച്ച കൃതിയാണത്. ദേശകാലങ്ങളുടെ അകലവും വൈവിദ്ധ്യവും മറികടന്ന് ഒരു ജനതയെ ലിഖിതവചനത്തിന്റെ മാത്രം ശക്തികൊണ്ട് ഒരുമിപ്പിക്കുകയും നിലനിർത്തുകയും ചെയ്ത കൃതിയെന്ന് എബ്രായബൈബിളിനെ പുകഴ്ത്തുന്ന എച്ച്. ജി.വെൽസ്, [[യെരുശലേം]] യഹൂദതയുടെ ശിരസ്ഥാനമായിരുന്നത് പേരിനു മാത്രമാണെന്നും എക്കാലത്തും അതിന്റെ "യഥാർത്ഥ നഗരി ഈ പുസ്തകങ്ങളുടെ പുസ്തകം" ആയിരുന്നെന്നും {{സൂചിക|൫|}} നിരീക്ഷിക്കുന്നു. യഹൂദർ ബൈബിൾ നിർമ്മിക്കുകയല്ല, ബൈബിൾ യഹൂദരെ നിർമ്മിക്കയാണു ചെയ്തതെന്നും അദ്ദേഹം കരുതി. "രാജ്യവും രാജാവും ദേവാലയവും നഷ്ടപ്പെട്ട് ലോകമെമ്പാടും ചിതറിപ്പോയ യഹൂദജനതയുടെ ഐക്യവും തുടർച്ചയും അത് ഉറപ്പാക്കി."<ref name ="prpr"/>
[[പ്രമാണം:Targum.jpg|thumb|225px|right|തനക്കിന്റെ [[താർഗും]] വ്യാഖ്യാനത്തോടുകൂടിയ പ്രതിയുടെ ഒരു പുറം - കാലം പതിനൊന്നാം നൂറ്റാണ്ട്]]
[[തനക്ക്]] എന്ന വാക്ക് ഈ സംഹിതയിലടങ്ങിയിരിക്കുന്ന ഗ്രന്ഥവിഭാഗങ്ങളുടെ പേരുകളായ [[തോറ]], [[നബിയിം]], [[കെത്തുവിം]] എന്നിവയുടെ ആദ്യക്ഷരങ്ങൾ ചേർന്നുണ്ടായതാണ്. തനക്കിന്റെ ആദ്യവിഭാഗമായമൂന്നു [[തോറ|തോറയിൽ]]ഖണ്ഡങ്ങളിൽ നിയമസംബന്ധിയായഎറ്റവും ഗ്രന്ഥങ്ങളാണെന്ന്പ്രധാനം ആദ്യഖണ്ഡവും നിയമസമാഹാരവുമായ 'തോറ' പറയാംആണ്. [[തോറ]] എന്ന ഹെബ്രായ പദത്തിന്റെ അർത്ഥം ''വഴികാട്ടുക'' എന്നാണ്‌. പഞ്ചഗ്രന്ഥങ്ങളായ [[ഉല്പത്തി]], [[പുറപ്പാട്]], [[ലേവ്യർ]], [[സംഖ്യ]], [[നിയമാവർത്തനം]] എന്നിവയാണ്‌ തോറായിൽ അടങ്ങിയിരിക്കുന്നത്. നബിയിമിൽ പ്രവചനഗ്രന്ഥങ്ങളും കെത്തുബിമിൽ മറ്റ് ലിഖിതങ്ങളുമാണ്.<ref>[http://www.jewishvirtuallibrary.org/jsource/Bible/jpstoc.html The Holy Scriptures, The Tanakh, Table of Contents], Jewish Virtual Library</ref>
 
[[തനക്ക്|തനക്കിന്റെ]] ആദ്യശകലങ്ങൾ വാമൊഴിയായി പ്രചരിച്ചതാകാനാണു സാദ്ധ്യത. തുടർന്ന്, രചനയുടേയും, സംശോധനയുടേയും, സമ്പാദന-സമന്വയങ്ങളുടേയും സഹസ്രാബ്ദക്കാലത്തിലധികം കൊണ്ടാണ് കൃതി അതിന്റെ അന്തിമരൂപം കൈവരിച്ചത്. തനക്കിന്റെ മുന്നു ഖണ്ഡങ്ങളിൽ പ്രധാനവും ആദ്യത്തേതുമായ 'തോറ'-യുടെ നിലവിലുള്ള പാഠത്തിന്റെ ഉത്ഭവത്തെ വിശദീകരിക്കാൻ 18, 19 നൂറ്റാണ്ടുകളിലെ പണ്ഡിതന്മാർ മുന്നോട്ടുവച്ച [[രേഖാപരികല്പന]] ( Documentary Hypothesis) ഈ പ്രക്രിയയെ ഉദാഹരിക്കുന്നു. മോശെയുടെ പേരിൽ അറിയപ്പെടുന്ന തോറയിലെ അഞ്ചു പുസ്തകങ്ങൾ, സ്വതന്ത്രവും അവയിൽ തന്നെ സമ്പൂർണ്ണവും, ഒന്നൊന്നിനു സമാന്തരവുമായിരുന്ന നാലു പൂർവരേഖകൾ സമന്വയിപ്പിച്ച് സംശോധകരുടെ ഒരു പരമ്പര രൂപപ്പെടുത്തിയതാണ് എന്നാണ് ഈ പരികല്പന.<ref>The Cambridge Companion to the Bible (പുറങ്ങൾ 36-38)</ref>
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്