"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added wiki links
No edit summary
വരി 5:
സ്വന്തം ലിംഗത്തിലുള്ളവരോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് '''സ്വവർഗപ്രണയികൾ'''({{lang-en|[[Gay]]}}). '''സ്വവർഗപ്രേമി, സ്വവർഗാനുരാഗി, സ്വവർഗസ്നേഹി''' എന്നിവയൊക്കെ ഇതിൻറെ പര്യായപദങ്ങളാണ്<ref>[https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009]</ref>. ഭൂരിപക്ഷം മനുഷ്യരുടേയും ലൈംഗിക ആകർഷണം എതിർവർഗത്തോട് ആയിരിക്കെ [[സ്വവർഗ്ഗരതി|സ്വവർഗലൈംഗികത]] ഉള്ള ഒരു ന്യൂനപക്ഷമാണ് സ്വവർഗപ്രണയികൾ<ref>http://www.apa.org/topics/lgbt/orientation.aspx അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ</ref>. പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കാൻ സ്വവർഗപ്രണയി എന്ന പദം ഉപയോഗിക്കാമെങ്കിലും പുരുഷസ്വവർഗപ്രേമികളെ സൂചിപ്പിക്കാനാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. മറ്റൊരു സ്ത്രീയെ പ്രണയിക്കുന്ന സ്ത്രീയെ എടുത്ത് സൂചിപ്പിക്കാൻ [[സ്വവർഗപ്രണയിനി]] ([[Lesbian]]) എന്ന പദം ഉപയോഗിക്കുന്നു.
 
ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ [[ലൈംഗികചായ്‌വ് | ലൈംഗികചായ്‌വോ]] ([[Sexual orientation]]) [[ലിംഗതന്മ]]യോ ([[Gender Identity]]) ഉള്ള ന്യൂനപക്ഷത്തെ '''[[എൽജിബിടി]]''' എന്ന് വിളിക്കുന്നു. സ്വവർഗപ്രണയി എന്നത് 'എൽജിബിടി'യിലെ 'ജി' എന്ന ഉപവിഭാഗമാണ്. സ്വവർഗപ്രണയികൾക്ക് ഭൂരിപക്ഷത്തെ പോലെ എതിർവർഗത്തോട് ലൈംഗികതാൽപര്യം തോന്നുകയില്ല. ആണിനോടും പെണ്ണിനോടും ലൈംഗികാകർഷണം തോന്നുന്നവരെ [[ഉഭയവർഗപ്രണയി]] ([[Bisexual]]) എന്ന് വിളിക്കുന്നു.
 
ഭാരതീയസാഹിത്യത്തിൽ സ്വവർഗസ്നേഹത്തെ കുറിച്ച് ആദ്യമായി എഴുതിയത് [[മാധവിക്കുട്ടി]] ആയിരിക്കാനാണ്‌ സാധ്യത (1947-ൽ എഴുതിയ "അവളുടെ വിധി" എന്ന കഥ). 'സ്വവർഗസ്നേഹി' എന്ന വാക്ക് മലയാളത്തിൽ ആദ്യമായി ഉപയോഗിച്ചത് അവരുടെ "എൻറെ കഥ" (1973) എന്ന കൃതിയിലാണ്. ആഗോളീകരണത്തിന്റെ ഭാഗമായി '''ഗേ''' എന്ന വാക്ക് മലയാളത്തിൽ അങ്ങിനെ തന്നെ ഉപയോഗിക്കുന്നതും ആധുനികകാലത്ത് കണ്ടു വരുന്നു. ഈ അടുത്ത കാലത്ത് ഇറങ്ങിയ ചില മലയാള സിനിമകൾ ([[ഋതു_(ചലച്ചിത്രം)|ഋതു]], [[മുംബൈ പോലീസ്]]) ഇതിന് ഉദാഹരണമാണ്. സ്വവർഗപ്രണയം വിഷയമായി വരുന്ന മലയാള കൃതികൾ [[സ്വവർഗപ്രണയം_വിഷയമാകുന്ന_മലയാള_കൃതികളുടെ_പട്ടിക | ഈ]] പട്ടികയിലും സിനിമകൾ [[സ്വവർഗപ്രണയം_വിഷയമാകുന്ന_മലയാള_സിനിമകളുടെ_പട്ടിക | ഈ]] പട്ടികയിലും കാണാം.
"https://ml.wikipedia.org/wiki/ഗെ" എന്ന താളിൽനിന്ന് ശേഖരിച്ചത്