"അന്തോണിയോ പിഗാഫേറ്റാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
}}
 
വെനീസുകാരനായ ഒരു പണ്ഡിതനും ലോകസഞ്ചാരിയുമാണ്ലോകസഞ്ചാരിയുമായിരുന്നു '''അന്തോണിയോ പിഗാഫേറ്റാ''' (ഏകദേശമായ ജനനമരണവർഷങ്ങൾ ഏകദേശം: 1491/1531). പൗരസ്ത്യദേശത്തേയ്ക്ക് സ്പെയിനിന്റെ പര്യവേഷകസംഘത്തെ നയിച്ച പോർത്തുഗീസ് നാവികൻ ഫെർഡിനാന്റ് മഗല്ലന്റെ സംഘത്തിലെ അംഗമായിരുന്നു പിഗാഫേറ്റാ. മഗല്ലന്റെ സഹായിയായി പ്രവർത്തിച്ച പിഗാഫേറ്റാ പര്യവേഷണത്തിന്റെ വിവരങ്ങൾ ഒരു പത്രികയിൽ വിശദമായി രേഖപ്പെടുത്തി. മഗല്ലന്റെ അഞ്ചു കപ്പലുകളിലൊന്ന്, ഭൂമിചുറ്റിയുള്ള ആദ്യയാത്ര പൂർത്തിയാക്കി യൂറോപ്പിൽ മടങ്ങിയെത്തിയെങ്കിലും ഫിലിപ്പീൻസിലെ സെബൂ ദ്വീപിൽ വച്ച് മഗല്ലൻ കൊല്ലപ്പെട്ടിരുന്നു. ഒരു കപ്പലിൽ മടങ്ങിയെത്തിയ 18 പര്യവേഷകന്മാരിൽ ഒരാളായിരുന്നു പിഗാഫേറ്റാ. മഗല്ലന്റെ സഞ്ചാരത്തിന്റെ വിശദാംശങ്ങളും പ്രാധാന്യവും ലോകം ഗ്രഹിച്ചത് 1523-ൽ ഫ്രെഞ്ച് ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ച പിഗാഫേറ്റായുടെ കുറിപ്പുകളിൽ നിന്നാണ്.<ref>[http://ageofex.marinersmuseum.org/?type=travelwriter&id=7 The Mariner's Museum: Exploration Through the Ages - Antonio Pigafetta]</ref>
 
താൻ കണ്ട നാടുകളിലെ ജനതകളുടെ ഭാഷകളും ജീവിതരീതികളും പിഗാഫേറ്റാ ശ്രദ്ധിച്ചിരുന്നു. സെബൂ ദ്വീപിലെ ഭാഷയായ സെബൂവാനോയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യത്തെ പരാമർശം പിഗാഫേറ്റായുടേതാണ്. ആ ഭാഷയിലെ ഒട്ടേറെ വാക്കുകൾ അർത്ഥസഹിതം അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഇത് യൂറോപ്യന്മാർക്ക് ആ ഭാഷയിലേക്ക് വഴിതുറന്നു.
"https://ml.wikipedia.org/wiki/അന്തോണിയോ_പിഗാഫേറ്റാ" എന്ന താളിൽനിന്ന് ശേഖരിച്ചത്