"ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
| occupation = ഗ്രന്ഥകർത്താവ്‌
| notableworks = [[ശബ്ദതാരാവലി]]
| signature =
}}
പ്രൗഢഗംഭീരമായ [[ശബ്ദതാരാവലി|ശബ്ദതാരാവലിയെന്ന]] ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് '''ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള'''. '''ശ്രീകണ്ഠേശ്വരം''' എന്ന ചുരുക്കപ്പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.
 
==ജീവിതരേഖ==
*1864 ജനനം
*1882 വിദ്യാഭ്യാസം അവസാനിച്ചു
*1894 ഗുമസ്തൻ
*1897 നിഘണ്ടു നിർമാണം തുടങ്ങി
*1899 മജിസ്ട്രേറ്റ് പരീക്ഷ ജയിച്ചു; വക്കീലായി
*1902 വിവാഹം
*1906 'കീശാനിഘണ്ടു' പ്രസിദ്ധീകരിച്ചു
*1917 'ശബ്ദതാരാവലി' പൂർത്തിയായി
*1923 'ശബ്ദതാരാവലി' പൂർണമായി പുറത്തു വന്നു
*1924 'ശബ്ദചന്ദ്രിക' പ്രസിദ്ധീകരിച്ചു
*1931 'ശബ്ദതാരാവലി' രണ്ടാം പതിപ്പ്
*1932 'സാഹിത്യാഭരണം' പ്രസിദ്ധീകരിച്ചു
*1946 മരണം
 
[[തിരുവനന്തപുരം]] [[ജില്ല|ജില്ലയിലെ]] ശ്രീകണ്ഠേശ്വരത്ത് കുളവറ വിളാകത്ത് വീട്ടിൽ‌ പരുത്തിക്കാട്ട് നാരായണപ്പിള്ളയുടേയും നാരായണിയുടേയും മകനായി ജനിച്ചു. 1864 നവംബർ 27 നായിരുന്നു ജനനം. [[തുള്ളൽ‌]], [[ആട്ടക്കഥ]], [[കഥകളി]] മുതലായ [[കാവ്യം|കാവ്യകലകളിലുള്ള]] അമിതാവേശം ചെറുപ്രായത്തിൽ‌ തന്നെ പത്മനാഭപിള്ളയ്‌ക്കുണ്ടായിരുന്നു.ആദ്യകാലങ്ങളിലെഴുതിയ കൃതികളിലധികവും തുള്ളൽ‌ കഥകളും ആട്ടക്കഥകളുമായിരുന്നു. 1946 മാർച്ച് 4 നായിരുന്നു അദ്ദേഹം അന്തരിച്ചത്. മരണസമയത്ത്‌ '''സാഹിത്യാഭരണം''', '''ഇം‌ഗ്ലീഷ് - മലയാളം ഡിക്ഷണറി''' എന്നീ രണ്ടു നിഘണ്ടുക്കളുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
 
==വിദ്യാഭ്യാസം, തൊഴിൽ‌==
 
പ്രാഥമിക [[വിദ്യാഭ്യാസം‌|വിദ്യാഭ്യാസത്തിനു]] ശേഷം [[പേട്ട|പേട്ടയിലെ]] [[സ്കൂൾ|സ്കൂളിൽ]] ചേർന്ന് [[ഇം‌ഗ്ലീഷ്‌]] പഠിച്ചു. [[മെട്രിക്കുലേഷൻ‌]] [[പരീക്ഷ]] ആദ്യവട്ടം പരാജയപ്പെട്ടു. അക്കാലത്തു തന്നെ [[പഴവങ്ങാടി]] വിഞ്ചേശ്വര ശാസ്ത്രികളുടെയടുക്കൽ നിന്ന് സംസ്കൃതവും പഠിച്ചുവന്നു. ഇം‌ഗ്ലീഷിനു പുറമേ [[സംസ്‌കൃതം]], [[തമിഴ്]] എന്നീ ഭാഷകളിലും അദ്ദേഹത്തിനു നല്ല പാണ്ഡിത്യമുണ്ടായിരുന്നു. [[കവിയൂർ]] പരമേശ്വരൻ മൂസതിൻറെ കീഴിൽ [[വൈദ്യശാസ്ത്രം|വൈദ്യവും]] അഭ്യസിച്ചിട്ടുണ്ട്. പിന്നീട് കണ്ടെഴുത്ത് വകുപ്പിൽ [[ജോലി]] നോക്കുകയുണ്ടായി. അതുകഴിഞ്ഞ് [[മജിസ്ട്രേറ്റ്]] പരീക്ഷ പാസായപ്പോൾ തിരുവനന്തപുരത്തെത്തി പ്രാക്ടീസ് തുടങ്ങി.
 
==കാവ്യജീവിതം==
തുള്ളൽക്കഥകളിലായിരുന്നു പ്രധാന കമ്പം. കിട്ടാവുന്ന പുസ്തകങ്ങളൊക്കെ സംഘടിപ്പിച്ച് വായിക്കുകയും അഭിനയിക്കുകയും ചെയ്തുപോന്നു. ഇക്കാലത്താണ് മെട്രിക്കുലേഷൻ പരീക്ഷയിൽ തോൽവി പിണയുന്നത്. [[അച്ഛൻ|അച്ഛനും]] [[അമ്മ|അമ്മയും]] മരിച്ചതോടെ തീർത്തും നിസഹായനായ പത്മനാഭൻ ഗ്രന്ഥരചനയിലേക്കു തിരിഞ്ഞു. ആദ്യ [[കൃതി]] ബാലിവിജയം എന്ന തുള്ളൽ കൃതിയായിരുന്നു. പിന്നീട് ധർമ്മഗുപ്ത വിജയം ആട്ടക്കഥ എഴുതി. അറുപതോളം കൃതികളുടെ കർത്താവാണ് ശ്രീ. ശ്രീകണ്ഠേശ്വരം. '''ഭാഷാവിലാസം''' എന്നൊരു മാസിക അദ്ദേഹം നടത്തിവന്നിരുന്നു.
 
==ശബ്ദതാരാവലി==
പത്മനാഭപ്പിള്ളയുടെ മാസ്‌റ്റർ‌പീസ് എന്നു പറയുന്നത്, ഇരുപത് വർഷത്തെ കഠിനാധ്വാനം കൊണ്ടു പുറത്തിറങ്ങിയ '''[[ശബ്ദതാരാവലി]]'''യെന്ന [[നിഘണ്ടു]] തന്നെയാണ്. 32-മതു വയസ്സിലാണ് അദ്ദേഹം ശബ്‌ദതാരാവലി എഴുതിത്തുടങ്ങിയത്. 1918ൽ മാസികാരൂപത്തിലാണു് ഈ കൃതിയുടെ ആദ്യഭാഗങ്ങൾ പുറത്തിറങ്ങിയത്. 1923-ൽ ഒന്നാമത്തെ പതിപ്പ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1600 - ഓളം പേജുകളുള്ള ഈ കൃതിയുടെ ഒരു ചുരുക്കിയ പതിപ്പ് പിന്നീട് അദ്ദേഹത്തിന്റെ മകൻ പി. ദാമോദരപ്പിള്ള പുറത്തിറക്കുകയുണ്ടായി. [[കേരളവർമ്മ_വലിയ_കോയിത്തമ്പുരാൻ|കേരളവർമ്മ വലിയകോയിതമ്പുരാൻ]]‍‌, [[എ.ആർ._രാജരാജവർമ്മ|എ.ആർ. രാജരാജവർമ്മത്തമ്പുരാൻ]]‌ എന്നിവരുടെ പ്രോത്സാഹനത്തിൽ എഴുതിത്തുടങ്ങിയ ഈ കൃതി മലയാളഭാഷയുടെ എക്കാലത്തേയും മുതൽ‌ക്കൂട്ടായി കണക്കാക്കുന്നു. മലയാളഭാഷയ്ക്ക് നൽകിയ ഈ മഹത്തായ സേവനത്തെ പ്രകീർത്തിച്ച് [[ശ്രീമൂലം തിരുനാൾ]] ഇദ്ദേഹത്തിന് [[വീരശൃംഖല]] സമ്മാനിച്ചു.<ref name="mathrubhumi-ക">{{cite news|title=ശ്രീകണ്‌ഠേശ്വരത്തിനു നാം കൊടുത്ത വാക്ക്‌|url=http://www.mathrubhumi.com/books/article/columns/2809/|accessdate=2014 ഫെബ്രുവരി 11|newspaper=മാതൃഭൂമി|date=2014 ഫെബ്രുവരി 11|author=പി.കെ രാജശേഖരൻ|archiveurl=https://web.archive.org/web/20140211111304/http://www.mathrubhumi.com/books/article/columns/2809/|archivedate=2014-02-11 11:13:04|language=മലയാളം|format=പത്രലേഖനം}}</ref>
 
മലയാളനിഘണ്ടുക്കളുടെ കൂട്ടത്തിൽ ഏറ്റവും പ്രചാരവും പ്രാമാണികത്വവും ലഭിച്ച കൃതി ശബ്ദതാരാവലിയാണു്. എന്നാൽ പദക്രമീകരണങ്ങളിലും അർത്ഥവിവരണങ്ങളിലും [[ഗുണ്ടർട്ട്]] കാണിച്ചുതന്ന ഉത്തമമാതൃക ശബ്ദതാരാവലിയിൽ അനുവർത്തിച്ചിട്ടില്ല. മിക്കവാറും ഭാഗങ്ങളിൽ കേവലം പര്യായപദങ്ങൾ നൽകിയുള്ള അർത്ഥകല്പനകളാണു് ശബ്ദതാരാവലിയിൽ കാണാൻ കഴിയുന്നതു്. എന്നിരുന്നാലും ആദ്യത്തെ സമ്പൂർണ്ണമലയാളനിഘണ്ടുവായി പരിഗണിക്കപ്പെടുന്നതു് ശബ്ദതാരാവലി തന്നെയാണു്.<ref>{{MasterRef-AMN1977-1}}</ref>
 
==മറ്റു പ്രധാന കൃതികൾ==
{{Div col begin|3}}
===തുള്ളൽ‌===
#ബാലിവിജയം
#കീചകവധം
===ആട്ടക്കഥ===
#ധർമ്മഗുപ്ത വിജയം
#സുന്ദോപസുന്ദ യുദ്ധം
===നാടകം===
#കനകലതാ സ്വയംവരം
#പാണ്ഡവവിജയം
#മദന കാമചരിതം - സംഗീത നാടകം
 
===കിളിപ്പാട്ട്===
#ഹരിശ്ചന്ദ്ര ചരിതം
 
===മറ്റുകൃതികൾ‌===
# കേരളവർമ ചരിതം
# കുഞ്ചൻ നമ്പ്യാർ
# കാളിയമർദ്ദനം
# ലക്ഷ്‌മി രാജ്ഞി
# നമ്മുടെ മഹാരാജാവ്
# 1883 പരന്തീസു ബാലവ്യാകരണ സൂത്രപ്രമാണം
# 1902 മലയാളവ്യാകരണ ചോദ്യോത്തരം
# 1905 കീശാ നിഘണ്ടു
# 1914 വിജ്ഞാനരത്നാവലി
# 1915 പ്രഥമഗണിതം (രണ്ടാംക്ലാസ്സിലേക്ക്‌)
# 1921 ജനറൽഭാഷ
# 1937 ഗുമസ്താസഹായിക
# 1941 വിദ്യാർത്ഥിപ്രിയ
# 1941 ശബ്ദതാരാവലി മലയാള നിഘണ്ടു
# 1947 പര്യായ നിഘണ്ടു
# 1952 ശബ്ദതാരാവലി മലയാള നിഘണ്ടു
# 1964 ശബ്ദതാരാവലി മലയാള നിഘണ്ടു
{{Div col end}}
 
== അവലംബങ്ങൾ ==
{{reflist|2}}
 
{{wikisource|ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള}}
== സ്രോതസ്സുകൾ ==
# [http://malayalam.webdunia.com/miscellaneous/literature/remembrance/0711/27/1071127068_1.htm വെബ്‌ദുനിയ]
# [http://www.hindu.com/mp/2004/03/15/stories/2004031502010300.htm ദി. ഹിന്ദു]
# [http://onlinestore.dcbooks.com/authors/SREEKANTESWARAM-G-PADMANABHA-PILLAI ഡി സി ബുക്ക്സ് ഓൺലൈൻ പുസ്തകശാല]
# [http://www.keralasahityaakademi.org/sp/Writers/Profiles/Sreekanteswaram/Html/SreekanteswaramPage.htm കേരള സാഹിത്യ അക്കാദമി - ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ വിവരങ്ങളടങ്ങിയ താൾ]
 
{{bio-stub}}
 
[[വർഗ്ഗം:മലയാളകവികൾ]]
[[വർഗ്ഗം:മലയാളനിഘണ്ടുകാരന്മാർ]]
[[വർഗ്ഗം:നവംബർ 27-ന് ജനിച്ചവർ]]
[[വർഗ്ഗം:1864-ൽ ജനിച്ചവർ]]
[[വർഗ്ഗം:1946-ൽ മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 4-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/ശ്രീകണ്ഠേശ്വരം_ജി._പത്മനാഭപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്