"ജോൺ നേപ്പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
[[ലോഗരിതം]] എന്ന ഗണിതശാസ്ത്രവിഭാഗത്തിന്‌ തുടക്കം കുറിക്കുകയും ഗണിതശാസ്ത്രശാഖക്ക് വളരെയധികം സംഭാവനകള്‍ നല്‍കുകയും ചെയ്ത സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞന്‍ ആയിരുന്നു '''ജോണ്‍ നേപ്പിയര്‍'''.
==ജീവചരിത്രം==
ആര്‍കിബാള്‍ഡ് നേപ്പിയന്റെയും ജാനറ്റിന്റേയും മകനായി 1550-ല്‍ [[സ്കോട്ട്ലാന്റ്|സ്കോട്ട്ലന്റിലെ‍]] [[എഡിന്‍ബറോ|എഡിന്‍ബറോയില്‍]] ജനിച്ചു. എഡിന്‍ബറോ സ്കൂളില്‍ 13-ആം വയസ്സില്‍ പഠനം പൂര്‍ത്തിയാക്കുകയും സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു ചേരുകയും ചെയ്തു. ഗണിതവിഷയങ്ങള്‍ അല്ലാതെ വേറൊരു വിഷയത്തിലും താത്പര്യമില്ലാഞ്ഞതിനാല്‍ അദ്ദേഹത്തിന്‌ അവിടെനിന്നും ബിരുദം നേടുവാന്‍ കഴിഞ്ഞില്ല. വളരെയധികം സഞ്ചാരപ്രിയനായിരുന്നു നേപ്പിയര്‍. [[ഫ്രാന്‍സ്]], [[ഇറ്റലി]] തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പല വ്യക്തികളുമായും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
 
1571-ല്‍ സ്വദേശമായ എഡിന്‍ബറോയില്‍ തിരിച്ചെത്തുകയും അതിന്റെ അടുത്ത വര്‍ഷം വിവാഹിതനാകുകയും ചയ്തു. അതിനുശേഷം കുറച്ചുനാള്‍ പിതാവിന്റെ കൂടെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്തു. കൃഷിപ്പണി, കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിലൂടെ സസ്യങ്ങളുടേ വളര്‍ച്ചയില്‍ [[കറിയുപ്പ്|കറിയുപ്പിനുള്ള]] പ്രാധാന്യം മനസ്സിലാക്കുന്നതിന്‌ വഴിതെളിച്ചു. വെള്ളത്തെ മുകളിലേക്ക് കയറ്റുന്നതിനായി ഹൈഡ്രോളിക് സ്ക്രൂ എന്ന ഉപകരണം നിര്‍മ്മിക്കുകയും ചെയ്തു.
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/211120" എന്ന താളിൽനിന്ന് ശേഖരിച്ചത്