"പനിനീർപ്പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
}}
ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന [[പനിനീർപ്പൂവ്]]. (ഇംഗ്ലീഷിൽ :[[Rose]], [[തമിഴ്|തമിഴിൽ]] റോജാ ரோசா ).ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്. പൂവിതളിൽ നിന്നും ഹൃദ്യമായ സുഗന്ധമുള്ള [[പനിനീർ]] വേർതിരിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീർച്ചെടി എന്നറിയപ്പെടുന്നത്. പനിനീർ കണ്ണിലുണ്ടാകുന്ന ചില അസുഖങ്ങൾക്കു പ്രതിവിധിയായും, സുഗന്ധ ലേപനമായും പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങൾ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്നു. [[ഊട്ടി|ഊട്ടിയിലെ]] റോസ് ഗാർഡനിൽ 5000-ത്തോളം വർഗ്ഗങ്ങളിലുള്ള റോസാച്ചെടികൾ ഉണ്ട്. ഏകദേശം 25,000 പരം ഇനങ്ങളിലുള്ള‍ പനിനീർച്ചെടികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ട്<ref name="ref1">[[മഹിളാരത്നം]]ഏപ്രിൽ 2007. സിന്ധു പനയത്തിന്റെ ലേഖനം.താൾ 96-97</ref> . നിറം, വലിപ്പം,ആകൃതി, ഗന്ധം എന്നിവ അടിസ്ഥാനമാക്കി പ്രധാനമായും അഞ്ചായി ചെടികൾ വിഭജിച്ചിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലും അലങ്കാരത്തിനായും ‍ വളർത്താൻ കഴിയുന്ന ഒരു ചെടികൂടിയാണ്‌ പനിനീർ<ref name="ref1"/>. [[ഇംഗ്ലണ്ട്]], [[അമേരിക്കൻ ഐക്യനാടുകൾ]] എന്നീ രാജ്യങ്ങളുടെ ദേശീയപുഷ്പവുമാണിത് <ref>http://frwebgate.access.gpo.gov/cgi-bin/getdoc.cgi?dbname=browse_usc&docid=Cite:+36USC303</ref>
{{വിക്കിനിഘണ്ടു}}{{ബദൽ:പരീക്ഷണം|
== ഇനങ്ങൾ ==
== തലക്കെട്ടാകാനുള്ള എഴുത്ത് ==
== /* ഇനങ്ങൾ ==*/
{| class="wikitable" width="50%" border="1" cellpadding="5" cellspacing="0" align="centre"
!
!
|-
| = ഹൈബ്രിഡ്=
| സുഗന്ധത്തിലും വലിപ്പത്തിലും മികച്ച ഇനങ്ങളായ ''ജവാഹർ, പൂർണ്ണിമ, ,ഷോഗേൾ, സുപ്രീയ, ബ്ലാക്ക് ബ്യൂട്ടി, ബ്ലൂമൂൺ'' എന്നിവയിൽ പൂക്കൾ ഒറ്റയായിട്ടാണ്‌ ഉണ്ടാകുന്നത്.
|-
| = ഫ്ലോറിബൻഡ=
| വലിപ്പം കൂടുതലായ ഈ വിഭാഗത്തിലെ ചെടികളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. കൂടാതെ സുഗന്ധവും കുറവാണ്‌. ''ഫ്രഞ്ച് ലേസ്, ബ്രൈഡൽ പിങ്ക്, മേഴ്സിഡസ്, ഏഞ്ചൽ ഫേസ്, ഫന്റാസിയ, ഗിതാർ'' എന്നിവയാണ്‌ പ്രധാന ഇനങ്ങൾ.
|-
| = പോളിയാന്ത=
| ധാരാളം പൂക്കൾ ഉണ്ടാകുന്ന ഈ ചെടികൾക്ക് ഉയരം കുറവാണ്‌. ''എക്കോ, നർത്തകി, രശ്മി ഐഡിയൻ, ഡാർക്ക് ബ്യൂട്ടി'' എന്നിവയാണ്‌ പ്രധാന ഇനങ്ങൾ
|-
| =മിനിയേച്ചേഴ്സ്=
| തണ്ടുകൾ, പൂക്കൾ, ഇലകൾ എന്നിവ ചെറുതായുള്ള ഈ ഇനത്തിലെ ചെടികൾ ഒരടിയിൽ കൂടുതൽ പൊക്കത്തിൽ വളരാറില്ല. ''ചന്ദ്രിക, സിൻഡ്രല്ല, സമ്മർബട്ടർ, റ്റീപാർട്ടി, ടോപ്പ് സീക്രട്ട് യല്ലോ ഡോൾ ''എന്നിവയാണ്‌ ഈ ഇനത്തിലെ പ്രധാന ചെടികൾ
|-
|-
| = ക്ലൈംബേഴ്സ്=
| പടർന്നു പിടിക്കുന്ന ഇനത്തിലെ ചെടികൾ ആണിവ. ''ക്ലൈംബിംഗ് പീസ്, കോക്ക് ടെയിൽ, ക്ലൈംബിംഗ് പാരഡൈസ്'' എന്നിവയാണ്‌ പ്രധാന ചെടികൾ
|}
 
== '''കൃഷിരീതികൾ''' ==
പലയിനം പനിനീർച്ചെടികളിലും [[കായ്]] ഉണ്ടാകാറുണ്ടെങ്കിലും നടീൽ വസ്തുവായി ഉപയോഗിക്കുന്നത് ചെടിയിൽ നിന്നും മുറിച്ച തണ്ടുകളാണ്. തറയിൽ നേരിട്ട് നട്ടുവളർത്തുകയോ ചെടിച്ചട്ടികളിൽ നടുകയോ ചെയ്യാവുന്ന ഒരു ഉദ്യാനസസ്യം കൂടിയാണിത്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളിൽ ചെടി നല്ലതുപോലെ വളരും. കൂടാതെ നീർ വാഴ്ചയുള്ള സ്ഥലവും ആയിരിക്കണം ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. [[ഒക്ടോബർ]] മാസം മുതൽ [[ഡിസംബർ]] മാസം വരെ ചെടികൾ നടുന്നതിന്‌ അനുയോജ്യമായ സമയമാണ്‌<ref name="ref1"/>.
"https://ml.wikipedia.org/wiki/പനിനീർപ്പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്