"അർപ്പാനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
 
അർപ്പാനെറ്റ് വഴി ആദ്യമായി ഒരു സന്ദേശം അയച്ചത് 1969 ഒക്ടോബർ 29 രാത്രി 10 30 ന് കാലിഫോർണിയ സർവകലാശാലയിലെ ചാർളി ക്ലിനെ എന്ന പ്രോഗ്രാമിംഗ് വിദ്യാർത്ഥിയായിരുന്നു. ലോഗിൻ എന്ന വാക്ക് SDS സിഗ്മ 7 ൽ നിന്ന് സ്റ്റാൻഫോർഡിലെ ജെനിയിലേക്കായിരുന്നു ക്ലിനെ അയക്കാൻ ഉദ്ദേശിച്ചത്. എന്നാൽ വിനിമയത്തിനിടയ്ക്ക് സാങ്കേതിക തടസ്സം നേരിട്ടതിനാൽ 'l' , 'o' എന്നീ വാക്കുകൾ മാത്രമേ കൈമാറ്റം ചെയ്യാൻ സാധിച്ചുള്ളു. അങ്ങനെ ലോകത്തിൽ ആദ്യമായി ഒരു ദീർഘദൂര കമ്പ്യൂട്ടർ ശൃംഖല വഴി കൈമാറ്റം ചെയ്ത സന്ദേശം 'lo' എന്ന അക്ഷരക്കൂട്ടമായി . പിന്നീട് അര മണിക്കൂറുകൾക്കു ശേഷം സാങ്കേതികതകരാറുകൾ പരിഹരിച്ചിട്ട് 'login' എന്ന വാക്ക് പൂർണ്ണമായും അയച്ചു. 1969 നവംബർ 21 ന് ഒരു സ്ഥിരമായ ചാനൽ സ്റ്റാൻഫോർഡിനും കാലിഫോർണിയക്കുമിടയിൽ നിലവിൽ വന്നു. ആ വർഷം ഡിസംബറോടെ 4 ഐ എം പികൾ തമ്മിൽ സ്ഥിരമായ ബന്ധം സ്ഥാപിപ്പിക്കപ്പെട്ടു <ref>{{cite web |title=Internet Began 35 Years Ago at UCLA with First Message Ever Sent Between Two Computers |url=http://www.engineer.ucla.edu/stories/2004/Internet35.htm |author=Chris Sutton |publisher=UCLA |date=2 September 2004 |archiveurl=http://web.archive.org/web/20080308120314/http://www.engineer.ucla.edu/stories/2004/Internet35.htm |archivedate=8 March 2008}}</ref>.
 
===വളർച്ചയും പരിണാമവും===
1970 മാർച്ചോടെ അർപ്പാനെറ്റ് അമേരിക്കൻ ഐക്യാനാടുകളുടെ കിഴക്കൻ തീരങ്ങളിൽ വരെ എത്തി. മസ്സാച്ചുസെറ്റ്സിലെയും കേംബ്രിഡ്ജിലെയും ബി ബി എൻ കേന്ദ്രങ്ങളിൽ ഐ എം പികൾ സ്ഥാപിച്ചതോടെയായിരുന്നു ഇത്. അതിനുശേഷം അർപ്പാനെറ്റിന്റെ വളർച്ച പെട്ടെന്നായിരുന്നു. 1970 ജൂണിൽ 9 ഐ എം പികൾ ഉണ്ടായിരുന്ന ശൃംഖല 1975 ജൂൺ ആയപ്പോഴേക്കും 57 ഐ എം പികൾ ഉള്ള ഒരു ബൃഹത്ത് ശൃംഖലയായി മാറി. 1981 ആയപ്പോഴേക്കും 213 ഹോസ്റ്റുകളുണ്ടായിരുന്ന അർപ്പാനെറ്റിൽ ഓരോ ഇരുപത് ദിവസത്തിലും ശരാശരി പുതിയ ഒരു ഹോസ്റ്റ് എന്ന കണക്കിൽ ബന്ധിപ്പിക്കപ്പെടാൻ തുടങ്ങി.
 
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/അർപ്പാനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്