"അർപ്പാനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ഉപവിഭാഗം ചേർത്തു
വരി 24:
1963ലാണ് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസി ഒരു കമ്പ്യൂട്ടർ ശൃംഖല എന്ന ആശയവുമായി മുന്നോട്ട് വരുന്നത്. ഇവാൻ സതർലാന്റ്, ബോബ് ടെയിലർ എന്നീ കമ്പ്യൂട്ടർ ശാസ്ത്രജ്ഞരെയാണ് ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കാനായി തിരഞ്ഞെടുത്തത്. അക്കാലത്ത് [[ബെർക്കലി സർവകലാശാല]] , [[മസാച്ചുസെറ്റ്സ് സർവകലാശാല|മസ്സാച്ചുസെറ്റ്സ് സർവകലാശാല]] സാന്റാ മോണിക്കയിലെ വികസന കോർപ്പറേഷൻ എന്നിവിടങ്ങളിലെ മൂന്ന് കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ച് ഒരു ശൃംഖല അർപ്പയുടെ ചിലവിൽ നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനുപയോഗിച്ച സാങ്കേതിക വിദ്യയെ കൂടുതൽ ഉപകരണങ്ങൾ ബന്ധിപ്പിക്കാനുതകുന്ന തരത്തിൽ വളർത്തിയെടുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. 1968 മധ്യത്തോടെ ടെയിലർ ഇത്തരത്തിലുള്ള ഒരു വൻകിട ശൃംഖലക്കുള്ള പദ്ധതി അർപ്പയ്ക്ക് സമർപ്പിക്കുകയും അവരത് അംഗീകരിക്കുയും ചെയ്തു. ആ വർഷം അവസാനത്തോടെ ശൃംഖലാ നിർമ്മാണത്തിനുള്ള ലേല നടപടികൾ ആരംഭിക്കുകയും ബി ബി എൻ ടെക്നോളജീസ് എന്ന സ്ഥാപനത്തിന് കരാർ ലഭിക്കുകയും ചെയ്തു. ബി ബി എന്നിന്റെ 7 അംഗ സംഘം 1969 ഏപ്രിലിൽ ടെയിലർ വിഭാവനം ചെയ്ത പദ്ധതി നടപ്പിൽ വരുത്താൻ തുടങ്ങി. പ്രൊസസ്സിങ്ങ് ശേഷി കുറഞ്ഞ കമ്പ്യൂട്ടറുകൾ തമ്മിൽ ആശയവിനിമയം നടത്താനായുള്ള ഇന്റർഫേസ് മെസ്സേജ് പ്രൊസസ്സേർസ് അഥവാ ഐ എം പി ( ഇന്നത്തെ റൗട്ടറുകൾ) ഉപയോഗിച്ചുള്ള ശൃംഖലയാണ് ആദ്യം വികസിപ്പിച്ചത്. സെക്കന്റിൽ 50 കിലോ ബിറ്റുകളായിരുന്നു ഇതിന്റെ പരാമാവധി ഡേറ്റാ കൈമാറ്റ വേഗം. ഓരോ ഡാറ്റ പാക്കറ്റുകളേയും കടമെടുത്ത ലൈനുകളിലൂടെ കൈമാറിയിരുന്ന ഈ ശൃംഖല ഒൻപത് മാസങ്ങൾ കൊണ്ട് പ്രവർത്തനത്തിൽ എത്തി<ref>[http://www.livinginternet.com/i/ii_imp.htm "IMP – Interface Message Processor"], Living Internet</ref> .
 
===ആദ്യകാലം===
തുടക്കത്തിൽ അർപ്പാനെറ്റിൽ 4 ഐ എം പി കളാണ് ഉണ്ടായിരുന്നത്: <ref name=LIARPANETTheFirstInternet>[http://www.livinginternet.com/i/ii_arpanet.htm "ARPANET – The First Internet"], Living Internet</ref>
 
"https://ml.wikipedia.org/wiki/അർപ്പാനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്