"രാവണ ഛായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'കിഴക്കേ ഇന്ത്യൻ സംസ്ഥാനമായ ഒറീസ്സ|ഒറീസ്സയി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:14, 27 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കിഴക്കേ ഇന്ത്യൻ സംസ്ഥാനമായ ഒറീസ്സയിലെ ഒരു നിഴൽ പാവകളി കലാരൂപമാണ്‌ രാവണ ഛായ. ഒറിയാ കവിയായായ വിശ്വനാഥ് ഖുന്തിയയുടെ വിചിത്ര രാമായണത്തിൽ നിന്നാണ് രാവണ ഛായയുടെ കീർത്തനക്കവിതകൾ എടുക്കുന്നത്. രാമായണത്തിലെ പ്രതിനായകനായ രാവണന്റെ നാമത്തിൽ ഈ കലാരൂപം അറിയപ്പെടുന്നത് ജൈനരുടെയോ തമിഴരുടെയോ സാംസ്കാരിക പ്രഭാവം മൂലമാണെന്നാണ് കരുതുന്നത്. മറിച്ച് നിഴൽ എന്ന പ്രയോഗം ദൈവാവതാരമായ രാമന്റെ പേരിനോട് ചേർക്കുന്നത് അശുഭമായതിനാൽ രാവണന്റെ പേർ ചേർത്തു വിളിക്കുന്നു എന്നും അഭിപ്രായമുണ്ട്.

"https://ml.wikipedia.org/w/index.php?title=രാവണ_ഛായ&oldid=2109883" എന്ന താളിൽനിന്ന് ശേഖരിച്ചത്