"പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അച്ചായൻ (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു;...
വരി 10:
== പേരിനു പിന്നിൽ ==
{{ആധികാരികത|സെക്ഷൻ}}
പള്ളി എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. [[പാലി]] ഭാഷയിലെ പദമാണ്‌ പള്ളി.{{cn}}<ref name="vatanapallypanchayat-history">http://lsgkerala.in/vatanapallypanchayat/history/</ref> [[മലയാളം|മലയാളത്തിലും]] അത്‌ പള്ളിതന്നെ. പള്ളി എന്നാൽ [[ബുദ്ധവിഹാരം]] എന്നാണ്‌ അർത്ഥം.{{cn}}<ref name="vatanapallypanchayat-history" / > [[വാടാനപ്പള്ളി]]<ref name="vatanapallypanchayat-history" / >, [[കരുനാഗപ്പള്ളി]], [[പാരിപ്പള്ളി]], [[വാഴപ്പള്ളി]], [[കാർത്തികപ്പള്ളി]], [[ചന്ദനപ്പള്ളി]], [[പള്ളിക്കൽ]], [[പള്ളിമൺ]], [[പള്ളിപ്പുറം]], [[പള്ളിവാസൽ]] എന്നിങ്ങനെ പള്ളി ശബ്‌ദമുള്ള സ്ഥലനാമങ്ങൾ ബുദ്ധവിഹാരകേന്ദ്രങ്ങളായിരുന്നു.{{cn}}<ref name="vatanapallypanchayat-history" / > കേരളത്തിൽ സ്കൂളുകൾക്ക്‌ പള്ളിക്കൂടമെന്ന പേരാണുണ്ടായിരുന്നത്‌. [[ശബരിമല|ശബരിമലയ്ക്ക്‌]] കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നാണു വിളിക്കുന്നത്‌. ഇതെല്ലാം തകർക്കപ്പെട്ട ബൌദ്ധപാരമ്പര്യത്തിന്റെ ഭാഗം തന്നെയാണെന്ന് ഒരു കൂട്ടർ വാദിക്കുന്നു‌.{{തെളിവ്}}
 
ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ തകർക്കപ്പെട്ടതോടെ അവിടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി<ref>കേരളത്തിലെ ബുദ്ധ ചരിത്രം: പ്രൊഫ. സിദ്ധാർഥ ചന്ദ്ര</ref>. അപ്പോൾ ഭൂരിപക്ഷം വരുന്ന ജനങ്ങളെ [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രത്തിൽ]] കയറ്റാതിരുന്നത്‌ അവർ പഴയ ബുദ്ധപാരമ്പര്യത്തിൽപ്പെട്ടവരായതുകൊണ്ടായിരുന്നു. ഇപ്രകാരം ജാതിവ്യവസ്ഥയിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരാണ്‌ ഇസ്ലാമിക-ക്രൈസ്തവ മതപ്രസ്ഥാനങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. അവർക്ക്‌ ദേവാലയം ഉണ്ടാക്കിയപ്പോൾ 'പള്ളി' എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം തന്നെ ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുകയാണ്‌ ഉണ്ടായത്‌ . ഹിന്ദുക്കൾ ആ പദം ഉപയോഗിക്കാത്തതിന്റെയും ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുന്നതിന്റെയും കാരണമിതാണ്‌ എന്നും ഈക്കൂട്ടർ വാദിക്കുന്നു.{{തെളിവ്}}
"https://ml.wikipedia.org/wiki/പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്