"പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
പള്ളി എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. [[പാലി]] ഭാഷയിലെ പദമാണ്‌ പള്ളി.{{cn}} [[മലയാളം|മലയാളത്തിലും]] അത്‌ പള്ളിതന്നെ. പള്ളി എന്നാൽ [[ബുദ്ധവിഹാരം]] എന്നാണ്‌ അർത്ഥം.{{cn}} [[കരുനാഗപ്പള്ളി]], [[പാരിപ്പള്ളി]], [[വാഴപ്പള്ളി]], [[കാർത്തികപ്പള്ളി]], [[ചന്ദനപ്പള്ളി]], [[പള്ളിക്കൽ]], [[പള്ളിമൺ]], [[പള്ളിപ്പുറം]], [[പള്ളിവാസൽ]] എന്നിങ്ങനെ പള്ളി ശബ്‌ദമുള്ള സ്ഥലനാമങ്ങൾ ബുദ്ധവിഹാരകേന്ദ്രങ്ങളായിരുന്നു.{{cn}} കേരളത്തിൽ സ്കൂളുകൾക്ക്‌ പള്ളിക്കൂടമെന്ന പേരാണുണ്ടായിരുന്നത്‌. [[ശബരിമല|ശബരിമലയ്ക്ക്‌]] കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നാണു വിളിക്കുന്നത്‌. ഇതെല്ലാം തകർക്കപ്പെട്ട ബൌദ്ധപാരമ്പര്യത്തിന്റെ ഭാഗം തന്നെയാണെന്ന് ഒരു കൂട്ടർ വാദിക്കുന്നു‌.{{തെളിവ്}}
 
ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ തകർക്കപ്പെട്ടതോടെ അവിടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി<ref>കേരളത്തിലെ ബുദ്ധ ചരിത്രം: പ്രൊഫ. സിദ്ധാർഥ ചന്ദ്ര</ref>. അപ്പോൾ ഭൂരിപക്ഷം വരുന്ന ജനങ്ങളെ [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രത്തിൽ]] കയറ്റാതിരുന്നത്‌ അവർ പഴയ ബുദ്ധപാരമ്പര്യത്തിൽപ്പെട്ടവരായതുകൊണ്ടായിരുന്നു. ഇപ്രകാരം ജാതിവ്യവസ്ഥയിൽ മനുഷ്യാകവാശങ്ങൾമനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരാണ്‌ ഇസ്ലാമിക-ക്രൈസ്തവ മതപ്രസ്ഥാനങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. അവർക്ക്‌ ദേവാലയം ഉണ്ടാക്കിയപ്പോൾ 'പള്ളി' എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം തന്നെ ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുകയാണ്‌ ഉണ്ടായത്‌ . ഹിന്ദുക്കൾ ആ പദം ഉപയോഗിക്കാത്തതിന്റെയും ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുന്നതിന്റെയും കാരണമിതാണ്‌ എന്നും ഈക്കൂട്ടർ വാദിക്കുന്നു.{{തെളിവ്}}
 
എന്നാൽ ബൌദ്ധ, ജൈന ആരാധനാലയങ്ങൾ ഇന്നും അറിയപ്പെടുന്നത് ‘ക്ഷേത്രങ്ങൾ’ എന്നാണ്. മാത്രമല്ല തദ്ദേശ ജനതയുമായി യാതൊരു ബന്ധവുമില്ലാത്ത യഹൂദരും തങ്ങളുടെ ആരാധനാലയത്തെ പള്ളി എന്നാണ് മലയാളത്തിൽ വിളിക്കുന്നത്. അതുകൊണ്ട് ബൌദ്ധപാരമ്പര്യത്തിൽപ്പെട്ടവർ ക്രൈസ്തവ, ഇസ്ലാം മതങ്ങളെ ആശ്ലേഷിച്ചുവെന്നും അതുകൊണ്ട് പള്ളി എന്ന നാമം പ്രസ്തുത ആരാധനാലയങ്ങൾക്ക് വന്നുവെന്നും ഉള്ള വാദത്തിന് നിലനിൽപ്പില്ലാതെയാകുന്നു. ബൌദ്ധ, ജൈന വിശ്വാസത്തിൽ തുടർന്നവർ തങ്ങളുടെ ആരാധനാലയങ്ങളെ ക്ഷേത്രങ്ങൾ എന്നു വിളിക്കുകയും പ്രസ്തുത പാരമ്പര്യം ഉപേക്ഷിച്ചവർ തങ്ങളുടെ ആരാധനാലയങ്ങൾക്ക് പഴയ പേരുതന്നെ ഉപയോഗിക്കുകയും ചെയ്തു എന്ന് കരുതുന്നത് വിഡ്ഡിത്തം ആണെന്നാണ് ബൌദ്ധ വാദത്തെ എതിർക്കുന്നവരുടെ അഭിപ്രായം. കേരളത്തിലെ തദ്ദേശീയ ക്രൈസ്തവരായ സുറിയാനി ക്രിസ്ത്യാനികൾ തങ്ങളുടെ ഹൈന്ദവ (ബ്രാഹ്മണ) പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നതും അവർ ചൂണ്ടിക്കാണിക്കുന്നു.{{തെളിവ്}}
"https://ml.wikipedia.org/wiki/പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്