"സുബ്രഹ്മണ്യ ഭാരതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
==ജീവിതരേഖ==
 
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] എട്ടയപുരത്തിൽ ജനിച്ചു. എഴാം വയസ്സിൽത്തന്നെ കവിതകൾ രചിക്കാൻ തുടങ്ങി. 11 വയസ്സാവുമ്പോഴേക്കും വിദ്യാദേവി [[സരസ്വതി]]യുടെ മറ്റൊരു പേരായ '''“ഭാരതി” ''' എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. പതിനഞ്ചാം വയസ്സിൽ ചെല്ലമ്മാളെ വിവാഹം ചെയ്തു, വിവാഹസമയത്ത് ചെല്ലമ്മാൾക്ക് ഏഴു വയസ്സായിരുന്നു പ്രായം. മകൻ ഒരു എഞ്ചിനീയറാവണമെന്നതായിരുന്നു പിതാവ് ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യരുടെ ആഗ്രഹം. 29 ഇന്ത്യൻ ഭാഷകളും, 3 വിദേശ ഭാഷകളും ഉൾപ്പട്ടെ, 32 ഭാഷകൾ ഭാരതി സ്വായത്തമാക്കിയിരുന്നു.
==ദേശീയപ്രസ്ഥാനം==
 
[[1898]] മുതൽ രണ്ടു വർഷം [[വാരാണസി|വാരണാസിയിൽ]] താമസിക്കുകയും, അവിടെ വെച്ച് [[സംസ്കൃതം|സംസ്‌കൃതവും]] [[ഹിന്ദി|ഹിന്ദിയും]] പഠിക്കുകയും ചെയ്തു. തിരിച്ചു വന്നതിനുശേഷം മധുരയിൽ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നെ [[ചെന്നൈ|ചെന്നൈയിൽ]] [[തമിഴ്]] പത്രമായ '''സ്വദേശമിത്രനിൽ''' പത്രപ്രവർത്തകനായി ജോലി നോക്കി. [[ഇന്ത്യ]] എന്ന തമിഴ് വാരിക പുറത്തിറക്കുകയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/സുബ്രഹ്മണ്യ_ഭാരതി" എന്ന താളിൽനിന്ന് ശേഖരിച്ചത്