"മോണിക്ക ലെവിൻസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഉപയോക്തൃനാമം ഒഴിവാക്കിയിരിക്കുന്നു)
No edit summary
(തിരുത്തലിന്റെ ചുരുക്കം ഒഴിവാക്കിയിരിക്കുന്നു)
വരി 16:
ഒരു മുൻ [[വൈറ്റ്‌ഹൗസ്‌]] ഇന്റേണും മുൻ അമേരിക്കൻ പ്രസിഡന്റ് [[ബിൽ_ക്ലിന്റൺ|ബിൽ ക്ലിന്റണുമായുള്ള]] 'അവിഹിത ബന്ധ'ത്തന്റെ പേരിൽ കുപ്രസിദ്ധി നേടിയ വ്യക്തിയുമാണ് '''മോണിക്ക സാമില്ലെ ലെവിൻസ്കി ''' (ജനനം 1973, ജൂലൈ 23).<ref name="wapo081898">{{cite news| url=http://www.washingtonpost.com/wp-srv/politics/special/clinton/stories/clinton081898.htm |title=Clinton Admits to Lewinsky Relationship, Challenges Starr to End Personal 'Prying' |first=Peter |last=Baker |author2=John F. Harris |work=[[The Washington Post]] |date=August 18, 1998 |page=A1}}</ref>
അവിഹിതബന്ധ ആരോപണങ്ങൾ ആദ്യമൊക്കെ നിഷേധിച്ച ക്ലിന്റൺ 1998 ഓഗസ്റ്റ് 18ന് ആരോപണം ശരിയെന്ന് സമ്മതിച്ചു.<ref name="wapo081898"/> 1995ലും 96ലും ലെവിൻസ്കി വൈറ്റ് ഹൗസ് ഇന്റേൺ ആയി പ്രവർത്തിക്കുമ്പോഴാണ് ഇത് നടന്നത്. അവിഹിതബന്ധവും പിന്നീട് ക്ലിന്റണെ ജനപ്രതിനിധിസഭ [[impeachment of Bill Clinton|ഇമ്പീച്ച്]] ചെയ്യുന്നത് വരെയെത്തിയ സംഭവങ്ങൾ പിന്നീട് [[Lewinsky scandal|ലെവിൻസ്കി സ്കാൻഡൽ]] എന്ന് അറിയപ്പെടുന്നു.
 
==കുട്ടിക്കാലവും വിദ്യാഭ്യാസവും==
[[സൻഫ്രാൻസിസ്കോ]] യിലെ ഒരു കുലീന കുടുംബത്തിൽ ജനിച്ച മോണിക്ക തന്റെ കുട്ടിക്കാലം ചിലവഴിച്ചത് ലോസ് ആൻജലസിലെ ബെവർലി ഹിൽസിലാണ്. [[നാസി]] ജർമനിയിൽ നിന്ന് രക്ഷപെട്ട് അമേരിക്കയിൽ അഭയം പ്രാപിച്ച ബെർനാഡ് ലെവിൻസ്കി എന്ന അർബുദരോഗവിദഗ്ധനായിരുന്നു മോണിക്കയുടെ പിതാവ്<ref>{{cite book|last=Morton|first=Andrew|title=Monica's story|date=1999|publisher=St. Martin's Paperbacks|location=New York|isbn=0-312-97362-4|edition=St. Martin's paperbacks ed. 1999}}</ref>. അമ്മ മാർഷ്യ ല്യൂസ് എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന മാർഷ്യ കേ വിലൻസ്കിയും. മോണിക്കയുടെ അച്ഛനമ്മമാർ അവരുടെ ബാല്യത്തിൽ തന്നെ വേർപിരിഞ്ഞു. ഇത് മോണിക്കയുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. അമ്മ പിന്നീട് അമേരിക്കൻ പ്രസിഡന്റ് [[ജിമ്മി കാർട്ടർ| ജിമ്മി കാർട്ടറിന്റെ ]] കീഴിൽ വോയ്സ് ഓഫ് അമേരിക്കയ്ക്കയുടെ ഡയറക്ടർ ആയിരുന്ന പീറ്റർ സ്ട്രൗസിനെ വിവാഹം കഴിച്ചു.
ലോസ് ആൻജലസിലെ ബെവർലി ഹിൽസ് സ്കുളിലും ജോൺ തോമസ് സ്കൂളിലുമായിട്ടായിരുന്നു മോണിക്കയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് 1993 ൽ മോണിക്ക പോർട്ട്ലാന്റിലെ ഒരു സർവകലാശാലയിൽ നിന്ന് മനശാസ്ത്രത്തിൽ ബിരുദം നേടി. ബിരുദധാരണത്തിന് ശേഷം അവർ 1995 ൽ വൈറ്റ് ഹൗസിൽ ഇന്റേണായി.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മോണിക്ക_ലെവിൻസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്