"നാനോസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.253.197.103 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.) Image:Chiraltube.gif നെ Image:Chiraltube.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:GifTagger കാരണം: Replacing GIF by exact PNG duplicate.).
വരി 90:
 
നാനോ കംപ്യൂട്ടർ തയ്യാറായാലുടൻ നാനോ അസംബ്ളർ നിർമാണവും പൂർത്തിയാക്കാനാകും.<ref>[http://crnano.typepad.com/crnblog/2008/04/prototype-nano.html നാനോ അസംബ്ളർ]</ref> അണുക്കളെ (atoms) ആവശ്യപ്രകാരം ഏതുരീതിയിലും ക്രമീകരിക്കാനുള്ള ഉപകരണമാണിത്. ഇന്ന് അറ്റോമിക് ഫോഴ്സ് മൈക്രോസ്കോപ്പിലൂടെ മാത്രമേ പദാർഥങ്ങളിലെ അണുക്കളെ തള്ളിനീക്കാനാകൂ. പക്ഷേ, നാനോ അസംബ്ളർ തയ്യാറാകുന്നതോടെ ഒരു കൂടയിൽ നിന്നെന്നപോലെ അണുക്കളെ പെറുക്കിയെടുത്ത് നിശ്ചിതസ്ഥാനങ്ങളിൽ നിക്ഷേപിച്ച് നിശ്ചിതഘടനയുള്ള വസ്തുക്കൾ നിർമിക്കാനാകുമെന്നാണ് പ്രതീക്ഷ. നമ്മുടെ ശരീരത്തിലെ കോശങ്ങളും ഇത്തരത്തിലുള്ള ജോലികളിലാണ് വ്യാപൃതരായിരിക്കുന്നത്. ആർ.എൻ.എ.യിലേക്ക് [[ഡി.എൻ.എ.]]യെ പകർത്തി അനുയോജ്യമായ അമിനൊ അമ്ളങ്ങൾ ശേഖരിച്ച് പ്രോട്ടീനുകൾ തയ്യാറാക്കി ശരീരത്തെ പരിപോഷിപ്പിക്കുന്ന റിബൊസോമുകൾ ഇതിനുള്ള ഒരുദാഹരണമാണ്.
[[File:Chiraltube.gifpng|thumb|300px|right|നാനോക്കുഴൽ]]
നാനോ കംപ്യൂട്ടർ കാതലായുള്ള (core) നാനോ അസംബ്ലറും ഇതേരീതിയിൽ തന്മാത്രകൾക്കുള്ളിലേക്ക് നിർദേശങ്ങളെ പകർത്തിവയ്ക്കുകയാണ് ചെയ്യുക. നാനോ അസംബ്ളറിന് അസാധ്യമായതൊന്നും തന്നെ ഇല്ലെന്നാണ് ശാസ്ത്രനിഗമനം. ഫൊൺ ന്യൂമാനും അലൻ ടൂറിങ്ങും വിഭാവന ചെയ്തപോലെ സ്വയം പകർത്താനുള്ള ശേഷിയും നാനോ അസംബ്ളർക്കും ഇതര നാനോയന്ത്രങ്ങൾക്കും ഉണ്ടാകും. അതായത് ഘടക ഭാഗങ്ങൾ പെറുക്കിവച്ച് ഒരു നാനോ അസംബ്ലറോ നാനോയന്ത്രമോ നിർമിക്കുന്നതിനെ അപേക്ഷിച്ച് വളരെ എളുപ്പമാകും അവയ്ക്കുതന്നെ അവയുടെ ഒരു പതിപ്പ് സ്വയം ഉണ്ടാക്കുക എന്നത്.
 
"https://ml.wikipedia.org/wiki/നാനോസാങ്കേതികവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്