"മാനവേന്ദ്ര സിംഗ് ഗോഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയിലെ ഒരു അവകാശപ്രവര്‍ത്തക(ന്‍)
Content deleted Content added
'{{EngvarB|date=September 2014}} {{Use dmy dates|date=September 2014}} {{Infobox person |name = മാനവേന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:54, 20 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മാനവേന്ദ്ര സിംഗ് ഗോഹിൽ (ജനനം 23 സെപ്തംബർ 1965ന്  അജ്മീറിൽ) ) രാജപിപല രാജവംശത്തിലെ ഒരംഗമാണ്. ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഇദ്ദേഹം ഇന്ത്യയിൽ നടത്തുന്ന പോരാട്ടങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. താനൊരു സ്വവർഗ്ഗാനുരാഗി ആണെന്നുള്ള മാനവേന്ദ്ര സിംഗിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് മാതാപിതാക്കൾ ഇദ്ദേഹത്തെ കുടുംബത്തിൽ നിന്നും പുറംതള്ളാൻ നോക്കിയെങ്കിലും ആ ശ്രമം വിജയിച്ചില്ല. തുടർന്ന് മാനവേന്ദ്ര സിംഗ് സ്വന്തം കുടുംബത്തിൽ നിന്നകന്നു. ഇന്ത്യയിലെ രാജകുടുംബാംഗങ്ങളുടെ ഇടയിൽ നിന്നും നാളിതുവരെ തന്റെ ലൈംഗികത പരസ്യമായി പ്രഖ്യാപിച്ച ഏക വ്യക്തിയും ഇദ്ദേഹമാണ്.[1] 2008 ജനുവരിയിൽ തന്റെ പിതാമഹനായ വിജയ് സിന്ഹ്ജിയുടെ സ്മരണാർത്ഥം രാജപിപലയിൽ നടന്ന   ഒരു ചടങ്ങിൽ വെച്ച് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള തന്റെ തീരുമാനവും ഇദ്ദേഹം വെളിപ്പെടുത്തി.[2] If the adoption proceeds, it will be the first known case of a single gay man adopting a child in India.

മാനവേന്ദ്ര സിംഗ് ഗോഹിൽ
മാനവേന്ദ്ര സിംഗ് രാജകീയ വേഷത്തിൽ
ജനനം

ജീവിതം

മഹാറാണ ശ്രീ റഹുബീർ സിംഹ്ജി രാജേന്ദ്ര സിംഹ്ജി സാഹെബിന്റേയും ജയ്സാല്മീറിലെ രാജകുമാരിയായിരുന്ന മഹാറാണി രുക്മിണി ദേവിയുടേയും പുത്രനായി അജ്മീറിലാണ് മാനവേന്ദ്ര സിംഗ് ജനിച്ചത്. മീനാക്ഷി കുമാരി എന്ന പേരിൽ ഒരു സഹോദരിയും ഇദ്ദേഹത്തിനുണ്ട്.  രാജ് പിപലയിലെ ഏക അനന്തരാവകാശി എന്ന നിലയിൽ വളർന്ന ഇദ്ദേഹം 1991ല് മധ്യപ്രദേശിലെ ഝബുവയിലെ രാജകുടുംബത്തിൽ നിന്നുള്ള ചന്ദ്രികാകുമാരിയെ വിവാഹം കഴിച്ചു. വിവാഹ ശേഷം തന്റെ പോരായ്മകൾ പരിഹരിക്കപ്പെടും എന്ന മൂഡ വിശ്വാസത്തിന്റെ പുറത്താണ് താൻ വിവാഹം കഴിച്ചതെന്നാണ് മാനവേന്ദ്ര സിംഗ് പിന്നീട് തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്."[3] തനിക്ക് ഒരു സ്ത്രീയുമായി വിവാഹ ജീവിതം തുടരാൻ സാധ്യമല്ല എന്ന തിരിച്ചറിവിനൊടുവിൽ അദ്ദേഹം വിവാഹമോചിതനായി. 

ലൈംഗിക സ്വത്വം വെളിപ്പെടുത്തൽ

വിവാഹ മോചനത്തിനു ശെഷവും തന്റെ ലൈംഗികത എന്തെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ധൈര്യം മാനവേന്ദ്ര സിംഗിനുണ്ടായില്ല എന്നാൽ ചിരന്തന ഭട്ട് എന്ന പത്രപ്രവർത്തക നൽകിയ പ്രചോദനത്തിനൊടുവിൽ 2006ലാണ് ഇദ്ദേഹം താനൊരു സ്വവർഗ്ഗാനുരാഗി ആണെന്നുള്ള കാര്യം പരസ്യമാക്കിയത്. അക്കാലത്ത് ഈ സംഭവം വളരെ വാർത്താപ്രധാന്യം നേടിയിരുന്നു. 

ജീവകാരുണ്യ പ്രവർത്തനങ്ങൾ

2000ൽ ലക്ഷ്യ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച് എച്.ഐ.വി/ എയ്ഡ്സ് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് മാനവേന്ദ്ര സിംഗ് തുടക്കമിട്ടു. പുരുഷ ലൈംഗിക തൊഴിലാളികൾക്കും സ്വവർഗ്ഗ സ്നേഹികൾക്കും ഇടയിൽ ബോധവത്കരണ പ്രവർത്തനങ്ങളും കൺസിലിംഗുകളും, മെഡിക്കൽ ക്യാമ്പുകളും ഈ സംഘടന നടത്തി വരുന്നു. സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് തൊഴിൽ നൽകുന്നതിനും വാർധക്യം ബാധിച്ച സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് ആശ്രയമൊരുക്കുന്നതിനുമുള്ള പദ്ധതികളും നടപ്പാക്കി വരുന്നു. ഗുജറാത്തിലും മുംബൈയിലുമുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കിടയിലാണ് മാനവേന്ദ്ര സിംഗ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രശസ്തമായ ഓപ്ര വിൻഫ്രി ഷോയിൽ ഇദ്ദേഹവുമായി നടത്തിയ അഭിമുഖം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. 

References

  1. Elizabeth Joseph and Michelle Smawley, Prince's Secret Tears Royal Family Apart, Shocks His Nation, 2 July 2007.
  2. Pareek, Yogesh (31 ജനുവരി 2008). "Gujarat's gay prince to adopt child soon". The Times of India. {{cite news}}: Unknown parameter |In January 2008, while performing an annual ceremony in Rajpipla in honour of his great-grandfather Maharaja Vijaysinhji, Manvendra Gohil announced plans to adopt a child, saying: "I have carried out all my responsibilities as the prince so far and will continue as long as I can. I will also adopt a child soon so that all traditions continue".url= ignored (help)
  3. India's gay prince appears on Oprah show. Rediff.com (31 December 2004). Retrieved on 20 August 2012.

External links


Persondata
NAME Gohil, Manvendra Singh
ALTERNATIVE NAMES
SHORT DESCRIPTION Member of the royal family of Rajpipla, LGBT rights activist
DATE OF BIRTH 23 September 1965
PLACE OF BIRTH Ajmer
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മാനവേന്ദ്ര_സിംഗ്_ഗോഹിൽ&oldid=2106508" എന്ന താളിൽനിന്ന് ശേഖരിച്ചത്