"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
==അതിരുകളും ഭരണകേന്ദ്രങ്ങളും==
 
ആദിചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം വഞ്ചിമുത്തൂർ, കരൂർ എന്നിവ ആയിരുന്നു. ഈ സ്ഥലങ്ങൾ ഇന്ന് എവിടെയാണ്‌ എന്നതിൽ ചരിത്രകാരന്മാർക്ക് ഏകാഭിപ്രായത്തിലെത്തിച്ചേരാനായിട്ടില്ല. ആദിചേര സാമ്രാജ്യം തമിഴ്‌നാട്ടിലെ [[കോയമ്പത്തൂർ]], [[നാമക്കൽ]], [[കരൂർ]], [[സേലം]], [[ഈറോഡ്]]എനീ എന്നീ പ്രദേശങ്ങൾ മുതൽ കേരളത്തിൽ ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ[[കൊച്ചി|കൊച്ചിക്ക്]] അടുത്ത പ്രദേശങ്ങൾ വരെ വ്യാപിച്ചു കിടന്നതായി കരുതുന്നു. കുടനാട് എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന കേരളതീരത്തേക്ക് കരൂർ ആസ്ഥാനമായിരുന്ന ആദിചേരന്മാരുടെ സ്വാധീനം വ്യാപിപ്പിച്ചത് വേൽകെഴുകുട്ടുവൻ എന്നും ചെങ്കുട്ടുവൻ എന്നും വിളിക്കപ്പെട്ടിരുന്ന ചേരരാജാവാണു<ref>പണ്ടത്തെ മലയാളക്കര, കെ.ടി. രാമവർമ്മ</ref> . ഇവർക്ക് പൊരുന്നൈത്തുറയൻ എന്ന അപരനാമവും ഉണ്ടായിരുന്നു.
 
കേരളത്തിൽ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിന്]] അടുത്ത് [[തിരുവഞ്ചിക്കുളം]] രണ്ടാംചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. എന്നാൽ അപ്പോഴേക്ക് സാമ്രാജ്യത്തിന്റെ കിഴക്കൻ അതിർത്തി കോയമ്പത്തൂർ പ്രദേശങ്ങളിൽ ഒതുങ്ങിയിരുന്നു. പിൽക്കാലത്ത് കൊടുങ്ങല്ലൂരിനു തെക്കോട്ട് കൊല്ലം വരെ ഇവരുടെ സ്വാധീനം വ്യാപിക്കുന്നുണ്ട്. തന്ത്രപൂർവം ശത്രുരാജ്യങ്ങളുമായി [[വിവാഹം|വിവാഹബന്ധങ്ങളിലൂടെയും]] മറ്റും രാഷ്ട്രീയ സഖ്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്