"വീരേന്ദ്രനാഥ് ചഥോപാധ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
 
==വിപ്ലവപ്രവർത്തനങ്ങൾ==
ബ്രിട്ടീഷുകാരെ തുരത്താനുള്ള ഇന്തോ-ജർമ്മൻ പദ്ധതി നടപ്പിലാകാതെ വന്നപ്പോൾ വീരേൻ ബെർലിൻ കമ്മിറ്റിയുടെ പ്രവർത്തനമേഖല സ്റ്റോക്ക്ഹോമിലേക്കു പറിച്ചു നട്ടു. 1918 വീരേൻ റഷ്യൻനേതാക്കളായ ട്രോയിനോവ്സ്കിയും, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്ന ഏഞ്ജലിക്ക ബലബനോവ തുടങ്ങിയവരുമായി ബന്ധപ്പെട്ടു. ഡിസംബറിൽ വീരേൻ ബെർലിൻ കമ്മിറ്റി പിരിച്ചുവിട്ടു. 1919 മേയിൽ ഇന്ത്യൻ വിപ്ലവകാരികളുടെ ഒരു രഹസ്യ സമ്മേളനം അദ്ദേഹം ബെർലിനിൽ വച്ചു നടത്തി. 1920 ൽ തന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക-രാഷ്ട്രീയ പിന്തുണ നേടിയെടുക്കുന്നതിനു വേണ്ടി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവു കൂടിയായിരുന്ന എം.എൻ.റോയിയുമായി ബന്ധം സ്ഥാപിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/വീരേന്ദ്രനാഥ്_ചഥോപാധ്യായ" എന്ന താളിൽനിന്ന് ശേഖരിച്ചത്