[[ഇസ്ലാം]] മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് '''മസ്ജിദ്''' അഥവാ മുസ്ലിം പള്ളി.ലോകത്തിൽ ഏറ്റവും അധികം മസ്ജിദുകൾ ഉള്ള രാജ്യം ഭാരതം ആണ്. ഏതാണ്ട് 3 കോടിയിലധികം വരും ഇത്.. ( Arabic: {{lang-ar|مسجد}} ,English: {{lang-en|Mosque}}). മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണ് ഭാഷാർത്ഥം. '''ജുമാമസ്ജിദ്''', '''ജുമാഅത്ത് പള്ളി''' എന്നും പറയാറുണ്ട്. [[ജുമുഅ]] എന്ന വാക്കിൻറെ അറബി അർഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നടക്കുന്നത് വെള്ളിയാഴ്ചകളിൽ ഉച്ചക്കാണ്. അന്നേ ദിവസം പള്ളികളിൽ ഉപദേശ പ്രസംഗം അഥവാ [[ഖുതുബ]] നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ [[ഖതീബ്]] എന്ന് വിളിക്കുന്നു. കേരളീയർ പൊതുവെ മുസ്ലിം പള്ളി എന്നു വിളിക്കുന്നു. നമസ്കാരം ([[നിസ്കാരം]], Arabic: {{lang-ar|صلاة}}, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനുപുറമെഎന്നതിനു പുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും തർക്കപരിഹാരകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. [[ഇമാം]] പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു. ലോകത്തിൽ ഏറ്റവും അധികം മസ്ജിദുകൾ ഉള്ള രാജ്യം ഭാരതം ആണ്.{{തെളിവ്}} ഏതാണ്ട് 3 കോടിയിലധികം വരും ഇത്.{{തെളിവ്}}