"പുഴുക്കലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q732925 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 22:
ഇരട്ടപ്പുഴുക്കു രീതിയിലെ നെല്ലു കുതിർക്കാനുള്ള സമയദൈർഘ്യം ഒഴിവാക്കി തിളപ്പിക്കുന്നതിനോടൊപ്പം തന്നെ ആ ഊഷ്മാവ് സ്വല്പനേരത്തേക്കു് കൂടുതൽ നിലനിർത്തി ആവികയറ്റുന്ന സമ്പ്രദായമാണു് ഒറ്റപ്പുഴുക്കു്. കേരളത്തിൽ നെൽകൃഷി വ്യാപകമായിരുന്ന കാലത്തു് ചെറിയ തോതിൽ വീടുകളിൽ നെല്ലുപുഴുങ്ങിയിരുന്നതു് ഈ രീതിയിലാണു്. ഇങ്ങനെ തയ്യാറാക്കിയെടുക്കുന്ന അരിയെയാണു് ആദ്യകാലത്തു് മട്ട എന്നു വിളിച്ചു വന്നിരുന്നതു്. ഈ അരിയ്ക്കു് ഇരട്ടപ്പുഴുക്കിലൂടെ തയ്യാറാക്കുന്ന അരിയേക്കാൾ 'വേവു' കുറവു മതി. അതായതു് ചോറായി വെന്തുകിട്ടാൻ കുറവുസമയവും കുറഞ്ഞ ഇന്ധനവും മതി.
 
== കേരളത്തിൽ വ്യാപകമായchila രീതി ==
[[File:പുഴുങ്ങിയ നെല്ല്.JPG|thumb|250px|left|പുഴുങ്ങിയ നെല്ല് (ഉമ)]]
പുഴുക്കലരിയുണ്ടാക്കുന്ന പരമ്പരാഗതമായ ഒരു രീതി [[കേരളം|കേരളത്തിനു]] സ്വന്തമായുണ്ട്. ചോറായി ഉപയോഗിക്കാൻ കേരളത്തിൽ സുലഭമായി കൃഷിചെയ്തിരുന്നതു് തദ്ദേശീയമായ ഇനങ്ങളിൽ പെടുന്ന നെൽവിത്തുകളോ അവയുടെ സങ്കര ഉപസൃഷ്ടികളോ ആയിരുന്നു. ഇത്തരം നെല്ല് ഒരു വലിയ ചെമ്പിൽ വെള്ളം നിറച്ച് അതിൽ കുതിർത്തുവയ്ക്കുന്നു. അതിനുശേഷം നെല്ല് ഉൾപ്പടെ വെള്ളം ഒരു പ്രാവശ്യം തിളപ്പിക്കുന്നു.
"https://ml.wikipedia.org/wiki/പുഴുക്കലരി" എന്ന താളിൽനിന്ന് ശേഖരിച്ചത്