"വീരേന്ദ്രനാഥ് ചഥോപാധ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
1907 ഓഗസ്റ്റ് മാസത്തിൽ വീരേൻ [[ഭിക്കാജി കാമ|ഭിക്കാജി കാമയോടൊപ്പം]] സ്റ്റുട്ട്ഗാർട്ട് കോൺഫറൻസിൽ സംബന്ധിച്ചു. [[ലെനിൻ|വ്ലാഡിമിർ ലെനിൻ]], [[റോസ ലക്സംബർഗ്]], [[ഹിൻഡ്മാൻ]] തുടങ്ങിയവർ പ്രതിനിധികളായി പങ്കെടുത്ത ഒരു ആഗോള സമ്മേളനമായിരുന്നു അത്. 1908 ൽ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ പ്രക്ഷോഭകാരികളെന്നറിയപ്പെടുന്ന ജി.എസ്.കപ്പാടെ, [[ലാലാ ലജ്പത് റായ്]], [[ബിപിൻ ചന്ദ്ര പാൽ]], [[ഹർ ദയാൽ]] തുടങ്ങിയവരുമായി പരിചയപ്പെട്ടു. ഇന്ത്യയിലെ ഇംഗ്ലീഷുകാരെ കൊലപ്പെടുത്തണമെന്നും, അത് ദേശീയപ്രസ്ഥാനത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടുമെന്നും 1909 ജൂണിൽ ഇന്ത്യാ ഹൗസിൽ വച്ചു നടന്ന ഒരു മീറ്റിങ്ങിൽ വെച്ച് വി.ഡി.സവർക്കർ അംഗങ്ങളെ ഉപദേശിക്കുകയുണ്ടായി. 1909 ജൂലൈ 1 ന് മദൻലാൽ ദിൻഗ്ര രണ്ട് ഇംഗ്ലീഷുകാരെ വധിക്കുയുണ്ടായി. ഇതിനെ അനുകൂലിച്ച് വീരേൻ ദ ടൈംസ് പത്രത്തിൽ ഒരു ലേഖനമെഴുതുകയും അക്കാരണം കൊണ്ട് മിഡിൽ ടെംപിളിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.<ref name=lifeofthomas>{{cite book|title=ദ ലൈഫ് ഓഫ് തോമസ്.ഇ.സ്ക്രട്ടൺ|last=ഡേവിഡ്|first=ഫോക്സ്ടൺ|url=http://books.google.com/books?id=FaKyAAAAQBAJ&pg=PA209&lpg=PA209&dq=virendranath+chattopadhyaya+expelled+from+middle+temple&source=bl&ots=it_iofPUNN&sig=-FdaGzPbkmvWunzvVFQF_DVVzzU&hl=en&sa=X&ei=ks5qVLnMIIT9ygP9pYK4AQ&redir_esc=y#v=onepage&q=virendranath%20chattopadhyaya%20expelled%20from%20middle%20temple&f=false|publisher=കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ്|isbn=978-1107032583|year=2013|page=209}}</ref><ref>മിഡ്ഡിൽ ടെംപിൾ പാർലിമെന്റ് റെക്കോഡുകൾ - 28 ജൂലൈ 1909</ref> 1909 നവംബറിൽ വീരേൻ തൽവാർ എന്ന പേരിൽ ഒരു മാസിക തുടങ്ങിയെങ്കിലും, അതിന് ദീർഘായുസ്സില്ലായിരുന്നു.<ref name=bisambar>{{cite book | last = യാദവ് | first = ബിസാംബർ ദയാൽ | year = 1992 | title = പി.ടി.ആചാര്യ, റെമിനിസെൻസ് ഓഫ് ആൻ ഇന്ത്യൻ റെവല്യൂഷണറി | publisher = അൻമോൾ | isbn = 81-7041-470-9 | page = 44 }} </ref>
 
1910 മേയിൽ കൊറിയയിൽ ഇംഗ്ലണ്ടും, [[ജപ്പാൻ|ജപ്പാനും]] തമ്മിലുണ്ടായ അസ്വാരസ്യത്തെ മുതലാക്കി ജപ്പാനുമായി ബന്ധം സ്ഥാപിച്ച് ബ്രിട്ടീഷുകാരെ നേരിടാനുള്ള ഒരു ശ്രമം വീരേന്ദ്രനാഥ് നടത്തിയിരുന്നു. 09 ജൂൺ 1910 ൽ തനിക്കെതിരേ പുറപ്പെടുവിച്ച ഒരു അറസ്റ്റു വാറണ്ടിൽ നിന്നും രക്ഷപ്പെടാനായി വീരേൻ പാരിസീലേക്കു പലായനം ചെയ്തു. വർക്കേഴ്സ് ഇന്റർനാഷണലിന്റെ ഫ്രഞ്ച് വിഭാഗത്തിൽ അദ്ദേഹം ചേർന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/വീരേന്ദ്രനാഥ്_ചഥോപാധ്യായ" എന്ന താളിൽനിന്ന് ശേഖരിച്ചത്