"വീരേന്ദ്രനാഥ് ചഥോപാധ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടയിൽ വീരേൻ ഓക്സ്ഫഡ് സർവ്വകലാശാലയിൽ ഉപരിപഠനത്തിനായി ചേർന്നു. പിന്നീട് പ്രശസ്തമായ മിഡ്ഡിൽ ടെംപിളിൽ നിയമവിദ്യാർത്ഥിയായി ചേരുകയും ചെയ്തു. ഇക്കാലയളവിൽ ശ്യാംജി കൃഷ്ണവർമ്മ ഇംഗ്ലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച ഇന്ത്യൻ ഹൗസിലെ സ്ഥിരം സന്ദർശകനാവുകയും, അവിടെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന പ്രമുഖരുമായി വലരെ വേഗം അടുപ്പത്തിലാവുകയും ചെയ്തു. വി.ഡി.സവർക്കർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായി മാറി. ശ്യാംജി കൃഷ്ണ വർമ്മ നടത്തിയിരുന്ന ദ ഇന്ത്യൻ സോഷ്യാളജിസ്റ്റ് എന്ന മാസികയുടെ പത്രാധിപ സമിതി അംഗം കൂടിയായിരുന്നു വീരേൻ.
 
1907 ഓഗസ്റ്റ് മാസത്തിൽ വീരേൻ ഭിക്കാജി കാമയോടൊപ്പം സ്റ്റുട്ട്ഗാർട്ട് കോൺഫറൻസിൽ സംബന്ധിച്ചു. വ്ലാഡിമിർ ലെനിൻ, റോസ ലക്സംബർഗ്, ഹിൻഡ്മാൻ തുടങ്ങിയവർ പ്രതിനിധികളായി പങ്കെടുത്ത ഒരു ആഗോള സമ്മേളനമായിരുന്നു അത്. 1908 ൽ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ പ്രക്ഷോഭകാരികളെന്നറിയപ്പെടുന്ന ജി.എസ്.കപ്പാടെ, ലാലാ ലജ്പത് റായ്, ബിപിൻ ചന്ദ്ര പാൽ, ഹർ ദയാൽ തുടങ്ങിയവരുമായി പരിചയപ്പെട്ടു. ഇന്ത്യയിലെ ഇംഗ്ലീഷുകാരെ കൊലപ്പെടുത്തണമെന്നും, അത് ദേശീയപ്രസ്ഥാനത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടുമെന്നും 1909 ജൂണിൽ ഇന്ത്യാ ഹൗസിൽ വച്ചു നടന്ന ഒരു മീറ്റിങ്ങിൽ വെച്ച് വി.ഡി.സവർക്കർ അംഗങ്ങളെ ഉപദേശിക്കുകയുണ്ടായി. 1909 ജൂലൈ 1 ന് മദൻലാൽ ദിൻഗ്ര രണ്ട് ഇംഗ്ലീഷുകാരെ വധിക്കുയുണ്ടായി. ഇതിനെ അനുകൂലിച്ച് വീരേൻ ദ ടൈംസ് പത്രത്തിൽ ഒരു ലേഖനമെഴുതുകയും അക്കാരണം കൊണ്ട് മിഡിൽ ടെംപിളിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.<ref name=lifeofthomas>{{cite book|title=ദ ലൈഫ് ഓഫ് തോമസ്.ഇ.സ്ക്രട്ടൺ|last=ഡേവിഡ്|first=ഫോക്സ്ടൺ|url=http://books.google.com.sa/books?id=FaKyAAAAQBAJ&pg=PA209&lpg=PA209&dq=virendranath+chattopadhyaya+expelled+from+middle+temple&source=bl&ots=it_iofPUNN&sig=-FdaGzPbkmvWunzvVFQF_DVVzzU&hl=en&sa=X&ei=ks5qVLnMIIT9ygP9pYK4AQ&redir_esc=y#v=onepage&q=virendranath%20chattopadhyaya%20expelled%20from%20middle%20temple&f=false|publisher=കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ്|isbn=978-1107032583|year=2013|page=209}}</ref><ref>മിഡ്ഡിൽ ടെംപിൾ പാർലിമെന്റ് റെക്കോഡുകൾ - 28 ജൂലൈ 1909</ref> 1909 നവംബറിൽ വീരേൻ തൽവാർ എന്ന പേരിൽ ഒരു മാസിക തുടങ്ങിയെങ്കിലും, അതിന് ദീർഘായുസ്സില്ലായിരുന്നു.<ref name=bisambar>{{cite book | last = യാദവ് | first = ബിസാംബർ ദയാൽ | year = 1992 | title = പി.ടി.ആചാര്യ, റെമിനിസെൻസ് ഓഫ് ആൻ ഇന്ത്യൻ റെവല്യൂഷണറി | publisher = അൻമോൾ | isbn = 81-7041-470-9 | page = 44 }} </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വീരേന്ദ്രനാഥ്_ചഥോപാധ്യായ" എന്ന താളിൽനിന്ന് ശേഖരിച്ചത്