"യുദ്ധ ടാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
== വിവിധ ഇനങ്ങൾ ==
 
ടാങ്കുകളെ അടിസ്ഥാനപരമായി രണ്ടു വിഭാഗമായി തരംതിരിക്കുന്നു. ഒന്ന്, മെയിൻ ബാറ്റിൽ ടാങ്ക് (Main Battle Tank-MBT). ഒരു സൈന്യത്തിന്റെ പ്രധാന കവചിത വാഹനമാണിത്. ബ്രിട്ടിഷുക്കാരുടെ ചിഫ്റ്റൻ, ചലഞ്ചർ 1, 2, അമേരിക്കയിലെ M60, റഷ്യയുടെ T-62, ജർമനിയുടെ ലെയോപർലെപ്പേർഡ് , ഫ്രെഞ്ചുകാരുടെ AMX 30, ഇൻഡ്യയുടെ[[ അർജുൻ( ടാങ്ക്) ]] തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. രണ്ടാമത്തെ ഇനം രംഗനിരീക്ഷണത്തിനുള്ളവയാണ്. ആദ്യത്തെ ഇനത്തെ അപേക്ഷിച്ച് ഭാരവും, ശക്തിയും ഇവയ്ക്ക് കുറവാണ്. ബ്രിട്ടിഷുകാരുടെ സ്കോർപ്പിയൺ, അമേരിക്കയുടെ M 551 ഷെരിഡൽ, റഷ്യയുടെ PT-76 എന്നിവ ഈ ഇനത്തിൽപ്പെടുന്നു. ടാങ്ക് യൂണിറ്റുകളെ വ്യോമാക്രമണത്തിൽ നിന്നു രക്ഷിക്കാനായിട്ടുള്ള 'ആന്റി എയർക്രാഫ്റ്റ് ടാങ്കുകൾ' എന്ന മറ്റൊരിനം കൂടിയുണ്ട്.
 
ഇതു കൂടാതെ പ്രത്യേക ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുന്ന ടാങ്കുകളുമുണ്ട്. ടാങ്കിന്റെ സഞ്ചാരപാതയിൽ വിതറിയിരിക്കാവുന്ന മൈനുകളെ അപകടം കൂടാതെ യാന്ത്രികമായി നിർവീര്യമാക്കാനും കമ്പിവേലികളെ പൊളിച്ചു മാറ്റാനും ഉപയോഗിക്കുന്ന ഫ്ളെയ് ൽ ടാങ്ക്, ഗുഹ, കിടങ്ങ് എന്നിവിടങ്ങളിൽ പതിയിരിക്കുന്ന ശത്രുവിനു നേരെ ഫ്ളെയിം ത്രോവെർ (flame thrower) അയയ്ക്കാൻ പ്രാപ്തിയുള്ള ഫ്ളെയിം ത്രോവെർ ടാങ്ക്, ആന്റിടാങ്ക് കുഴികളെ ബ്രഷ്വുഡ് (brushwood) പാകി നിറയ്ക്കാൻ വിന്യസിക്കുന്ന ഫെസിൻ ടാങ്ക്, ടാങ്കിന്റെ സഞ്ചാരം സുഗമമാക്കാനായി സഞ്ചാരപാതയിൽ പ്രബലിത കയർ പായ (coirmatting ) ചുരുൾ നിവർത്തി വിരിക്കാൻ സൗകര്യമുള്ള ബോബിൻ ടാങ്ക്, കുഴികൾ, കടൽ ഭിത്തികൾ എന്നിവയെ തരണം ചെയ്യാനായി ടാങ്കിന്റെ മുൻ/പിൻഭാഗത്തു പ്രവണി (ramp) ഘടിപ്പിച്ചിട്ടുള്ള റാംപ് ടാങ്ക്, ചെറിയ അരുവികളുടെ കുറുകെ പാലം പണിയാനായി പാലത്തിന്റെ വിവിധ ഭാഗങ്ങൾ കൊണ്ടു പോകാനുള്ള ബ്രിഡ്ജ്ലേയെർ അഥവാ ബ്രിഡ്ജ് ടാങ്ക് (bridge tank) ജലത്തിലൂടെ സഞ്ചരിക്കാനായി പ്രൊപ്പെല്ലെറും ട്രാക്കു കളുമുള്ള അംഫീബിയെസ് ടാങ്ക് (amphibious tank) എന്നിവ ഇത്തരം ടാങ്കുകളിൽ പ്രധാനപ്പെട്ടവയാണ്.
"https://ml.wikipedia.org/wiki/യുദ്ധ_ടാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്