"അർജുൻ (ടാങ്ക്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
}}
{{Post-Cold War tanks}}
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമിത മെയിൻ ബാറ്റിൽ ടാങ്ക് ആണ് '''അർജുൻ'''. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ഈ മൂന്നാം തലമുറ ടാങ്ക് വികസിപ്പിച്ചത്. മഹാഭാരത ഇതിഹാസത്തിലെ പോരാളിയായ അർജുനന്റെ പേരാണ് ടാങ്കിനു നൽകിയിരിക്കുന്നത്. 120 മില്ലീമീറ്റർ റൈഫിൾഡ് തോക്ക് , അതിനോടു ചേർന്ന് ഘടിപ്പിച്ച 7.62 മില്ലീമീറ്റർ യന്ത്രത്തോക്ക് ,മറ്റൊരു 12.7 മില്ലീമീറ്റർ വിമാനവേധതോക്ക് എന്നിവയാണ് പ്രധാന ആയുധങ്ങൾ. കമാണ്ടർ, ഗണ്ണർ, ലോഡർ, ഡ്രൈവർ എന്നിങ്ങനെ നാലു പേരാണ് ടാങ്ക് പ്രവർത്തിപ്പിക്കുന്നത്. ഈ ടാങ്കിനു സംരക്ഷണം നൽകുന്നത് 'കാഞ്ചൻ' എന്നു പേരുള്ള ഡിആർഡിഓ വികസിപ്പിച്ച കവചം ആണ്. 1400 എച്ച്പി ജർമൻ എംടിയു എഞ്ചിൻ ആണ് ടാങ്കിനെ ചലിപ്പിക്കുന്നത്. പരമാവധി റോഡ് വേഗത മണിക്കൂറിൽ 70 കിമീയും (43 മൈൽ) മറ്റിടങ്ങളിൽ (ക്രോസ് കൺട്രി) മണിക്കൂറിൽ 40 കിലോമീറ്ററുമാണ് (25 മൈൽ).
==ചരിത്രം==
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ കവചിതസേന ഉപയോഗിച്ചിരുന്നത് ബ്രിട്ടീഷ് ,ഫ്രെഞ്ച് , അമേരിക്കൻ നിർമിതമായ ടാങ്കുകളായിരുന്നു. 1965 ൽ ബ്രിട്ടണിലെ വിക്കേഴ്സ് ആംസ്ട്രോങ് കമ്പനിയുടെ 'വിക്കേഴ്സ് മാർക്ക് 1'എന്ന ടാങ്ക് അവരുടെ ലൈസൻസോടെ ഇന്ത്യയിൽ 'വിജയാന്ത' എന്ന പേരിൽ നിർമിക്കാൻ തുടങ്ങി. ഇതിനെതുടർന്നു 1972 ലാണ് സ്വന്തമായ ടാങ്ക് പദ്ധതി ആരംഭിച്ചത്.എഞ്ചിൻ ഒഴികെ മറ്റ് ഭാഗങ്ങൾ ഡിആർഡിഓ യുടെ ഉപ വിഭാഗമായ സിവിആർഡിഇ രൂപകൽപന ചെയ്തു.'ക്രൌസ്സ് മഫ്ഫീ' എന്ന ജർമൻ കമ്പനിയുടെ സഹകരണവും ഉണ്ടായിരുന്നു.പൊഖ്രാൻ ആണവ പരീക്ഷണത്തെ തുടർന്നുണ്ടായ ഉപരോധവും മറ്റും ഈ പദ്ധതിയെ പിന്നോട്ടടിച്ചു.1996ലാണ് ഗവൺമെൻറ് ഈ ടാങ്കിനെ കൂടുതൽ എണ്ണത്തിൽ നിർമിക്കുവാൻ തീരുമാനിച്ചത്.1974ൽ 15.5 കോടി രൂപ അനുവദിച്ച സ്ഥാനത്ത് 1995 ഓടെ ഡിആർഡിഓ 300 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞിരുന്നു.വിലക്കയറ്റവും ടാങ്കിന്റെ രൂപകൽപന സംബന്ധിച്ച് കരസേനയുടെ മാറുന്ന ആവശ്യങ്ങളുമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അർജുൻ_(ടാങ്ക്)" എന്ന താളിൽനിന്ന് ശേഖരിച്ചത്