"സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 55 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q133805 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Epidemiology}}
{{Science}}
സാംക്രമികരോഗവിജ്ഞാനീയം. ജനസമൂഹത്തെ വ്യാപകമായി ബാധിക്കുന്ന രോഗാവസ്ഥകളെ എപ്പിഡെമിക് (Epidemic) എന്നാണ് പറയുന്നത്. ഒരു [[രോഗം]] എല്ലാവിധത്തിലും സാമ്യത്തോടെ സമൂഹത്തിൽ സാധാരണ നിലവാരത്തിലും കവിഞ്ഞു വ്യാപിക്കുമ്പോൾ ആ രോഗാവസ്ഥയെയാണ് എപ്പിഡെമിക് എന്നു വിശേഷിപ്പിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന [[ഹിപ്പോക്രാറ്റസ്]] (ബി. സി. 460-377) തന്റെ ഗ്രന്ഥത്തിൽ ഇത്തരം രോഗാവസ്ഥകളെ കുറിച്ച് വിവരിച്ചിട്ടുണ്ട്. [[ഗ്രീസ്|ഗ്രീക്കുഭാഷയിലെ]] പദമായ എപ്പിഡമിക് എന്നതിന് ജനസമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന അവസ്ഥ (Epi = upon; Demos = people) എന്നാണർഥം. ജനങ്ങൾക്കിടയിൽ വ്യാപകമായി പടർന്നു പിടിച്ചിരുന്ന രോഗങ്ങളിൽ ആദ്യകാലത്തു ശ്രദ്ധയാകർഷിച്ചത് [[കോളറ]], [[വസൂരി]] തുടങ്ങിയ പർച്ചവ്യാധികളിൽ ആയിരുന്നു. അത്തരം വ്യാധികളുടെ പടർന്നു പിടിക്കലിന് എപ്പിഡെമിക് എന്നും അത്തരം രോഗങ്ങളെ എപ്പിഡെമിക് രോഗങ്ങളെന്നും വിളിച്ചിരുന്നു. എപ്പിഡമിക് രോഗങ്ങളുടെ പഠനമാണ് '''എപ്പിഡെമിയോളജി''' അഥവാ '''സാംക്രമികരോഗവിജ്ഞാനീയം'''.<ref>[http://www.righthealth.com/topic/What_Is_Epidemiology?p=l&as=goog&ac=404] Top Websites for What Is Epidemiology</ref>
 
"https://ml.wikipedia.org/wiki/സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്