"ദ്രൗപദി (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 77:
ശകുനി യുധിഷ്ടിരനെ കള്ളച്ചൂതിൽ പരാജയപ്പെടുത്തുകയും സർവ സ്വത്തുക്കളും അപഹരിക്കുകയും ചെയ്തു. പിന്നീടു പഞ്ചപാണ്ഡവരെയും അവരുടെ ധർമപത്നിയായ ദ്രൗപദിയെയും പന്തയത്തിലൂടെ നെടി. രജസ്വലയും ഏകവസ്ത്രധാരിണിയുമായ ദ്രൗപദിയെ ദുശ്ശസനൻ ബാലാൽക്കാരമായി സഭാമാദ്ധ്യത്തിലേക്ക് കൊണ്ടുവന്നു.കാമാർത്തരായ നൂറുകണക്കിന് രാജാക്കന്മാരുടെയും ,നിശ്ചെഷ്ടരായി നിൽകുന്ന ഭർത്താക്കന്മാരുടേയും നടുവിൽ ഊമകളായിപ്പോയ മഹാപണഡിതന്മാരുടെയും നേർക്ക്‌ ദ്രൗപദി ചോദ്യങ്ങൾ ഉന്നയിച്ചു. ഒരു സ്ത്രീക്ക് ലഭിക്കേണ്ട മാന്യതയും നീതിയും ഉറപ്പാക്കേണ്ട [[ചന്ദ്രവംശം|കുരുവംശo]] അവളുടെ ചോദ്യങ്ങൾക്ക് നേരെ മൌനം പാലിച്ചു . കർണൻ അവളുടെ ചോദ്യങ്ങളെ വൈദുഷ്യം പ്രകടിപ്പിക്കാനുള്ള വിദ്യയായി മാത്രം കണ്ടു.ദ്രൗപദിയെ അപമാനിക്കാൻ വെമ്പിനിന്ന കൗരവർ മുട്ടുന്യായങ്ങൾ പറഞ്ഞു എതിർത്ത് നിന്നു. ശബ്ദമുയർത്തിയ വികർണനും ഭീമനും കൗരവർക്കു മാത്രം മനസ്സിലാകുന്ന ധർമ്മത്താൽ അടിച്ചമർത്തപ്പെട്ടു
 
തീർത്തും നിസ്സഹായയായ ദ്രൗപദി തന്നെ തീർത്തും കൃഷ്ണൻറെ കൈകളിൽ അർപ്പിച്ചു അഭയം തേടി. ഭക്തവത്സലനായ ഭഗവാൻ തൻറെ മുറിവ് വെച്ചു കെട്ടിയതിനുള്ള പ്രതിഭലമായി ദ്രൗപദിക്ക് ഒടുങ്ങാത്ത വസ്ത്രം നൽകി. [[ദുര്യോധനൻ|ദുര്യോധനൻറെ]] തുട പൊളിക്കുമെന്ന് [[ഭീമൻ}|ഭീമനും]] ദുശ്ശസനൻറെ മാറ് പിളർന്നെടുത്ത രക്തത്തിൽ അഭിഷേകം ചെയ്യാതെ അഴിഞ്ഞുലഞ്ഞ തലമുടി കേട്ടുകയില്ലെന്നു ദ്രൗപദിയും പ്രതിജ്ഞയെടുത്തു.
 
ശേഷം അനുഷ്ടിക്കെണ്ടിവന്ന വനവാസ വേളയിലും ദ്രൗപദിക്ക് അത്യന്തം ഘോരമായ അപമാനം സഹിക്കേണ്ടിവന്നു. ദുശ്ശളയുടെ ഭർത്താവായ [[ജയദ്രഥൻ|ജയദ്രഥനാൽ]] അപഹരിക്കപ്പെടുകയും [[കീചകൻ|കീചകനാൽ]] അപമാനിക്കപ്പെടുകയും ചെയ്തു .
"https://ml.wikipedia.org/wiki/ദ്രൗപദി_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്