"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
 
== കുറീപ്പുകൾ ==
* {{കുറിപ്പ്|൧|''ഒരു ദിവസം നൈരഞ്ജനനദിയിൽ സ്നാനം ചെയ്തതിന്നു ശേഷം വെള്ളത്തിൽ നിന്നു പൊങ്ങുവാൻ ഭാവിച്ചപ്പോൾ ക്ഷീണംകൊണ്ട് എഴുന്നേല്ക്കുവാൻ വഹിയാതെവയാതെ ആയി. ഒരു മരത്തിന്റെ കൊമ്പ് പിടിച്ചു പ്രയാസപ്പെട്ടു എഴുന്നേറ്റു തന്റെ പാർപ്പിടത്തിലേയ്ക്കു പോകുമ്പോൾ‍ പിന്നേയും വീണു. സുജാത എന്ന ഒരു ആട്ടിടയത്തി കുറച്ചു പാൽകഞ്ഞി കൊടുത്തിട്ടില്ലായിരുന്നു എങ്കിൽ അദ്ദേഹം തൽസമയം മരിച്ചുപോകുമായിരുന്നു. കായക്ലേശത്തോടു കൂടിയുള്ള തപസ്സു നിഷ്ഫലമായിട്ടുള്ളതാണെന്ന് ഇതുകൊണ്ട് അദ്ദേഹം മനസ്സിലാക്കി. പിന്നെ ശരീരത്തിന്റെ ആവശ്യങ്ങളെ നിവർത്തിച്ചുകൊണ്ട് അദ്ദേഹം, വിചാരവും ആത്മപരിശോധനയുമായ പദ്ധതിയിൽ പ്രവേശിച്ചു.''}}
* {{കുറിപ്പ്|൨|''തന്റെ മതത്തിൽ ചേർന്ന മറ്റൊരു ബന്ധുവായ ദേവദത്തൻ പൊതുസംഘത്തിൽ നിന്നു പിരിഞ്ഞ് ഒരു മതഭേദത്തെ ഉണ്ടാക്കുവാൻ ശ്രമിച്ചു. പക്ഷേ അതു സാദ്ധ്യമായില്ല. തന്റെ ഈ പരാജയം ബുദ്ധൻ കാരണമായിട്ടുണ്ടായതാണെന്നു കരുതി ശാക്യമുനിയുടെ ജീവനാശത്തിന്നായി പല ശ്രമങ്ങളും ദേവദത്തൻ ചെയ്തു. അതൊന്നും സാദ്ധ്യമായില്ല.''}}
* {{കുറിപ്പ്|൩|''ചണ്ഡൻ ബുദ്ധനു വിളമ്പിയ വിഭവങ്ങളിലൊന്ന് കൊഴുത്ത പന്നിയുടെ മാംസമായിരുന്നു എന്നും അതാണ് ബുദ്ധന്റെ അസുഖത്തിന് കാരണമായതെന്നും ബുദ്ധമതരേഖകളിലൊന്നായ ദീർഘ പ്രഭാഷണം(ദിഘ നിക്കയ)പറയുന്നു. തന്റെ പ്രവൃർത്തിയുടെ പരിണാമം കണ്ട് ദുഃഖിച്ച ചണ്ഡനെ, പരിനിർവാണത്തിന് മുൻപ് ബുദ്ധൻ ആശ്വസിപ്പിച്ചു. തഥാഗതന്റെ മോചനത്തിന് വഴിതുറന്ന ഭഷണം വിളമ്പുകവഴി ചണ്ഡൻ ചെയ്തത് സൽക്കർമ്മമാണെന്നാണ് ബുദ്ധൻ പറഞ്ഞത്. <ref>ബുദ്ധന്റെ ഇഷ്ടവിഭവം മൃദുവായ പന്നി മാംസവും പാൽക്കഞ്ഞിയുമായിരുന്നു എന്നു പറയപ്പെടുന്നു. Gem in the Lotus - The seeding of Indian Civilization - Abraham Eraly - പെൻ‌ഗ്വിൻ പ്രസിദ്ധീകരണം</ref><ref>നമ്മുടെ പൗരസ്ത്യ പൈതൃകം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] ഒന്നാം വാല്യം, [[വിൽ ഡുറാന്റ്]](പുറം399) "Buddha, after nearly starving himself in his ascetic youth, seems to have died from a hearty meal of pork".</ref>''}}
"https://ml.wikipedia.org/wiki/ഗൗതമബുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്