"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
3 സെ.മീ മുതൽ അനേകം മീ. വരെ വ്യാസമുള്ള പൈറോക്ളാസ്റ്റിക് പിണ്ഡങ്ങളാണ് അഗ്നിപർവ്വത ബോംബുകൾ. ഇവ ഖരരൂപത്തിൽതന്നെ വിക്ഷേപിക്കപ്പെടുന്ന മാഗ്മാകഷണങ്ങളാകാം. ചിലപ്പോൾ വായുമണ്ഡലത്തിലേക്ക് ചുഴറ്റി എറിയപ്പെടുമ്പോൾ ഉരുണ്ടുകൂടുന്നതുമാകാം. മിക്കവാറും ഇവയ്ക്കു സരന്ധ്രഘടനയായിരിക്കും ഉണ്ടാവുക. ഭൌമോപരിതലത്തിലെത്തുന്നതിനു മുൻപുതന്നെ ഇവ ബാഹ്യമായിട്ടെങ്കിലും ഖരീഭവിച്ചിരിക്കും; ചിലപ്പോൾ നീണ്ടുരുണ്ടവയായും കൂമ്പിയും കാണപ്പെടുന്നു; അപൂർവമായി ക്രമരൂപമില്ലാത്തവയും കാണാം. ആകാശത്തുവച്ചുതന്നെ ഘനീഭവിച്ചു സരന്ധ്രങ്ങളായി കാണപ്പെടുന്ന ലാവാക്കഷണങ്ങളെ 'സ്കോറിയ' (Scoria) എന്നു പറയുന്നു. 0.3 മി.മീ. മുതൽ 5 മി.മീ. വരെ വലുപ്പമുളളവ 'ചാര'മായും അതിലും സൂക്ഷ്മങ്ങളായവ 'ധൂളി' ആയും വിശേഷിപ്പിക്കപ്പെടുന്നു. സുഷിരങ്ങളില്ലാതെ പയർമണികളെപ്പോലെയുള്ള ചെറിയ കഷണങ്ങളാണ് 'ലാപ്പിലി' (Lappili). പ്യൂമിസ് (Pumice) ആണ് മറ്റൊരിനം. ശ്യാനതകൂടി രന്ധ്രമയവും വാതകസാന്നിധ്യമുള്ളതുമായ മാഗ്മാക്കഷണങ്ങളാണ് പ്യൂമിസ്. അന്തരീക്ഷത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ മാഗ്മ പെട്ടെന്നു തണുക്കുമ്പോഴാണ് പ്യൂമിസ് ഉണ്ടാകുന്നത്. പ്യൂമിസ് പൊടിയുമ്പോൾ സ്ഫടികതുല്യമായ ചാരമാകുന്നു. അധിസിലിക മാഗ്മയുടെ വിദരോദ്ഗാരത്തോടനുബന്ധിച്ച് അഗ്നിസ്ഫുലിംഗങ്ങളും [[വിഷം|വിഷ]] [[വാതകം|വാതകങ്ങളും]] ഉൾക്കൊള്ളുന്ന ഭീമാകാരങ്ങളായ ധൂളീമേഘങ്ങളുണ്ടാകുന്നു. ഇവയെ 'നൂയെസ് ആർദെന്റെസ്' (Nuees Ardentes) എന്നു വിളിച്ചുവരുന്നു. മാഗ്മാ ഉദ്ഗാരത്തിനു തൊട്ടുമുൻപായി [[പരൽ|പരൽരൂപത്തിലുളള]] [[ആഗൈറ്റ്]], [[ഫെൽസ്പാർ]] തുടങ്ങിയ [[ധാതു|ധാതുക്കൾ]] വർഷിക്കപ്പെടാറുണ്ട്.

== അഗ്നിപർവതങ്ങളിലെഅഗ്നിപർവ്വതങ്ങളിലെ സ്ഫോടനവർഗ്ഗീകരണം ==
ഏതെങ്കിലും രണ്ട് അഗ്നിപർവതങ്ങളിലെ [[സ്ഫോടനം]] ഒരിക്കലും തന്നെ എല്ലാ രീതിയിലും തുല്യമായി എന്നു വരികയില്ല. [[മർദം]], വാതകത്തിന്റെ അളവ്, ലാവയുടെ [[ശ്യാനത]] എന്നിവയുടെ അടിസ്ഥാനത്തിൽ പ്രത്യേക ഭാവങ്ങൾ പ്രദർശിപ്പിച്ചുകാണുന്നവയെ താഴെപ്പറയുന്നപ്രകാരം വിഭജിച്ചിരിക്കുന്നു.

=== ഹവായിയൻ ===
[[പ്രമാണം:Hawaiian Eruption-numbers.svg|thumb|left|ഹവായിയൻ വിസ്‌ഫോടനം:
1: ചാര പടലം (Ash plume),
2: ലാവാ ഫൗണ്ടൻ (Lava fountain),
3: വക്ത്രം (Crater),
4: ലാവാ തടാകം (Lava lake),
5: ബാഷ്പമുഖങ്ങൾ (Fumaroles),
6: ഒഴുകുന്ന ലാവ (Lava flow),
7 ലാവയുടേയും ചാരത്തിന്റെയും പാളി (Layers of lava and ash)
8: പാറനിര (Stratum),
9: Sill,
10: Magma conduit,
11: മാഗ്മ അറ Magma chamber, 1
2: Dike]]
ഹവായിയൻ (Hawalian) അഗ്നിപർവതങ്ങളുടെഅഗ്നിപർവ്വതങ്ങളുടെ ഉദ്ഗാരം ഏറിയ കൂറും ഗതിശീലലാവയായിട്ടായിരിക്കും. വാതകാംശം നന്നെ കുറവാണെന്നു മാത്രമല്ല വൻതോതിലുള്ള [[സ്ഫോടനം]] ഉണ്ടാകുന്നുമില്ല. വിലമുഖം തുളുമ്പിയൊഴുകുന്ന [[ലാവ]] നേരിയ സ്തരങ്ങളായി അനേകം കിലോമീറ്ററുകളോളം വ്യാപിക്കുന്നു. ഉയർത്തി എറിയപ്പെടുന്ന മാഗ്മാപിണ്ഡങ്ങൾ നിലത്തു വീഴുമ്പോൾ തല്ലിപ്പരത്തിയതുപോലെയാകുന്നു. [[ലാവാ]] [[തടാകം|തടാകങ്ങളും]] 'പിലേയുടെ മുടി' എന്നറിയപ്പെടുന്ന അഗ്നി പർവതസ്ഫടികത്തിന്റെഅഗ്നിപർവ്വതസ്ഫടികത്തിന്റെ നാരുകളുമാണ് ഹവായിയൻ തരത്തിന്റെ സവിശേഷതകൾ. ശ്യാനമായ [[ലാവ]] കൂടുതൽ മുറുകിയ ലാവയുടെ മുകളിൽ തളംകെട്ടി സംവഹനരീതിയിൽ പരിസഞ്ചരിക്കുന്നതാണ് ലാവാതടാകം. [[വാതകം|വാതകങ്ങളുടെ]] പെട്ടെന്നുള്ള നിഷ്ക്രമണംമൂലം ഉപരിതലത്തിൽനിന്നും പുറത്തുചാടുന്ന ലാവ ശക്തിയായി അടിക്കുന്ന കാറ്റിൽപ്പെട്ടു ഘനീഭവിക്കുമ്പോഴാണ് സ്ഫടികനാരുകളുണ്ടാകുന്നത്.<ref name="hvw-haw">{{cite web|title=അഗ്നിപർവ്വതം ഉണ്ടാകുന്നതെങ്ങനെ: ഹവായിയൻ പൊട്ടിത്തെറി|url=http://www.geology.sdsu.edu/how_volcanoes_work/Hawaiian.html|publisher=[[San Diego State University|സാൻ ഡിയാഗോ സ്റ്റേറ്റ് യൂണിവേർസിറ്റി]]|accessdate=2 ആഗസ്റ്റ് 2010}}</ref>

=== സ്ട്രോംബോലിയൻ ===
[[File:Strombolian Eruption-numbers.svg|thumb|right|Diagram of a [[Strombolian eruption]]. (key:
1. [[Ash plume]]
2. [[Lapilli]]
3. [[Volcanic ash]] rain
4. [[Lava fountain]]
5. [[Volcanic bomb]]
6. [[Lava flow]]
7. Layers of [[lava]] and [[Volcanic ash|ash]]
8. [[Stratum]]
9. [[Dike (geology)|Dike]]
10. [[Magma|Magma conduit]]
11. [[Magma chamber]]
12. [[Sill (geology)|Sill]]) [[:File:Strombolian Eruption-numbers.svg|Click for larger version]].]]
[[സിസിലി|സിസിലിക്കു]] വടക്കുള്ള ലിപ്പാരിദ്വീപിലെ സ്ട്രോംബോലി അഗ്നിപർവതത്തെഅഗ്നിപർവ്വതത്തെ ആധാരമാക്കിയാണ് ഈ വിഭജനം, നൂറ്റാണ്ടുകളോളം നിർഗ്ഗമ്മിച്ചുകൊണ്ടിരുന്ന [[Stromboli|സ്ട്രോംബോലി അഗ്നിപർവ്വതത്തിന്റെ]] പേരിലുള്ള ഈ തരം അറിയപ്പെടുന്നത്.<ref name="hvw-strom">{{cite web|title=അഗ്നിപർവ്വതം ഉണ്ടാകുന്നതെങ്ങനെ: സ്ട്രോംബോലിയൻ പൊട്ടിത്തെറി:|url=http://www.geology.sdsu.edu/how_volcanoes_work/Strombolian.html|publisher=[[San Diego State University|സാൻ ഡിയാഗോ സ്റ്റേറ്റ് യൂണിവേർസിറ്റി]]|accessdate=29 ജൂലൈ 2010}}</ref>
ലാവ അധികം സുചലമല്ലാതിരിക്കുമ്പോഴാണ് സ്ട്രോംബോലിയൻ (Strombolian) രീതിയിലുള്ള സ്ഫോടനം ഉണ്ടാകന്നത്. വാതകങ്ങൾക്കു ശക്തിയായ സ്ഫോടനത്തോടുകൂടി മാത്രമേ ബഹിർഗമിക്കാൻ കഴിയൂ, മാഗ്മയിലുള്ള കുമിളകൾ കൂടിച്ചേർന്നുണ്ടാകുന്ന വലിയകുമിളകൾ<ref name="sci-strom">{{cite journal|coauthors=Mike Burton, Patrick Allard, Filippo Muré, Alessandro La Spina|title=Magmatic Gas Composition Reveals the Source Depth of Slug-Driven Strombolian Explosive Activity|journal=[[Science (journal){{!}}Science]]|year=2007|volume=317|issue=5835|pages=227–230|doi=10.1126/science.1141900|url=http://www.sciencemag.org/cgi/content/abstract/317/5835/227|accessdate=30 July 2010|publisher=[[American Association for the Advancement of Science]]|issn=1095-9203|bibcode = 2007Sci...317..227B }}</ref> ഉപരിതലത്തിലെത്തി വായുവിലെ മർദ്ദ വ്യത്യാസത്തിനാൽ ശക്താമയ ശബ്ദത്തോടെ പൊട്ടുന്നു.<ref name="hvw-strom"/> ഉദ്ഗാരവസ്തുക്കൾ അധികവും പൈറോക്ളാസ്റ്റികങ്ങളായിരിക്കും; ബോംബുകളും സ്കോറിയകളും ലാപ്പിലിയും ധാരാളമായി പതിക്കുന്നു; ജ്വലിക്കുന്ന ധൂളിമേഘങ്ങളും ഉണ്ടാകാം.

=== വൾക്കാനിയൻ ===
[[File:Vulcanian Eruption-numbers.svg|thumb|left|Diagram of a [[Vulcanian eruption]]. (key:
1. [[Ash plume]]
2. [[Lapilli]]
3. [[Lava fountain]]
4. [[Volcanic ash]] rain
5. [[Volcanic bomb]]
6. [[Lava|Lava flow]]
7. Layers of [[lava]] and [[Volcanic ash|ash]]
8. [[Stratum]]
9. [[Sill (geology)|Sill]]
10. Magma conduit
11. [[Magma chamber]]
12. [[Dike (geology)|Dike]]) [[:File:Vulcanian Eruption-numbers.svg|Click for larger version.]]]]
മുറുകി കുഴമ്പുപരുവത്തിലുള്ള മാഗ്മ ഉദ്ഗമിക്കുന്നവയാണ് വൾക്കാനിയൻ (Vulcanian) ഇനത്തിൽപെട്ട അഗ്നിപർവതങ്ങൾഅഗ്നിപർവ്വതങ്ങൾ. അതിശക്തമായ സ്ഫോടനത്തോടുകൂടി വലുതും ചെറുതുമായ ലാവാപിണ്ഡങ്ങൾ ധാരാളമായി ചുഴറ്റി എറിയപ്പെടുന്നു. ഉദ്ഗാരത്തിന്റെ ആദ്യഘട്ടത്തിൽ ഉയർന്നുപൊങ്ങുന്ന മാഗ്മ, മർദക്കുറവുമൂലം കട്ടിപിടിച്ചു വിലമുഖം അടയ്ക്കുന്നു. ഇതിനടിയിൽ സഞ്ചിതമാകുന്ന വാതകങ്ങൾ ശക്തിയോടെ പുറത്തേക്കു വമിക്കുന്നതാണ് സ്ഫോടനത്തിനു ഹേതു. കോളിഫ്ളവറിന്റെ രൂപത്തിലുളള പടർന്ന ധൂമപടലങ്ങളും ജ്വലിക്കുന്നതും വിഷമയവുമായ ധൂളീമേഘങ്ങളും ഈയിനം ഉദ്ഗാരങ്ങളിൽ സാധാരണയാണ്. ഇവ പൊട്ടുമ്പോൾ ദ്രവലാവ ഒട്ടുംതന്നെ പ്രവഹിക്കുന്നില്ല.

=== പിലിയൻ ===
[[പ്രമാണം:Pelean Eruption-numbers.svg|thumb|right|Peléan eruption: 1 Ash plume, 2 Volcanic ash rain, 3 Lava dome, 4 Volcanic bomb, 5 Pyroclastic flow, 6 Layers of lava and ash, 7 Strata, 8 Magma conduit, 9 Magma chamber, 10 Dike]]
പിലിയൻ(Pelean) അഗ്നിപർവതങ്ങളിലെഅഗ്നിപർവ്വതങ്ങളിലെ മാഗ്മ ഏറ്റവും ശ്യാനവും തൻമൂലം സ്ഫോടനം ഏറ്റവും ശക്തിയുള്ളതുമായിരിക്കും. വിലമുഖത്തിന്റെ വക്കുകൾ ക്രമേണ ഉയർന്നു വൃത്തസ്തൂപികാകൃതിയിലുള്ള ഒരു കുന്നിനു രൂപംകൊടുക്കുന്നു. ചിലപ്പോൾ ഇതിന്റെ വശങ്ങൾ ഭ്രംശിച്ചുനീങ്ങുന്നതു വൻപിച്ച നാശനഷ്ടങ്ങൾക്കിടയാക്കും. വശങ്ങളിലുളള ലാവാ അട്ടികളിലെ വിലീന വാതകങ്ങൾ പെട്ടെന്നു രക്ഷപെടുന്നത് ഇടയ്ക്കിടെയുള്ള സ്ഫോടനങ്ങൾക്കു കാരണമാകാം. ചിലപ്പോൾ ഗോളാകൃതിയിൽ ഉരുണ്ടുകൂടുന്ന മാഗ്മാപിണ്ഡം വിലമുഖം അടച്ചുകളയുന്നതിനാൽ, അഗ്നിപർവതത്തിന്റെഅഗ്നിപർവ്വതത്തിന്റെ ചരിവുകളിൽ രണ്ടാമതൊരു വിലമുഖമുണ്ടാകാൻ സാധ്യതയുണ്ട്.

=== വെസൂവിയൻ ===
{{പ്രലേ|വെസൂവിയസ് പർവ്വതം}}
വെസൂവിയൻ‍ (Vesuvian) അഗ്നിപർവതങ്ങളിൽഅഗ്നിപർവ്വതങ്ങളിൽ നിന്നുള്ള വാതകപൂർണമായ മാഗ്മാ ഉദ്ഗാരം സാമാന്യം ശക്തമായ സ്ഫോടനത്തോടെയാകും. വിലമുഖത്തിന്റെ ഭിത്തികൾ ഈ സ്ഫോടനത്തിന്റെ ഫലമായി പൊട്ടിത്തെറിക്കുന്നു. ആദ്യം പതഞ്ഞു പൊങ്ങുന്ന മാഗ്മയും ധൂളീമേഘങ്ങളും ഉണ്ടാകുന്നു. പിന്നെ സുചലമായ മാഗ്മ വശങ്ങൾ കവിഞ്ഞൊഴുകുന്നു. [[അഗ്നിപർവ്വതച്ചാരം]] ഇതിൽനിന്നു ധാരാളമായി വർഷിക്കപ്പെടും. വെസൂവിയസ് അഗ്നിപർവതത്തിൽനിന്നുംഅഗ്നിപർവ്വതത്തിൽനിന്നും നിഷ്പന്നമായതാണ് ഈ പേര്.
[[പ്രമാണം:Vesuvius1822scrope.jpg|right|thumb|1822 artist rendition of the eruption of Vesuvius, depicting what the AD 79 eruption may have looked like.]]

=== മറ്റിനങ്ങൾ ===

ചില ഉദ്ഗാരങ്ങളിൽ വിസർജിത പദാർഥങ്ങൾക്ക് അഗ്നിപർവതപ്രക്രിയയുമായിഅഗ്നിപർവ്വതപ്രക്രിയയുമായി ബന്ധമുണ്ടാകില്ല; അല്ലാത്തപക്ഷം ആഗ്നേയപദാർഥങ്ങൾ നന്നെ കുറഞ്ഞ അളവിലായിരിക്കും. ഉത്പന്നങ്ങളുടെ ഊഷ്മാവ് താരതമ്യേന താണിരിക്കുന്നു. ഇത്തരം ഉദ്ഗാരങ്ങളാണ് അൾട്രാ വൾക്കാനിയൻ (Ultra Vulcanian). ഭൂഗർഭജലം വിലമുഖത്തിലെ മാഗ്മയുമായുളള സമ്പർക്കത്തിൽ പെട്ടെന്നു ബാഷ്പീഭവിച്ചു ശക്തിയോടെ പുറത്തേക്കു വമിക്കുന്നു. ഉദ്ഗാരം ഈ രീതിയിലുളളതാകുമ്പോൾ അവയെ ഫ്രിയാറ്റിക്ക് (Friatic) തരമെന്നു പറയുന്നു.

== ബാഷ്പമുഖങ്ങൾ ==
"https://ml.wikipedia.org/wiki/അഗ്നിപർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്