"കാലാൾ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
{{clear left}}
 
===പ്രൊമോഷൻ അഥവാ സ്ഥാനക്കയറ്റം===
{{main|സ്ഥാനക്കയറ്റം (ചെസ്സ്)}}
ഒരു [[കാലാൾ (ചെസ്സ്)|കാലാൾ]] മുന്നോട്ട് നീങ്ങി, ചെസ്സ്കളത്തിന്റെ മറുഭാഗത്ത് (ഏതിരാളിയുടെ ആദ്യനിരയിൽ) എത്തുകയാണെങ്കിൽ കാലാളിനെ കളിക്കാരന്റെ ഇഷ്ടപ്രകാരം സ്വന്തം കരുനിറത്തിലുള്ള [[മന്ത്രി (ചെസ്സ്)|മന്ത്രി]]യോ, [[തേര് (ചെസ്സ്)|തേരോ]], [[ആന (ചെസ്സ്)|ആന]]യോ, [[കുതിര (ചെസ്സ്)|കുതിര]]യോ ആയി സ്ഥാനക്കയറ്റം നൽകാവുന്നതാണ്. ഏതിരാളിയുടെ അടുത്ത നീക്കത്തിനു മുമ്പ് തന്നെ കാലാളിനു പകരം പുതിയ കരു വയ്ക്കേണ്ടതാണ്. മന്ത്രിയെ കൂടാതെയുള്ള കരുങ്ങളെ അസാധാരണ സന്ദർഭങ്ങളിൽ മാത്രം സ്ഥാനക്കയറ്റത്തിനു തെരഞ്ഞെടുക്കുന്നതു കൊണ്ട്, കാലാളിന്റെ സ്ഥാനക്കയറ്റത്തെ പലപ്പോഴും ക്വീനിംഗ് എന്നും പറയുന്നു. മന്ത്രിയെ കൂടാതെയുള്ള കരുക്കളെ സ്ഥാനക്കയറ്റത്തിനു തെരഞ്ഞെടുക്കുന്നതിനെ അണ്ടർ പ്രൊമോഷൻ എന്നാണ് പറയുന്നത്. മന്ത്രിയ്ക്ക് സാധ്യമാകാത്ത രീതിയിലുള്ള ചെക്ക്മേറ്റ്, ഫോർക്ക് എന്നിവ സാധ്യമാകുന്നതു കൊണ്ട് കൂടുതലായും അണ്ടർ പ്രൊമോഷനു ഉപയോഗിക്കുന്നത് കുതിരയെയാണ്. ക്വീനിംഗ് സ്റ്റെയിൽ മേറ്റിനു കാരണമാകുന്ന അവസ്ഥകളിലും അണ്ടർ പ്രൊമോഷൻ ഉപയോഗിക്കാറുണ്ട്. ഒന്നിൽ കൂടുതൽ മന്ത്രിന്മാരെയോ രണ്ടിൽ കൂടുതൽ കുതിര, ആന, തേര് എന്നിവയെയോ കാലാളിന്റെ പ്രൊമോഷനിലൂടെ ലഭ്യമാക്കാറുണ്ട്. 1927-ലെ ലോകചെസ്സ് ചാമ്പ്യൻഷിപ്പിലെ പതിനൊന്നാം മത്സരത്തിൽ, ജോസ് റൌൾ കാപബ്ലാങ്കയും അലക്സാണ്ടർ അലഖിനും ഒരു സന്ദർഭത്തിൽ (65 ആം നീക്കം മുതൽ 66 ആം നീക്കം വരെ) രണ്ടു രാജ്ഞിന്മാരെ ഇരുപക്ഷത്തും അണി നിരത്തുകയുണ്ടായി. ചില ചെസ്സ് സെറ്റുകളിൽ കൂടുതലായി ഇരുനിറത്തിലുമുള്ള ഒരോ മന്ത്രിന്മാരെ കൂടിയും ഉൾപ്പെടുത്താറുണ്ട്. സാധാരണ ചെസ്സ് സെറ്റുകളിൽ കൂടുതലായി മന്ത്രിയെ ഉൾപെടുത്താറില്ല. അതുകൊണ്ട്, മുമ്പ് വെട്ടി പോയ യഥാർത്ഥ കരുവാണ് സ്ഥാനക്കയറ്റത്തിനു ഉപയോഗിക്കുന്നത്. ശരിയായ കരു ലഭ്യമാക്കാത്ത അവസ്ഥയിൽ, രണ്ടാം മന്ത്രിയെ സൂചിപ്പിക്കാനായി മുമ്പ് വെട്ടിപോയ തേര് തലതിരിച്ചോ, മറ്റു ചെസ്സ് സെറ്റിൽ നിന്നുള്ള മന്ത്രിയെയോ പകരം കരുവായി ഉപയോഗിക്കാം.
ഒരു [[കാലാൾ (ചെസ്സ്)|കാലാൾ]] മുന്നോട്ട് നീങ്ങി, ചെസ്സ്കളത്തിന്റെ മറുഭാഗത്ത് (ഏതിരാളിയുടെ ആദ്യനിരയിൽ) എത്തുകയാണെങ്കിൽ കാലാളിനെ കളിക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് സ്വന്തം കരുനിറത്തിലുള്ള [[മന്ത്രി (ചെസ്സ്)|മന്ത്രി]]യോ, [[തേര് (ചെസ്സ്)|തേരോ]], [[ആന (ചെസ്സ്)|ആന]]യോ, [[കുതിര (ചെസ്സ്)|കുതിര]]യോ ആയി സ്ഥാനക്കയറ്റം നല്കാം.
[[വർഗ്ഗം:ചെസ്സിലെ കരുക്കൾ]]
{{ചെസ്സ്}}
"https://ml.wikipedia.org/wiki/കാലാൾ_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്