"ലോനപ്പൻ നമ്പാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
5 മുതൽ 10 വരെയുള്ള കേരള നിയമസഭകളിൽ അംഗമായിരുന്നു ലോനപ്പൻ നമ്പാടൻ.<ref name="കേരളനിയമസഭ-ക" >{{cite web|title=Lonappan Nambadan|url=http://niyamasabha.org/codes/members/m376.htm|publisher=niyamasabha.org|accessdate=2013 ജൂൺ 5|archivedate=2013 ജൂൺ 5|archiveurl=http://archive.is/4u398}}</ref>കൊടകര, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
 
1963-ൽ [[കൊടകര പഞ്ചായത്തിലേക്ക്ഗ്രാമപഞ്ചായത്ത്|കൊടകര പഞ്ചായത്തിലേ]]ക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ചു ജയിച്ചാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തൊട്ടടുത്ത വർഷം കേരള കോൺഗ്രസ് രൂപീകൃതമായപ്പോൾ അതിൽ ചേർന്നു. 1965-ൽ കൊടകര നിയോജക മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1977-ൽ കൊടകരയിൽ നിന്ന് തന്നെ ജയിച്ചു ആദ്യമായി നിയമസഭയിലെത്തി. 1980-ൽ രണ്ടാം തവണയും ജയിച്ചു. ഇത്തവണ ഇ.കെ. നായനാർ മന്ത്രിസഭയിലെ ഗതാഗത വകുപ്പു മന്ത്രിയായി. എന്നാൽ 1981-ൽ കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ നിന്നു പിന്മാറിയതിനെ തുടർന്ന് നായനാർ സർക്കാർ നിലംപതിച്ചു. 1981 ഡിസംബറിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നു. ഭരണപ്രതിപക്ഷങ്ങൾക്കു തുല്യ അംഗബലമുണ്ടായിരുന്ന നിയമസഭയിൽ 1982 മാർച്ച് 15 ന് ലോനപ്പൻ നമ്പാടൻ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ നിലനിന്ന സർക്കാർ നിലം പൊത്താൻ ഇതു കാരണമായി.
 
അതിനുശേഷം കേരളാ കോൺഗ്രസ്സിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ ഇദ്ദേഹം ഇടത് സ്വതന്ത്രനായി ഇരിങ്ങാലക്കുടയിൽ നിന്ന് നാല് തവണ ജയിച്ച് നിയമസഭയിലെത്തി. 1982-ൽ കോൺഗ്രസിലെ ജോസ് താന്നിക്കലിനെയും 1987-ൽ എ.സി.പോളിനെയും 1991-ൽ എ.എൽ. സെബാസ്റ്റ്യനെയും 1996-ൽ കേരളാ കോൺഗ്രസ് (എം)​ലെ തോമസ് ഉണ്ണിയാടനെയുമാണ് പരാജയപ്പെടുത്തിയത്. ഇതിൽ 1987 മുതൽ 1991 വരെയുള്ള കാലത്ത് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഭവന നിർമാണ വകുപ്പു മന്ത്രിയായി പ്രവർത്തിച്ചു. 2001-ൽ കൊടകരയിൽ മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. വിശ്വനാഥനോടു പരാജയപ്പെട്ടു. 2004ൽ മുകുന്ദപുരത്തു നിന്ന് സി.പി.ഐ.എം. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഇദ്ദേഹം പത്മജാ വേണുഗോപാലിനെ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭയിലെത്തി.
"https://ml.wikipedia.org/wiki/ലോനപ്പൻ_നമ്പാടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്