"ലോനപ്പൻ നമ്പാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
|successor2 =
}}
ഒരു രാഷ്ട്രീയ പ്രവർത്തകനും അധ്യാപകനുമായിരുന്നു '''ലോനപ്പൻ നമ്പാടൻ''' (13 നവംബർ 1935 - 5 ജൂൺ 2013). 1965 മുതൽ ആറുതവണ [[കേരള നിയമസഭ|നിയമസഭാംഗമായി]] തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം രണ്ടുതവണ സംസ്ഥാനമന്ത്രിയായിരുന്നു. 2004-ൽ പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കർഷകൻ , നാടകനടൻ എന്നീ നിലകളിലും ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്.<ref name =mathru1>{{cite web | url =http://www.mathrubhumi.com/story.php?id=366260 | title =ലോനപ്പൻ നമ്പാടൻ അന്തരിച്ചു |date= ജൂൺ 5, 2013 | accessdate = ജൂൺ 5, 2013 | publisher = മാതൃഭൂമി| language =}}</ref>
==ജീവിതരേഖ==
[[തൃശൂർ ജില്ല| തൃശൂർ ജില്ലയിൽ]] ചാലക്കുടിക്കടുത്ത് പേരാമ്പ്ര മാളിയേക്കൽ നമ്പാടൻ വീട്ടിൽ കുരിയപ്പന്റെയും പ്ലമേനയുടെയും ഏകമകനായി ജനനം. രണ്ടാം വയസ്സിൽ പിതാവ് മരിച്ചു.<ref name =deep>{{cite web | url =http://malayalam.deepikaglobal.com/feature/leader_page.aspx | title =അപൂർവ്വതകളുടെ നമ്പാടചരിത്രം|date= ജൂൺ 6, 2013 | accessdate = ജൂൺ 6, 2013 | publisher = ദീപിക| language =}}</ref> പേരാമ്പ്രയിലും കൊടകരയിലും സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം രാമവർമ്മപുരത്ത് നിന്ന് ടി.ടി.സി. പാസ്സായ ലോനപ്പൻ നമ്പാടൻ ആനന്ദപുരം ശ്രീകൃഷ്ണ യു.പി.എസ്സിലും തുടർന്ന് പേരാമ്പ്ര സെന്റ്.ആന്റണീസ് സ്കൂളിലും അധ്യാപകനായി.
"https://ml.wikipedia.org/wiki/ലോനപ്പൻ_നമ്പാടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്