"കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളം ഇന്ത്യയിൽ വിദ്യാഭ്യാസ, സാംസ്കരിക മണ്ഡല...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:38, 7 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കേരളം ഇന്ത്യയിൽ വിദ്യാഭ്യാസ, സാംസ്കരിക മണ്ഡലങ്ങളിൽ ശ്രദ്ധേയത പുലർത്തുന്ന സംസ്ഥാനമാണ്. ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ ആകെ സാക്ഷരതാനിരക്ക്- 93.91% ആണ്. പുരുഷസാക്ഷരതാനിരക്ക്- 96.02% ഉം സ്ത്രീ സാക്ഷരതാനിരക്ക്- 91.98% വുമാണ്.

വിദ്യാഭ്യാസ ചരിത്രം

ശാലകളും സഭാമഠങ്ങളും എഴുത്തുപള്ളികളും

കർശനനിബന്ധനകളോടെ സ്ഥാപിക്കപ്പെട്ട ശാലകളാണ് തെക്കൻകേരളത്തിലെ വിദ്യാഭ്യാസസംബന്ധിയായ പഠനകേന്ദ്രം. വടക്കൻകേരളത്തിൽ സഭാമഠങ്ങൾ ഇക്കാര്യം ചെയ്തുപോന്നു. ഗുരുുകുലരീതിയിൽ നമ്പൂതിരിമാർ ഇവിടങ്ങളിൽ പഠിപ്പിച്ചുവന്നു. വേദം, ഉപനിഷത്ത് എന്നീ പാഠ്യവിഷയങ്ങൾ പഠിപ്പിച്ചിരുന്ന ഇത്തരം സ്ഥലങ്ങൾ കൂടാതെ ഗ്രാമങ്ങളിൽ മുഖ്യവീടുകളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ നിലനിന്നിരുന്നു. കായിക- ആയോധനമുറകൾ കൂടാതെ വൈദ്യം, ജ്യോതിഷം എന്നിവ ഇവിടെ അഭ്യസിപ്പിച്ചിരുന്നു. എഴുത്തച്ഛൻമാർ എന്ന് അധ്യാപകർ അറിയപ്പെട്ടിരുന്നു. പനയോലയിൽ നാരായംകൊണ്ടുള്ള എഴുത്തുരീതിയാണുണ്ടായിരുന്നത്. ബ്രാഹ്മണർക്കുമാത്രമല്ല, നായൻമാർ, ഈഴവർ എന്നിവർക്ക് വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യം നേടാനായി ഇവ നിലകൊണ്ടു. പതിനാറാം നൂറ്റാണ്ടിൽ മലപ്പുറത്ത് തിരൂരിലെ തുഞ്ചൻപറമ്പ് ഇക്കാരണത്താൽ രൂപപ്പെട്ട വിദ്യാകേന്ദ്രമാണ്.
ഗ്രാമകേന്ദ്രങ്ങളിലെ കളരികൾ ആയോധനാഭ്യസനത്തിനുവേണ്ടി രൂപപ്പെട്ടവയാണ്. എഴുത്തുപള്ളി പഠനശേഷം കളരിയിലേയ്ക്ക് നായർ യുവാക്കൾ നയിക്കപ്പെട്ടിരുന്നു.[1] പതിനാലാം നൂറ്റാണ്ടിൽ തെക്ക് വേണാട് എന്ന പേരിൽ വിദ്യാഭ്യാസപുരോഗതി കൈവരിച്ച പ്രദേശത്തിന്റെ തലസ്ഥാനം കൊല്ലം പട്ടണമായിരുന്നു. വടക്ക് തളിപ്പറമ്പും കോട്ടയവും സാമൂതിരിമാരുടെ നേതൃത്വത്തിൽ ഉന്നതി കൈവരിച്ച പ്രദേശങ്ങളാണ്. ഇത്തരം പ്രദേശങ്ങളെല്ലാം വരേണ്യവർഗ്ഗവിദ്യാഭ്യാസത്തിനുമാത്രം വേണ്ടി നിർമ്മിക്കപ്പെട്ടവയായിരുന്നു. പാശ്ചാത്യവിദ്യാഭ്യാസമാണ് കേരളത്തിലെ വ്യാപകവിദ്യാദാനത്തിന് തുടക്കമിട്ടത്. സമൂഹത്തിലെ ഭൂരിഭാഗ്ത്തിനും ഈ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു .പ്രത്യേകിച്ച് കീഴ്ജാതികരായി വേർതിരിക്കപ്പെട്ട ജനവിഭാഗത്തിനും സ്ത്രീകൾക്കും

മിഷനറിമാർ

ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ മതപ്രചരണം മുഖ്യ ലക്ഷ്യമായി കേരളത്തിൽ വന്ന മിഷനറിമാർ കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കുന്നത് . ജാതി അടിസ്ഥാനത്തിലുള്ള പൊതു വിധ്യഭ്യാസത്തിനുള്ള കേന്ദ്രങ്ങളാണ് ഇവർ സ്ഥാപിച്ചത് .വിദ്യാഭ്യാസ രംഗത്തു നിലനിന്നിരുന്ന പിന്നോക്ക സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാക്കാൻ ഇത് ഇടയാക്കി

 പാവപ്പെട്ട ജനങ്ങൾക്കിടയിലായിരുന്നു മിഷനറിമാർ പൊതുവെ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തിയത് .പാശ്ചാത്യമാത്രകയിലുള്ള വിദ്യാലയങ്ങൾ സ്ധാപിക്കുനത്തിൽ അവർ കൂടുതൽ താത്യപര്യം കാണിച്ചു .പെൺകുട്ടികൾക്ക്‌ മാത്രമായി വിദ്യാലയങ്ങൾ സ്ഥാപിച്ചു .ജാതിമതഭേതമന്യേ കുട്ടികള്ക്ക്  പ്രവേശനം നല്കുന്ന സ്കൂളുകളും കോളേജുകളും സ്ഥാപിച്ചു .നിഘണ്ടുവും വ്യാകരണവും തയ്യാറാക്കി .ബെഞ്ചമിൻ ബെയ്‌ലി ,ഹെര്മൻ ഗുണ്ടര്ട്ട് എന്നിവരുടെ പ്രവർത്തനങ്ങളും ഈ ദിശയിലുള്ളതയിരുന്നു .

മിഷനറി സംഘങ്ങളുടെ ഈ പ്രവര്തനങ്ങളാണ് സര്ക്കാരിനെ ഈ വഴിയിലേക്ക് നയിച്ചത് .ആദ്യകാലത്ത് സംവരണ വിഭാകക്കാർക്ക് മാത്രമാണ് സർക്കാർ സ്കൂളുകളിൽ പ്രവേശനം ലഭിച്ചത് . അവർണ്ണരൊക്കെ സ്വകാര്യ സ്കൂളുകളിലാണ് പഠിച്ചത് .യൂറോപ്പ്യൻ മിഷനറിമാർ സ്ഥാപിച്ച അച്ചുകൂടങ്ങൾ ധാരാളം പുസ്തകങ്ങള പ്രചരിപ്പിച്ചു. അച്ചടിയും പുസ്തക പ്രചാരണവും വ്യാപിച്ചതോടെ സവർണരല്ലാത്ത ജന വിഭാകങ്ങളിൽ നിന്നും ആധുനിക വിദ്യാഭ്യാസത്തിനുള്ള ആവശ്യമുയര്ന്നു . സർക്കാർ സ്കൂളുകളെക്കാൾ മിഷനറി ഉടമസ്ഥതയിലുള്ള സ്കൂളുകളാണ് ഉണ്ടായിരുന്നത്.പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനങ്ങളിൽ കാർഷിക വാണിജ്യ മേഖലയിലുണ്ടായ പുരോഗതി ഈഴവരുൾപ്പടെയുള്ള ജനവിഭാഗങ്ങൾക്ക്‌ സാമ്പത്തിക വളര്ച്ച ഉണ്ടാക്കനിടയായി .ഇത് വിദ്യാഭാസം വളർത്താനിടയായി .പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിനായി നടന്ന മുന്നേറ്റങ്ങൾ സര്ക്കാര് നയങ്ങളിൽ മാറ്റം വരുത്താനിടയാക്കി .അതോടെ പല സർക്കാർ സ്കൂളുകളും എല്ലാവർക്കുമായി തുറന്നുകൊടുത്തു .എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾക്ക് .വിദ്യാഭ്യാസം സൗജന്യമായി നൽകാനുള്ള ഉത്തരവാദിത്തം 1904 ൽ സർക്കാർ ഏറ്റെടുത്തു .

വിദ്യാഭ്യാസം മലബാറിൽ

മലബാറിൽ ആധുനിക വിദ്യാഭ്യാസ രംഗത്ത് മിഷനറിമാരുടെ സാന്നിധ്യം പ്രകടമായിരുന്നു.സ്കൂൾ ഇന്സ്പെക്ടരായും പുസ്തക രചയ്താവായും ഹെർമൻ ഗുണ്ടർട്ടഇനെപ്പോലുള്ളവർ പ്രവർത്തിച്ചു .1839 ൽ അദ്ദേഹം തലശ്ശേരിയിൽ ആരു സ്കൂൾ സ്ഥാപിക്കുകയുണ്ടായി.1848 ൽ കല്ലായിയിൽ ബാസൽ ഇവാഞ്ഞലിക്കൽ മിഷൻ സ്ഥാപിച്ച ഇംഗ്ലീഷ് പ്രൈമറി സ്കൂൾ കാലാന്തരത്തിൽ മലബാർ ക്രിസ്ത്യൻ കോളേജ് ആയി .ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ജില്ലാ ബോർഡിൻറെ നേതൃത്വത്തിൽ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടതോടെയാണ് പ്രാഥമിക വിധ്യഭ്യസത്തിൽ പുരോഗതി വന്നത്.നീലേശ്വരം ചിറക്കൽ ,കടത്തനാട്ട് എന്നിവിടങ്ങളിൽ അതാതിടത്തെ രാജാക്കന്മാരും കോഴിക്കോടും കോട്ടക്കലും സാമൂതിരിയും സ്കൂളുകൾ സ്ഥാപിച്ചു.തിരുവനന്തപുരത്ത്‌ സ്ഥാപിച്ച രാജാസ് ഫ്രീ സ്കൂളാണ് പിന്നീട് വികസിപ്പിച്ചു മഹാരാജാസ് കോളേജ് ആയി ഉയർത്തപ്പെട്ടത്‌ .എറ ണാകുളത്തെ മഹാരാജാസ് കോളേജ് ,തലശ്ശേരി യിലെ ബ്രണ്ണൻ കോളേജ് ,പാലക്കാട്‌ വിക്ടോറിയ കോളേജ് ഈനിവ തുടര്ന്നുള്ള വർഷങ്ങളിൽ ഉണ്ടായി.കേരളത്തിലെ ആദ്യത്തെ സർവകലാശാലയായ തിരുവിതാംകൂർ സർവകലാശാല 1937 ൽ തിരുവനന്തപുരത്ത് സ്ഥാപിതമായി .

  1. കേരളത്തിലെ വിദ്യാഭ്യാസം-പശ്ചാത്തലവും പരിവർത്തനവും- ഡോ.പി.എസ്.ശ്രീകല, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2009, പേജ് 32-33